പേജുകള്‍‌

2019, ഡിസംബർ 1, ഞായറാഴ്‌ച

എത്രത്തോളം പഠിച്ചു ? 3-2-1 രീതിയില്‍ പരിശോധിക്കാം.

Smart Class – Column – No 9
അക്ബറലി ചാരങ്കാവ്
  
ഓരോ ക്ലാസ് കഴിയുമ്പോഴും എന്തെല്ലാം ‌മനസ്സിലാക്കി എന്ന് തിരിച്ചറിയുന്നത് പ്രധാനമാണല്ലോ. എന്തെല്ലാം കാര്യങ്ങളാണ് ഇന്നത്തെ ഈ പിരിയഡില്‍ പഠിച്ചത്ഏത് മേഖലയാണ് മനസ്സിലാകാതെ പോയത് ഏറ്റവും രസകരമായി തോന്നിയത് എന്തൊക്കെയാണ് ? എന്നൊക്കെ കുട്ടിക്കും അധ്യാപകര്‍ക്കും അറിയാന്‍ സാധിക്കുന്ന ഒരു പഠന പ്രക്രിയയാണ് ത്രീ-റ്റു-വണ്‍. ക്ലാസ് അവസാനിക്കുന്ന സമയത്താണ് ഈ രീതിയില്‍ വിലയിരുത്തുന്നത്.

എങ്ങിനെ വിലയിരുത്തും.

മൂന്ന് ചോദ്യങ്ങളാണ് ഇതില്‍ കൊടുത്തിരിക്കുന്നത്.

·         ഇന്നത്തെ ക്ലാസില്‍ പുതിയതായി പഠിച്ച 3 കാര്യങ്ങള്‍ ഏതൊക്കെയാണ്. ഓരോന്നും പോയിന്‍റായി തരംതിരിച്ചെഴുതാം.

·         ഇന്നത്തെ പാഠ്യ വിഷയത്തില്‍ കൌതുകം തോന്നിയതും കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നതുമായ രണ്ടു കാര്യങ്ങള്‍ എടുത്തെഴുതുക.

·         വിഷയവുമായി ബന്ധപ്പെട്ട് മനസ്സിലാകാത്ത ഒരു ചോദ്യം എഴുതുക.


താഴെകൊടുത്ത പോലുള്ള ഒരു പേപ്പറില്‍ ഈ മൂന്ന് കാര്യങ്ങളും എഴുതി കുട്ടികള്‍ക്കിടയില്‍ വിതരണം ചെയ്ത്



ഓരോരുത്തരില്‍ നിന്നും മറുപടി ശേഖരിക്കാം . വിഷയവുമായി ബന്ധപ്പെട്ട് ഇന്നത്തെ ക്ലാസില്‍ നിന്നും മനസ്സിലാകാത്ത ഒരു ചോദ്യം വഴി അധ്യാപകന് അടുത്ത ക്ലാസില്‍ ആ ഭാഗവുമായി ബന്ധപ്പെട്ട്  മറ്റുപഠന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാന്‍ സാധിക്കുമല്ലോ. കൂട്ടുകാര്‍ക്കെല്ലാം പൊതുവായി മനസ്സിലായതും കൌതുകം തോന്നിയതുമെല്ലാം മനസ്സിലാക്കാന്‍ ഇതുവഴി സാധിക്കും.



കടലാസില്‍ മൂന്ന് തരം തിരിച്ച ചോദ്യങ്ങള്‍ നല്‍കുന്നതിന് പകരം ത്രികോണ രീതിയിലും
 3-2-1 ചെയ്യാവുന്നതാണ്.
നോട്ടുപുസ്തകത്തില്‍ പിരമിഡ് പോലെ ഒരു വലിയ മട്ട ത്രികോണം വരക്കുക
ഇതിനെ മൂന്ന് ഭാഗങ്ങളായി വേര്‍തിരിക്കാം.
ഏറ്റവും താഴെ ഇന്നത്തെ ക്ലാസില്‍ പഠിച്ച 3 കാര്യങ്ങള്‍ എഴുതാം.
അതിന് മുകളില്‍ വിഷയവുമായി ബന്ധപ്പെട്ട് 2  ചോദ്യങ്ങള്‍ എഴുതാം.
ഏറ്റവും മുകളില്‍ മനസ്സിലാകാത്ത അല്ലെങ്കില്‍ കൂടുതല്‍ വിശദമാകേണ്ട ഭാഗത്തെ കുറിച്ചുള്ള ചോദ്യം എഴുതാം.

ഗണിശാസ്ത്ര, ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര ക്ലാസുകളില്‍ താരതമ്യ പഠനത്തിനും സമാനതകള്‍ വേര്‍തിരിക്കാന്‍ ഈ രീതി പ്രയോഗിക്കാവുന്നതാണ്.ഭാഷാ ക്ലാസുകളില്‍ വായനയുമായി ബന്ധപ്പെട്ട് 3 മനസ്സിലായ കാര്യങ്ങളും അധിനെ അധികരിച്ച് 2 ചോദ്യങ്ങളും 1 സംശയവും ഇങ്ങിനെ രേഖപ്പെടുത്താം.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ജനപ്രിയ പോസ്റ്റുകള്‍‌