പേജുകള്‍‌

2019, ഡിസംബർ 1, ഞായറാഴ്‌ച

എത്രത്തോളം പഠിച്ചു ? 3-2-1 രീതിയില്‍ പരിശോധിക്കാം.

Smart Class – Column – No 9
അക്ബറലി ചാരങ്കാവ്
  
ഓരോ ക്ലാസ് കഴിയുമ്പോഴും എന്തെല്ലാം ‌മനസ്സിലാക്കി എന്ന് തിരിച്ചറിയുന്നത് പ്രധാനമാണല്ലോ. എന്തെല്ലാം കാര്യങ്ങളാണ് ഇന്നത്തെ ഈ പിരിയഡില്‍ പഠിച്ചത്ഏത് മേഖലയാണ് മനസ്സിലാകാതെ പോയത് ഏറ്റവും രസകരമായി തോന്നിയത് എന്തൊക്കെയാണ് ? എന്നൊക്കെ കുട്ടിക്കും അധ്യാപകര്‍ക്കും അറിയാന്‍ സാധിക്കുന്ന ഒരു പഠന പ്രക്രിയയാണ് ത്രീ-റ്റു-വണ്‍. ക്ലാസ് അവസാനിക്കുന്ന സമയത്താണ് ഈ രീതിയില്‍ വിലയിരുത്തുന്നത്.

എങ്ങിനെ വിലയിരുത്തും.

മൂന്ന് ചോദ്യങ്ങളാണ് ഇതില്‍ കൊടുത്തിരിക്കുന്നത്.

·         ഇന്നത്തെ ക്ലാസില്‍ പുതിയതായി പഠിച്ച 3 കാര്യങ്ങള്‍ ഏതൊക്കെയാണ്. ഓരോന്നും പോയിന്‍റായി തരംതിരിച്ചെഴുതാം.

·         ഇന്നത്തെ പാഠ്യ വിഷയത്തില്‍ കൌതുകം തോന്നിയതും കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നതുമായ രണ്ടു കാര്യങ്ങള്‍ എടുത്തെഴുതുക.

·         വിഷയവുമായി ബന്ധപ്പെട്ട് മനസ്സിലാകാത്ത ഒരു ചോദ്യം എഴുതുക.


താഴെകൊടുത്ത പോലുള്ള ഒരു പേപ്പറില്‍ ഈ മൂന്ന് കാര്യങ്ങളും എഴുതി കുട്ടികള്‍ക്കിടയില്‍ വിതരണം ചെയ്ത്

പഠന കൗതുകമുണ്ടാക്കാം, ആന്റിസിപ്പേഷന്‍ ഗൈഡിലൂടെ.


പഠന കൗതുകമുണ്ടാക്കാം,
ആന്റിസിപ്പേഷന്‍ ഗൈഡിലൂടെ.
______________________________ 
അക്ബറലി ചാരങ്കാവ്

ഒരോ ക്ലാസില്‍ വിഷയം അവതരിപ്പിക്കുന്നതിന് മുമ്പ് എന്തായിരുന്നു കൂട്ടുകാരുടെ അറിവ് ? പാഠഭാഗം ചര്‍ച്ച ചെയ്ത ശേഷം ആ അറിവില്‍ എന്ത് മാറ്റമാണ് ഉണ്ടായത് ?  കുട്ടികള്‍ക്കും അധ്യാപകര്‍ക്കുമെല്ലാം ഒരുപോലെ സ്വയം വിലയിരുത്താന്‍ സഹായിക്കുന്ന പഠന തന്ത്രങ്ങളിലൊന്നാണ് ആന്റിസിപ്പേഷന്‍ ഗൈഡ്.
പേര് ഇംഗ്ലീഷിലാണെങ്കിലും ലളിതമായ ഒരു പഠന പ്രവര്‍ത്തനമായ ഇത് ഭാഷാ ക്ലാസുകളിലും ശാസ്ത്ര സാമൂഹ്യ ശാസ്ത്ര വിഷയങ്ങളുടെ പഠനത്തിലുമെല്ലാം ഉപയോഗിക്കാം.
October 2 - Sirajdaily 


