പേജുകള്‍‌

2019, സെപ്റ്റംബർ 29, ഞായറാഴ്‌ച

എന്തൊക്കെ അറിയാം ? A to Z ചാര്‍ട്ട് ഉപയോഗിച്ച് പരിശോധിക്കാം


എന്തൊക്കെ അറിയാം ?
 A to Z ചാര്‍ട്ട് ഉപയോഗിച്ച് പരിശോധിക്കാം


എന്തൊക്കെയാണ് കഴിഞ്ഞ ദിവസത്തെ ക്ലാസില്‍ പഠിച്ചത് ?ഇന്ന് നമ്മള്‍ എന്താണ്  പഠിക്കാന്‍ പോകുന്നത്? എന്നിങ്ങനെ ക്ലാസ് ആരംഭിക്കുമ്പോള്‍ അധ്യാപകര്‍ വിശദീകരിക്കാറുണ്ടല്ലോ. ഈ രീതി വളരെ വിത്യസ്തമായി പുതുമയോടെ  അവതരിപ്പിക്കാന്‍ സഹായിക്കുന്ന മറ്റൊരു അധ്യാപന തന്ത്രമാണ് എ ടു സെഡ് ചാര്‍ട്ട് ( A to Z).

എങ്ങിനെ ഉപയോഗിക്കാം?
1        ഒരു ചാര്‍ട്ട് പേപ്പറില്‍ ഇന്നത്തെ ദിവസം പഠിപ്പിക്കാന്‍പോകുന്ന പാഠഭാഗത്തിന്‍റെ തലക്കെട്ട് എഴുതുക. ( പാഠ ഭാഗമോ സിദ്ധാന്തമോ ആശയമോ ചോദ്യമോ അങ്ങിനെ എന്തുമാവാം)

2        ഇംഗ്ലീഷ് അക്ഷരമാലയിലെ എ മുതല്‍ സെഡ് വരെ അക്ഷരങ്ങള്‍ എഴുതാനും അവക്ക് നേരേ ഓരോ വാക്യങ്ങള്‍ എഴുതാനുള്ള കോളങ്ങളും ഉള്‍പ്പെടുത്തുക. ( സാംപിള്‍ ചിത്രത്തില്‍ കൊടുത്തിരിക്കുന്നു) 


3        ശേഷം ഈ ചാര്‍ട്ട് ചുമരില്‍ പതിച്ച ശേഷം ഈ ആശയവുമായി ബന്ധപ്പെട്ട് ഓരോ ഗ്രൂപ്പിനും അറിയാവുന്ന വാക്യങ്ങള്‍ ചേര്‍ത്ത് അക്ഷരമാല ക്രമത്തില്‍ പൂരിപ്പിക്കാന്‍ കുട്ടികളോട് ആവിശ്യപ്പെടാം. ( ഓരോ ഗ്രൂപ്പിനും ഓരോ ചെറിയ ചാര്‍ട് പേപ്പര്‍ കഷ്ണങ്ങള്‍ നല്‍കി അതില്‍ എഴുതുകയോ അതല്ലെങ്കില്‍ നോട്ട്പുസ്തകത്തില്‍ കോളം വരച്ച് ചെയ്യുകയോ ആവാം.)
4        പൂരിപ്പിച്ച കാര്‍ഡുകള്‍ ഓരോ ഗ്രൂപ്പിനെ കൊണ്ടു വായിപ്പിക്കാം.ഇതുവഴി പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് കൂട്ടികള്‍ക്ക് നേരത്തെ അറിയാവുന്ന കാര്യങ്ങളെല്ലാം മനസ്സിലാക്കാനും അതിനനുസരിച്ച് അധ്യാപകന് വിഷയത്തെ ക്രമപ്പെടുത്തി പാഠം അവതരിപ്പിക്കാനും സാധിക്കുമല്ലോ.

എപ്പോഴൊക്കെ ഉപയോഗിക്കാം?
1        കുട്ടികളുടെ മുന്‍കാല അറിവ് പരിശോധിക്കാന്‍ ക്ലാസിന്‍റെ തുടക്കത്തില്‍ ഉപയോഗിക്കാം
2        പുതിയ പാഠഭാഗം അവതരിപ്പിക്കുന്ന വേളയില്‍ ഈ ചാര്‍ട്ട് വെച്ച് തുടങ്ങാം.
3        ഇന്നത്തെ ക്ലാസില്‍ എന്തെല്ലാം പഠിച്ചു എന്ന് വിലയിരുത്താന്‍ ക്ലാസ് അവസാനിപ്പിക്കുമ്പോള്‍ ഈ രീതി പ്രയോഗിക്കാം.
4        ഭാഷാ ക്ലാസുകളില്‍ കൂടുതല്‍ വാക്കുകള്‍ വര്‍ദ്ദിപ്പാക്കാനുള്ള തന്ത്രമായി പരിഗണിക്കാം.

എത്ര സമയം ?
പാഠഭാഗത്തിന്‍റെ വലുപ്പത്തിനനുസരിച്ച് സമയം നല്‍കാം.കുറഞ്ഞ സമയത്തിനകം കൂടുതല്‍ വാക്കുകള്‍ എഴുതുന്നവര്‍ ആരൊക്കെയാണ് എന്ന് നോക്കാം. ഇപ്രകാരം വളരെ വേഗത്തില്‍ കൂടുതല്‍ ആശയങ്ങള്‍ കണ്ടുപിടിക്കാനും ശ്രദ്ധ മുഴുവന്‍ വിഷയത്തില്‍ കേന്ദ്രീകരിക്കാനും ഈ പ്രവര്‍ത്തനം വഴി സാധിക്കും.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ജനപ്രിയ പോസ്റ്റുകള്‍‌