പേജുകള്‍‌

2019, ഓഗസ്റ്റ് 24, ശനിയാഴ്‌ച

ഫിഷ് ബൗള്‍ രീതിയില്‍ ചര്‍ച്ച നടത്താം

ഫിഷ് ബൗള്‍ രീതിയില്‍ ചര്‍ച്ച നടത്താം

അക്ബറലി ചാരങ്കാവ്

കൂടുതല്‍ കുട്ടികളുള്ള ക്ലാസില്‍ ചര്‍ച്ച സംഘടിപ്പിക്കുമ്പോള്‍ സ്വീകരിക്കാവുന്ന അധ്യാപന തന്ത്രങ്ങളിലൊന്നാണ് ഫിഷ് ബൗള്‍.
പേരു സൂചിപ്പിക്കുംപോലെ മീനുകളെ സൂക്ഷിക്കുന്ന ചില്ല് പാത്രത്തെപ്പോലെയാണ് ഇവിടെ കാര്യങ്ങള്‍. ഇടക്കിടെ മിനുകള്‍ ഇവിടേക്ക് ഊളിയിട്ട് വരും.ആഹാരം കരസ്ഥമാക്കിയ ശേഷം ജലപ്പരപ്പിലേക്ക് ഉയര്‍ന്ന് പൊങ്ങും.ഇവിടെ ക്ലാസ് മുറിയെ അത്തരത്തിലൊരു ഫിഷ് ബൗളാക്കിയാല്‍ രസകരമായ പാഠ്യപ്രവര്‍ത്തനമായി അതിനെ മാറ്റാം.

 ഫിഷ് ബൗള്‍ രീതിയില്‍ എങ്ങിനെയാണ് ചര്‍ച്ച സംഘടിപ്പിക്കുന്നതെന്ന് നോക്കാം.

1- നിശബ്ദ വായനയാണ് ആദ്യഘട്ടം. ചര്‍ച്ച ചെയ്യാന്‍ പോകുന്ന വിഷയം എല്ലാവരും അല്‍പ്പ നേരം മനസ്സിരുത്തി വായിക്കട്ടെ.

ശേഷം ക്ലാസിലെ കുട്ടികളെ രണ്ടു ഗ്രൂപ്പുകളാക്കി തിരിക്കുന്നു.
ഇതില്‍ ആദ്യത്തെ ഗ്രൂപ്പിലെ അംഗങ്ങള്‍ ചേര്‍ന്ന് വൃത്താകൃതിയില്‍ (മീനുളെ സൂക്ഷിക്കുന്ന പാത്രത്തെപ്പോലെ) സീറ്റുകള്‍ ക്രമീകരിച്ചിരിക്കുന്നു. രണ്ടാമത്തെ ഗ്രൂപ്പിലെ കുട്ടികള്‍ അകത്തെ ഗ്രൂപ്പിന് ചുറ്റും അല്‍പ്പം മാറി പുറത്ത് നില്‍ക്കുന്നു. അകത്തെ ഗ്രൂപ്പില്‍ നടക്കുന്ന ചര്‍ച്ചകള്‍ സാകൂതം ശ്രവിക്കുകയാണ് ഇവരുടെ പ്രധാന ജോലി.അതോടൊപ്പം ചര്‍ച്ചയില്‍ ഉരുത്തിരുഞ്ഞുവരുന്ന ഓരോ പോയിന്റുകളും രേഖപ്പെടുത്തുകയും വേണം.

വായനക്ക് ശേഷം അധ്യാപകന്‍ നാലോ അഞ്ചോ പേരെ അകത്തെ ഗ്രൂപ്പില്‍ ഇരുത്തുന്നു.
ഇവര്‍ മാത്രമാണ് ഈ നേരം സംസാരിക്കേണ്ടത്.
പുറത്ത് നില്‍ക്കുന്നവര്‍ അകത്തു നടക്കുന്ന ചര്‍ച്ച ശ്രദ്ധിച്ച് പോയിന്റുകള്‍ കുറിച്ചിടണം.ആദ്യഘട്ടത്തില്‍ അകത്തെ ഗ്രൂപ്പില്‍ പ്രവേശിച്ചവരില്‍ നിന്ന് ഓരോരുത്തരെയായി ചെറിയ ചര്‍ച്ചക്ക് ശേഷം പുറത്തെ ഗ്രൂപ്പിലേക്ക് മാറ്റുന്നു.അതെസമയം പുറത്തെ ഗ്രൂപ്പില്‍ നിന്നും ഒഴിവിന് അനുസരിച്ച് അകത്തെ ഗ്രൂപ്പിലേക്ക് പ്രവേശിക്കുകയും ചെയ്യും.ഇപ്രകാരം എല്ലവരും ചര്‍ച്ചയുടെ ഭാഗമാകുന്നു.അതോടൊപ്പം ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക് നീങ്ങാനും എല്ലാവര്‍ക്കും ശ്രവിതാവാനും ചര്‍ച്ചയിലെ പങ്കാളിയാവനും സാധിക്കുന്നു.

15-20 മിനുട്ട് സമയത്തിനകം ഈ പ്രവര്‍ത്തനം തീര്‍ക്കണം.
ശേഷം ക്ലാസിലെ കുട്ടികളെ ചെറിയ ഗ്രൂപ്പുകളാക്കി തിരിക്കുന്നു.ഓരോ ഗ്രൂപ്പില്‍ നി്ന്നും പ്രതിനിധികളെ വിളിച്ച് അവര്‍ എന്താണ് ഫിഷ്ബൗള്‍ ചര്‍ച്ചയിലൂടെ മനസ്സിലാക്കിയ കാര്യമെന്ന് എല്ലാവര്‍ക്കുമായി പങ്കുവെക്കുന്നു.ഈ അവതരണത്തിനായി താഴെപറയുന്ന ചോദ്യങ്ങള്‍ ചോദിക്കാം.

1.എന്താണ് ഈ ചര്‍ച്ചയിലൂടെ നിങ്ങള്‍ നിരീക്ഷിച്ച കാര്യങ്ങള്‍?
2.ചര്‍ച്ച ചെയ്ത വിഷയത്തില്‍ നിങ്ങള്‍ അനുകൂലിക്കുന്ന ഒരു കാര്യം എന്താണ് ? പ്രതികൂലിക്കുന്ന കാര്യമെന്ത്?
ഫിഷ്ബൗളിന് പുറത്തി നിന്നപ്പോള്‍ നിങ്ങള്‍ക്കുണ്ടായ അനുഭവം എന്താണ്?

ഭാഷാക്ലാസുകളില്‍ പ്രത്യേകിച്ചും നടപ്പിലാക്കാവുന്ന ഒരു അധ്യാപന തന്ത്രമാണ് ഫിഷ്ബൗള്‍.വിദ്യാര്‍ഥികളുടെ നിരീക്ഷ പാഠവം,അവതരണ മികവ് എന്നിവ വികസിപ്പിക്കുന്നതോടൊപ്പം വിവാദ വിഷയങ്ങളിലെ ചര്‍ച്ച കാര്യക്ഷമമാക്കാനും ഇതുവഴി സാധിക്കും.കൂടാതെ പരമ്പരാഗത ചര്‍ച്ചാ രീതിയില്‍ നിന്ന് വിത്യസ്തമായുള്ള പുതിയ ചര്‍ച്ചാ രീതികൂടിയാണിത്.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ജനപ്രിയ പോസ്റ്റുകള്‍‌