ഒരു പേജില്‍ മൂന്ന് കോളങ്ങള്‍ വരച്ചാണ് ഇത് തയ്യാറാക്കുന്നത്.
ആദ്യത്തെയും അവസാനത്തെയും കോളങ്ങള്‍ ശൂന്യമായിരിക്കും.ഈ കോളങ്ങള്‍ കുട്ടികള്‍ക്ക് പൂരിപ്പിക്കാനുള്ള ഇടമാണ്. മാധ്യ ഭാഗത്തെ വീതി കൂടിയ കോളത്തില്‍ ഇന്ന് പഠിക്കാന്‍പോകുന്ന പാഠ ഭാഗവുമായി ബന്ധപ്പെട്ട ചില പ്രസ്താവനകള്‍ നല്‍കുന്നു.

2019, ഒക്‌ടോബർ 31, വ്യാഴാഴ്‌ച

കറോസല്‍ ചര്‍ച്ചാ രീതി

ക്ലാസ് മുറിയില്‍ ചര്‍ച്ച നടത്തുമ്പോള്‍ എന്താണ് സംഭവിക്കാറുള്ളത്.? ചിലര്‍ സജീവമായി പങ്കെടു‌ക്കും.മറ്റു ചിലര്‍ വെറുതെയിരിക്കും, അല്ലേ?അവര്‍ക്ക് ചിലപ്പോള്‍ ക്ലാസ് മുറിയിലെ ചര്‍ച്ചകള്‍ ബോറായി മാറാനും സാധ്യതയുണ്ട്.എല്ലാവര്‍ക്കും കൃത്യമായ പങ്കാളിത്തം ഇല്ലാത്തതുകൊണ്ടല്ലേ ഇങ്ങിനെ സംഭവിക്കുന്നത്. 

എന്താണ് ഇതിനൊരു പരിഹാരമാര്‍ഗം?
ക്ലാസ് മുറിയില്‍ ഒരേ ഇരിപ്പ് കുറേ നേരം തുടരാതെ, ഓരോ ഭാഗത്തേക്കും നടക്കാനും അവിടെ ചെന്ന് ചര്‍ച്ചയില്‍ പങ്കെടുക്കാനും അറിവുകള്‍ നേടാനും സാധിക്കുകയുമാണെങ്കില്‍ എങ്ങിനെയിരിക്കും.
അത്തരമൊരു പഠന പ്രവര്‍ത്തനത്തെ കുറിച്ചാണ് ഇന്ന് പരിചയപ്പെടുത്തുന്നത്.

2019, ഒക്‌ടോബർ 13, ഞായറാഴ്‌ച

ഗാന്ധിജിയുടെയും ഐന്‍സ്റ്റീന്‍റെയും ഫേക്ക്ബുക്ക് പേജ്


Smart Class – Column – No 8
ഗാന്ധിജിയുടെയും ഐന്‍സ്റ്റീന്‍റെയും ഫേക്ക്ബുക്ക് പേജ്

അക്ബറലി ചാരങ്കാവ്
=================================
ന്ധിജിയും ഐന്‍സ്റ്റീനുമെല്ലാം ഫേസ്ബുക്ക് ഉപയോഗിച്ചിരുന്നെങ്കില്‍ എന്തെല്ലാമായിരിക്കും എഴുതിയിട്ടുണ്ടാവുകയെന്ന് ആലോചിച്ച് നോക്കൂ.ആരൊക്കെയായിരിക്കും അവരുടെ കൂട്ടുകാര്‍.എത്ര പേജ് ലൈക്കായിരിക്കും അവരുടെ പേജിന് കിട്ടിയിട്ടുണ്ടായിരിക്കുക? എന്തൊക്കെ ചിന്തകളായിരിക്കും അവര്‍ പോസ്റ്റായി എഴുതിയിട്ടുണ്ടാവുക.ദണ്ഡിയാത്ര മുതല്‍ സ്വാതന്ത്ര്യ ദിനം വരെ ലൈവ് ചെയ്യാമായിരിക്കുമല്ലോ.

