പേജുകള്‍‌

2019, ജൂൺ 16, ഞായറാഴ്‌ച

വീഡിയോ ക്ലാസുകളെ എങ്ങിനെ ഫലപ്രദമാക്കാം?

പുതിയ അധ്യയന വര്‍ഷം ആരംഭിക്കുകയായി.
പഠന രീതികളും അധ്യാപന രീതികളും മാറികൊണ്ടേയിരിക്കുന്നു.
പത്ത് വര്‍ഷം മുമ്പുള്ള കുട്ടികള്‍ പഠിക്കുന്നത് പോലെയല്ല ഇന്നത്തെ കുട്ടികള്‍ പഠിക്കുന്നത്.
സാങ്കേതിക രംഗത്തുണ്ടായ മാറ്റങ്ങള്‍ പഠന സൗകര്യത്തിന്റെയും പാഠ്യ പ്രവര്‍ത്തനങ്ങളെയും മാറ്റികൊണ്ടേയിരിക്കുന്നു.
കൂടുതലും പ്രവര്‍ത്തനാധിഷ്ഠിതമായ രീതിയിലേക്ക് അധ്യാപനവും പഠന രീതികളും മാറി.
ലോകവ്യാപകമായി മാറികൊണ്ടിരിക്കുന്ന ഒരു രീതിയുടെ തുടര്‍ച്ചയാണിത്. അത്തരം മാറ്റത്തിന്റെ ഭാഗമായി അധ്യാപന രീതിയിലും ക്ലാസ് മുറിയിലെ പഠന പ്രക്രിയയിലും വിദ്യാര്‍ഥികളുടെ പങ്കാളിത്തം എങ്ങിനെ സജീവമാക്കാം എന്നത് വെല്ലുവിളിയായി തുടരുന്നു.
ഈ പ്രശ്‌നത്തിനുള്ള ചില പരിഹാര നിര്‍ദേശങ്ങള്‍ പങ്കുവെക്കുന്ന കുറിപ്പ് തുടര്‍ന്ന് വായിക്കാം..

ഭാഗം - 1

വീഡിയോ ക്ലാസുകളെ എങ്ങിനെ ഫലപ്രദമാക്കാം?




സ്മാര്‍ട് ക്ലാസ് മുറികള്‍ ഇന്ന് നമ്മുടെ സ്‌കൂളിലും എത്തിയല്ലോ. എല്‍സിഡി പ്രൊജക്ടറില്‍ പവര്‍പോയിന്റ് പ്രസന്റേഷനുകളും വീഡിയോകളും എന്തിനധികം രസതന്ത്രത്തിലെ സങ്കീര്‍ണ്ണമായ പല പരീക്ഷണങ്ങളുമെല്ലാം അധ്യാപകര്‍ ഇതുവഴി നിങ്ങളെ കാണിക്കുന്നുണ്ടാകും.മിക്ക പാഠഭാഗങ്ങളുടെയും വീഡിയോകള്‍ സമഗ്ര വെബ്‌സൈറ്റിലും യൂട്യൂബിലുമെല്ലാം സുലഭമമാണ്.എന്നാല്‍ എങ്ങിനെയാണ് അവ ക്ലാസില്‍ പ്രദര്‍ശിപ്പിക്കേണ്ടത് .
പലപ്പോഴും വീഡിയോ തുടര്‍ച്ചായി സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന അവസ്ഥയാണ് കാണപ്പെടുന്നത്.ഈ രീതിക്കൊരു പ്രശ്‌നമുണ്ട്. അലസമായി ഇരിക്കാനും പ്രസ്തുത ഫയലിലെ പ്രധാന കാര്യം ശ്രദ്ധിക്കാനും സാധ്യത കുറയും.മാത്രമല്ല അത്രനേരം മതിയായ ശ്രദ്ധകൊടുക്കാതെ ഇരിക്കാനും കാരണമാകും.ഈ പ്രശ്‌നം പരിഹരിക്കാന്‍ നമുക്ക് ചെറിയ ചില മാറ്റങ്ങള്‍ ഇതില്‍ വരുത്താം. വീഡിയോ പാഠങ്ങള്‍ പ്രദര്‍ശിപ്പിക്കും മുമ്പ് പ്രസ്തുത പാഠഭാഗത്തു നിന്ന് എന്താണോ കുട്ടി കണ്ടത്തേണ്ടത അല്ലെങ്കില്‍ പഠിക്കേണ്ടത് എന്ന് തീരുമാനിക്കണം. ശേഷം പ്രസ്തുത ഉദ്ദേശ്യങ്ങള്‍ നേടാന്‍ സഹായിക്കുന്ന ചോദ്യങ്ങള്‍ തയ്യാറാക്കി പ്രദര്‍ശിപ്പിക്കാം.ചോദ്യങ്ങള്‍ എഴുതി കഴിഞ്ഞാല്‍ വീഡിയോ പ്രദര്‍ശിപ്പിക്കാം.ഇപ്രകാരം ചെയ്യുമ്പോള്‍ ഓരോ ചോദ്യവും പരിശോധിച്ച് അതിനുള്ള ഉത്തരങ്ങള്‍ കണ്ടെത്താന്‍ കുട്ടി വീഡിയോ പാഠങ്ങളെ ശ്രദ്ധയോടെ വീക്ഷിക്കും.അലസമായി വീഡിയോ കാണുന്നതിനേക്കാള്‍ എന്തുകൊണ്ടും മികച്ച രീതിയായിരിക്കും ഇത്. ഉദാഹരണമായി ചരിത്രത്തിലെ ഫ്രഞ്ച് വിപ്‌ളം എന്ന പാഠം പഠിപ്പിക്കുന്നുവെന്ന് കരുതുക. ഇതുമായി ബന്ധപ്പെട്ട നിരവധി വീഡിയോ ഫയലുകള്‍ ഇന്റര്‍നെറ്റില്‍ സുലഭമാണ്.ഇത്തരം വീഡിയോ കാണിക്കും  മുമ്പ് നാലോ അഞ്ചോ ചോദ്യങ്ങള്‍ വിഷയവുമായി ബന്ധപ്പെട്ട് പ്രദര്‍ശിപ്പിക്കുക. ശേഷം വീഡിയോ ക്ലാസുകള്‍ പ്രദര്‍ശിപ്പിക്കുന്ന രീതി ചരിത്ര ക്ലാസുകളെ കുടുതല്‍ ആകര്‍ഷമാക്കും. അതോടൊപ്പം തന്നെ യൂടൂബിലും മറ്റും ലഭിക്കുന്ന ഫയലുകളെ ഡൗണ്‍ലോഡ് ചെയ്ത് നമ്മുടെ പാഠഭാഗവുമായി ബന്ധപ്പെട്ട രീതിയില്‍ വെര്‍പ്പെടുത്തിയെടുത്ത് വേണം ക്ലാസില്‍ പ്രദര്‍ശിപ്പിക്കാന്‍. അല്ലാത്ത പക്ഷം അവ സമയം നഷ്ടപ്പെടുത്താന്‍ കാരണമാകും.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ജനപ്രിയ പോസ്റ്റുകള്‍‌