ഓരോ വ്യക്തിയുടെയും ഫേസ്ബുക്ക് പേജുകളിലൂടെയും പോസ്റ്റുകളിലൂടെയും സഞ്ചരിച്ചാല്‍ അവരുടെ ചിന്തകളും താല്‍പ്പര്യങ്ങളുമെല്ലാം മനസ്സിലാക്കാം.ഇപ്രകാരം ഇതിനെ ഒരു പഠന പ്രവര്‍ത്തനമാക്കിയാല്‍ എങ്ങിനെയായിരിക്കും.
ഭാഷാക്ലാസുകളിലും ശാസ്ത്ര-സാമൂഹ്യശാസ്ത വിഷയങ്ങളിലെല്ലാം ചെയ്യാവുന്ന വളരെ ആവേശകരമായ ഒരു പഠന പ്രവര്‍ത്തനമാണ് ഫേക്ബുക്ക് .

2019, സെപ്റ്റംബർ 29, ഞായറാഴ്‌ച

ജിഗ്സൊ രീതിയില്‍ ചര്‍ച്ച നടത്താം


Smart Class 
അക്ബറലി ചാരങ്കാവ്

നമ്മുടെ ക്ലാസ് മുറികളില്‍ ഏറെ നേരം സംസാരിക്കുന്നത് ആരാണ്കുട്ടികളോ അതോ അധ്യാപകനോ അധ്യാപകന്‍റെ ക്ലാസെടുക്കല്‍ രീതി പ്രവര്‍ത്തനങ്ങളിലൂടെയാണോ അതോ അധ്യാപകന്‍ പറയുന്നത് കേട്ടിരിക്കല്‍ മാത്രമാണോ നമ്മുടെ ക്ലാസിലെ രീതി?.പഴയ രീതി പ്രകാരം അധ്യാപകന്‍ മാത്രം എല്ലാം അവതരിപ്പിക്കുകയും വിദ്യാര്‍ഥികള്‍ കേള്‍വിക്കാരായി ഇരിക്കുന്നതായിരുന്നു.ഇപ്പോള്‍ ഈ രീതിയൊക്കെ കുറെയധികം മാറിയല്ലോ...
വിദ്യാര്‍ഥി കേന്ദ്രീകൃതമായി പാഠഭാഗങ്ങളെ അവതരിപ്പിക്കുന്ന രീതിയാണ് മിക്ക പാഠ്യപദ്ധതികളും മുന്നോട്ട് വെക്കുന്നത്.പക്ഷെ എങ്ങിനെയാണ് വിദ്യാര്‍ഥി കേന്ദ്രീകൃതമായി ക്ലാസെടുക്കുകയെന്നത് പലപ്പോഴും വെല്ലുവിളിയായി അധ്യാപകര്‍ക്ക് മാറാറുണ്ട്.
അത്തരം പ്രശ്നത്തെ മറികടക്കുന്നൊരു അധ്യാപന രീതികളിലൊന്നാണ് ജിഗ്സൊ. ചര്‍ച്ച സംഘടിപ്പിക്കാന്‍ ഏറെ ഫലപ്രദമായ രീതിയായിരിക്കും ജിഗ്സോ.
 സാമൂഹ്യശാസ്ത്രം-ശാസ്ത്ര വിഷയങ്ങള്‍ഭാഷാ ക്ലാസുകള്‍ തുടങ്ങിയവയിലെല്ലാം ഈ രീതി അവലംബിക്കാവുന്നതാണ്.

ഓരോ വിദ്യാര്‍ഥിക്കും പ്രാധാന്യം കിട്ടത്തക്കവിധത്തില്‍ ക്ലാസ് റൂം സംഘാടനം ഇതില്‍ സാധ്യമാണ്.ഗ്രൂപ്പ് ചര്‍ച്ചകളിലെ വിരസത അകറ്റി ഫലവത്തായ ഇടപെടല്‍ ഇതുവഴി സാധ്യമാക്കാം.അമേരിക്കയിലെ മനശാസ്ത്രജ്ഞനായ Elliot Aronson ആണ് ഈ രീതി വികസിപ്പിച്ചെടുത്തത്.
എങ്ങിനെയാണ് ജിഗ്സോ രീതിയില്‍ ചര്‍ച്ച സംഘടിപ്പിക്കുന്നതെന്ന് നോക്കാം.

എന്തൊക്കെ അറിയാം ? A to Z ചാര്‍ട്ട് ഉപയോഗിച്ച് പരിശോധിക്കാം


എന്തൊക്കെ അറിയാം ?
 A to Z ചാര്‍ട്ട് ഉപയോഗിച്ച് പരിശോധിക്കാം


എന്തൊക്കെയാണ് കഴിഞ്ഞ ദിവസത്തെ ക്ലാസില്‍ പഠിച്ചത് ?ഇന്ന് നമ്മള്‍ എന്താണ്  പഠിക്കാന്‍ പോകുന്നത്? എന്നിങ്ങനെ ക്ലാസ് ആരംഭിക്കുമ്പോള്‍ അധ്യാപകര്‍ വിശദീകരിക്കാറുണ്ടല്ലോ. ഈ രീതി വളരെ വിത്യസ്തമായി പുതുമയോടെ  അവതരിപ്പിക്കാന്‍ സഹായിക്കുന്ന മറ്റൊരു അധ്യാപന തന്ത്രമാണ് എ ടു സെഡ് ചാര്‍ട്ട് ( A to Z).

എങ്ങിനെ ഉപയോഗിക്കാം?
1        ഒരു ചാര്‍ട്ട് പേപ്പറില്‍ ഇന്നത്തെ ദിവസം പഠിപ്പിക്കാന്‍പോകുന്ന പാഠഭാഗത്തിന്‍റെ തലക്കെട്ട് എഴുതുക. ( പാഠ ഭാഗമോ സിദ്ധാന്തമോ ആശയമോ ചോദ്യമോ അങ്ങിനെ എന്തുമാവാം)

2        ഇംഗ്ലീഷ് അക്ഷരമാലയിലെ എ മുതല്‍ സെഡ് വരെ അക്ഷരങ്ങള്‍ എഴുതാനും അവക്ക് നേരേ ഓരോ വാക്യങ്ങള്‍ എഴുതാനുള്ള കോളങ്ങളും ഉള്‍പ്പെടുത്തുക. ( സാംപിള്‍ ചിത്രത്തില്‍ കൊടുത്തിരിക്കുന്നു) 

2019, ഓഗസ്റ്റ് 24, ശനിയാഴ്‌ച

ഫിഷ് ബൗള്‍ രീതിയില്‍ ചര്‍ച്ച നടത്താം

ഫിഷ് ബൗള്‍ രീതിയില്‍ ചര്‍ച്ച നടത്താം

അക്ബറലി ചാരങ്കാവ്

കൂടുതല്‍ കുട്ടികളുള്ള ക്ലാസില്‍ ചര്‍ച്ച സംഘടിപ്പിക്കുമ്പോള്‍ സ്വീകരിക്കാവുന്ന അധ്യാപന തന്ത്രങ്ങളിലൊന്നാണ് ഫിഷ് ബൗള്‍.
പേരു സൂചിപ്പിക്കുംപോലെ മീനുകളെ സൂക്ഷിക്കുന്ന ചില്ല് പാത്രത്തെപ്പോലെയാണ് ഇവിടെ കാര്യങ്ങള്‍. ഇടക്കിടെ മിനുകള്‍ ഇവിടേക്ക് ഊളിയിട്ട് വരും.ആഹാരം കരസ്ഥമാക്കിയ ശേഷം ജലപ്പരപ്പിലേക്ക് ഉയര്‍ന്ന് പൊങ്ങും.ഇവിടെ ക്ലാസ് മുറിയെ അത്തരത്തിലൊരു ഫിഷ് ബൗളാക്കിയാല്‍ രസകരമായ പാഠ്യപ്രവര്‍ത്തനമായി അതിനെ മാറ്റാം.

 ഫിഷ് ബൗള്‍ രീതിയില്‍ എങ്ങിനെയാണ് ചര്‍ച്ച സംഘടിപ്പിക്കുന്നതെന്ന് നോക്കാം.

1- നിശബ്ദ വായനയാണ് ആദ്യഘട്ടം. ചര്‍ച്ച ചെയ്യാന്‍ പോകുന്ന വിഷയം എല്ലാവരും അല്‍പ്പ നേരം മനസ്സിരുത്തി വായിക്കട്ടെ.

ശേഷം ക്ലാസിലെ കുട്ടികളെ രണ്ടു ഗ്രൂപ്പുകളാക്കി തിരിക്കുന്നു.

2019, ഓഗസ്റ്റ് 10, ശനിയാഴ്‌ച

നമുക്ക് എഴുത്തിലേക്ക് തിരിച്ചു നടക്കാം.

ക്ലാസുകളില്‍ റെഡിമൈഡ് നോട്ട് വേണ്ട
നമുക്ക് എഴുത്തിലേക്ക് തിരിച്ചു നടക്കാം.

അക്ബറലി ചാരങ്കാവ്

2019 july 24 നു സിറാജ് , അക്ഷരം പ്രസിദ്ധീകരിച്ചത്.

ടാബും ലാപ്‌ടോപ്പ് കംപ്യൂട്ടറും ഇന്റര്‍നെറ്റും വ്യാപകമായതോടെ പല സ്‌കുളുകളിലും ഇന്ന് കുട്ടികളുടെ എഴുത്ത് കുറഞ്ഞുകൊണ്ടിരിക്കുകയാണ്. അധ്യാപകര്‍ നോട്ടുകള്‍ തയ്യാറാക്കുന്നു.വാട്‌സപ്പിലോ ഇമെയില്‍ വഴിയോ അതല്ലെങ്കില്‍ സ്‌കൂളുകളുടെ വെബ്‌സൈറ്റിലൂടെയോ അത് കുട്ടികള്‍ക്ക് അയക്കുന്നു. കുട്ടികള്‍ അവ ടാബിലോ മൊബൈല്‍ഫോണിലോ അതല്ലെങ്കില്‍ ഫോട്ടോകോപ്പിയെടുത്തോ ഫയലില്‍ സൂക്ഷിക്കുന്നു. ഹൈസ്‌കൂള്‍ ക്ലാസ് മുതല്‍ ഈ രീതി നടപ്പിലാക്കുന്ന നിരവധി സ്‌കൂളുകളുണ്ട്.

പിഡിഎഫ് ഫയലുകളായോ വേഡ് ഡോക്യമെന്റായോ കുട്ടികള്‍ക്ക് നല്‍കുന്ന നോട്ട്‌സ് ഇന്ന് ഇന്റര്‍നെറ്റില്‍ സുലഭമാണ്.

2019, ജൂൺ 23, ഞായറാഴ്‌ച

ക്ലാസ് മുറിയിലെ എന്‍ട്രി - എക്‌സിറ്റ് കാര്‍ഡുകള്‍

ഭാഗം - 2
ക്ലാസ് മുറിയിലെ എന്‍ട്രി - എക്‌സിറ്റ് കാര്‍ഡുകള്‍

അക്ബറലി ചാരങ്കാവ്


ഒരു ക്ലാസ് ആരംഭിക്കുമ്പോഴുണ്ടാകുന്ന ബൗദ്ധികാവസ്ഥയല്ല ആ ക്ലാസ് കഴിഞ്ഞ ശേഷം കുട്ടിയിലുണ്ടാവേണ്ടത്.
തീര്‍ച്ചയായും പഠനത്തിന്റെ വികാസം അവിടെ പ്രകടമാവണം. ക്ലാസ് തുടങ്ങും മുമ്പ് എന്തായിരുന്നു കുട്ടിയുടെ അറിവ് ? ക്ലാസ് കഴിഞ്ഞ ശേഷം എന്താണ് അവസ്ഥ? എന്നീ ചോദ്യങ്ങള്‍ ചോദിച്ചു വേണം പാഠഭാഗങ്ങള്‍ ആസൂത്രണം ചെയ്യാന്‍. കുട്ടിയുടെ പഠനപുരോഗതി അറിയാന്‍ അധ്യാപകര്‍ക്ക് ക്ലാസില്‍ ഉപയോഗിക്കാവുന്ന തന്ത്രങ്ങളിലൊന്നാണ്  എന്‍ട്രി - എക്‌സിറ്റ് കാര്‍ഡുകളുടെ ഉപയോഗം.എന്താണ്  എന്‍ട്രി - എക്‌സിറ്റ് കാര്‍ഡുകള്‍ ?  ക്ലാസ് പിരിയഡ് ആരംഭിക്കുമ്പോള്‍ അധ്യാപകന്‍ എല്ലാ കുട്ടികള്‍ക്കും ഓരോ ചെറിയ കടലാസ് കഷ്ണങ്ങള്‍ നല്‍കുന്നു.

2019, ജൂൺ 16, ഞായറാഴ്‌ച

വീഡിയോ ക്ലാസുകളെ എങ്ങിനെ ഫലപ്രദമാക്കാം?

പുതിയ അധ്യയന വര്‍ഷം ആരംഭിക്കുകയായി.
പഠന രീതികളും അധ്യാപന രീതികളും മാറികൊണ്ടേയിരിക്കുന്നു.
പത്ത് വര്‍ഷം മുമ്പുള്ള കുട്ടികള്‍ പഠിക്കുന്നത് പോലെയല്ല ഇന്നത്തെ കുട്ടികള്‍ പഠിക്കുന്നത്.
സാങ്കേതിക രംഗത്തുണ്ടായ മാറ്റങ്ങള്‍ പഠന സൗകര്യത്തിന്റെയും പാഠ്യ പ്രവര്‍ത്തനങ്ങളെയും മാറ്റികൊണ്ടേയിരിക്കുന്നു.
കൂടുതലും പ്രവര്‍ത്തനാധിഷ്ഠിതമായ രീതിയിലേക്ക് അധ്യാപനവും പഠന രീതികളും മാറി.
ലോകവ്യാപകമായി മാറികൊണ്ടിരിക്കുന്ന ഒരു രീതിയുടെ തുടര്‍ച്ചയാണിത്. അത്തരം മാറ്റത്തിന്റെ ഭാഗമായി അധ്യാപന രീതിയിലും ക്ലാസ് മുറിയിലെ പഠന പ്രക്രിയയിലും വിദ്യാര്‍ഥികളുടെ പങ്കാളിത്തം എങ്ങിനെ സജീവമാക്കാം എന്നത് വെല്ലുവിളിയായി തുടരുന്നു.
ഈ പ്രശ്‌നത്തിനുള്ള ചില പരിഹാര നിര്‍ദേശങ്ങള്‍ പങ്കുവെക്കുന്ന കുറിപ്പ് തുടര്‍ന്ന് വായിക്കാം..

ഭാഗം - 1

വീഡിയോ ക്ലാസുകളെ എങ്ങിനെ ഫലപ്രദമാക്കാം?

2019, മാർച്ച് 25, തിങ്കളാഴ്‌ച

പാഠപുസ്തകങ്ങളുടെ സവര്‍ണ്ണ കാലം



നമ്മള്‍ ധരിക്കുന്ന വസ്ത്രത്തിനു പോലും ഒരു ചരിത്രമുണ്ടെന്ന കാര്യ മറക്കാന്‍ എല്ലാം എളുപ്പമാണ്.എല്ലാ സമൂഹങ്ങളും ചില നിയമങ്ങള്‍ പാലിക്കുന്നുണ്ട്.ചിലത് വളരെ കര്‍ശനമായിരിക്കും.സ്ത്രീകളും കുട്ടികളും എങ്ങിനെ വസ്ത്രം ധരിക്കണം എന്നൊക്കെ നിഷ്കര്‍ഷയുണ്ട്.എന്‍സിഇആര്‍ടി സാമൂഹ്യ ശാസ്ത്ര പാഠപുസ്തത്തില്‍ നിന്നും അടുത്ത വര്‍ഷം നീക്കം ചെയ്യാന്‍ തീരുമാനിച്ച പാഠങ്ങളിലൊന്ന് ആരംഭിക്കുന്നത് ഇങ്ങിനെയാണ്.ഒമ്പാതാം തരം പാഠപുസ്തകത്തിലെ "വസ്ത്രധാരണം:ഒരു സാമൂഹ്യ ചരിത്രംഎന്നതും മറ്റു രണ്ടു പാഠങ്ങളുമാണ് നീക്കം ചെയ്യാന്‍ തീരുമാനമെടുത്തിട്ടുള്ളത്.

"വസ്ത്രധാരണം:ഒരു സാമൂഹ്യ ചരിത്രംഎന്ന പാഠഭാഗം ഒഴിവാക്കാനായി തിരഞ്ഞെടുത്ത എന്‍സിആര്‍ടിയുടെ നടപടി പതിവ് ഹിന്ദുത്വവത്ക്കരണത്തിന്‍റെ ഭാഗമാണെന്ന് ന്യായമായും സംശയിക്കാംഈ പാഠഭാഗത്തിലെ ജാതിസംഘര്‍ഷവും വസ്ത്രധാരണത്തിലെ മാറ്റവും എന്ന ഭാഗത്താണ് സവര്‍ണ ഹിന്ദുക്കള്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടാനില്ലാത്ത ചന്നാര്‍ ലഹളയെ കുറിച്ച് പരാമര്‍ശിക്കുന്നത്അവര്‍ക്കിഷ്ടമില്ലാത്ത ചരിത്ര വസ്തുതകളാണവ.പ്രസ്തു ഭാഗം ആരംഭിക്കുന്നത് ഇങ്ങിനെയാണ്.

( സിറാജ് പത്രത്തില്‍ 23-3-19ന് പ്രസിദ്ധീകരിച്ച ലേഖനം)

യൂറോപ്പില്‍ വസ്ത്രത്തിന്‍റെ ചെലവുചുരുക്കല്‍ കാര്യത്തില്‍ നിയന്ത്രണങ്ങളൊന്നുമുണ്ടായിരുന്നില്ലെങ്കിലും ഇന്ത്യയില്‍ വസ്ത്രത്തിന്‍റെയും ഭക്ഷണത്തിന്‍റെയും കാര്യത്തില്‍‍ കര്‍ശനമായ സാമൂഹ്യ നിയമങ്ങളുണ്ടായിരുന്നു.ഇന്ത്യയിലെ ജാതിസബ്രദായം ഹിന്ദുമതത്തിലെ താഴ്ന്ന ജാതിയും ഉയര്‍ന്ന ജാതിയും എന്ത് ധരിക്കണം എന്ത് ഭക്ഷിക്കണം തുടങ്ങിയ കാര്യത്തില്‍ കര്‍ശനമായ നിയമങ്ങളുണ്ടായിരുന്നു.ഈ നിയമങ്ങള്‍ക്കെതിരായുള്ള പ്രതികരണം സാമൂഹ്യ പ്രത്യാഘാതങ്ങളുണ്ടാക്കി.

ജനപ്രിയ പോസ്റ്റുകള്‍‌