പേജുകള്‍‌

2016, ഒക്‌ടോബർ 23, ഞായറാഴ്‌ച

വിയറ്റ്നാമിലെ വനിതാ മുന്നേറ്റംവിയറ്റ് നാം സ്വാതന്ത്ര്യ സമരത്തില്‍ സ്ത്രീകളുടെ പങ്കാളിത്തവും സജീവമായിരുന്നു.യുദ്ധ രംഗത്തേക്കിറങ്ങിയ അവര്‍ അമേരിക്കന്‍ വിമാനങ്ങള്‍വരെ വെടിവെച്ച് വീഴ്ത്തിയിരുന്നു.സ്ത്രീ മുന്നേറ്റം-വിയറ്റ്നാമില്‍ എന്ന വിഷയത്തില്‍ തയ്യാറാക്കിയ വീഡിയോ ലെസന്‍

2016, ഒക്‌ടോബർ 4, ചൊവ്വാഴ്ച

ലാസ് മുറികളെ സജീവാക്കാന്‍ ജിഗ്സൊ രീതി

അക്ബറലി ചാരങ്കാവ് 
 

നമ്മുടെ ക്ലാസ് മുറികളില്‍ ഏറെ നേരം സംസാരിക്കുന്നത് ആരാണ്? കുട്ടികളോ അതോ അധ്യാപകനോ ? അധ്യാപകന്‍റെ ക്ലാസെടുക്കല്‍ രീതി പ്രവര്‍ത്തനങ്ങളിലൂടെയാണോ അതോ അധ്യാപകന്‍ പറയുന്നത് കേട്ടിരിക്കല്‍ മാത്രമാണോ നമ്മുടെ ക്ലാസിലെ രീതി.പഴയ രീതി പ്രകാരം അധ്യാപകന്‍ മാത്രം എല്ലാം അവതരിപ്പിക്കുകയും വിദ്യാര്‍ഥികള്‍ കേള്‍വിക്കാരായി ഇരിക്കുന്നതായിരുന്നു.ഇപ്പോള്‍ അധ്യാപന രീതി മാറിക്കൊണ്ടിരിക്കുന്നു.
വിദ്യാര്‍ഥി കേന്ദ്രീകൃതമായി പാഠഭാഗങ്ങളെ അവതരിപ്പിക്കുന്ന രീതിയാണ് മിക്ക പാഠ്യപദ്ധതികളും മുന്നോട്ട് വെക്കുന്നത്.പക്ഷെ എങ്ങിനെയാണ് വിദ്യാര്‍ഥി കേന്ദ്രീകൃതമായി ക്ലാസെടുക്കുകയെന്നത് പലപ്പോഴും വെല്ലുവിളിയായി അധ്യാപകര്‍ക്ക് മാറാറുണ്ട്.
അത്തരം പ്രശ്നത്തെ മറികടക്കുന്നൊരു അധ്യാപന രീതിയാണ് ജിഗ്സൊ. സാമൂഹ്യശാസ്ത്രം-ശാസ്ത്ര വിഷയങ്ങള്‍, ഭാഷാ ക്ലാസുകള്‍ തുടങ്ങിയവയിലെല്ലാം ഈ രീതി അവലംബിക്കാവുന്നതാണ്.

ഓരോ വിദ്യാര്‍ഥിക്കും പ്രാധാന്യം കിട്ടത്തക്കവിധത്തില്‍ ക്ലാസ് റൂം സംഘാടനം ഇതില്‍ സാധ്യമാണ്.ഗ്രൂപ്പ് ചര്‍ച്ചകളിലെ വിരസത അകറ്റി ഫലവത്തായ ഇടപെടല്‍ ഇതുവഴി സാധ്യമാക്കാം.അമേരിക്കയിലെ മനശാസ്ത്രജ്ഞനായ Elliot Aronson ആണ് ഈ രീതി വികസിപ്പിച്ചെടുത്തത്.ആദ്യം ഘട്ട
  1. അധ്യാപകന്‍ വിഷയാവതരണം നടത്തുന്നു
  2. കുട്ടികളെ ഓരോ ഗ്രൂപ്പുകളാക്കി തിരിക്കല്‍
  3. ഓരോ ഗ്രൂപ്പിനും പാഠഭാഗത്തിലെ ഉപ വിഭാഗങ്ങള്‍ നല്‍കല്‍
  4. ഓരോ ഗ്രൂപ്പും അവരവരുടെ വിഷയങ്ങള്‍ വായിക്കുല്‍
  5. അറിയാത്ത ഭാഗങ്ങള്‍ ഗ്രൂപ്പിലെ കൂട്ടുകാരില്‍ ചോദിച്ച് മനസ്സിലാക്കല്‍
  6. തയ്യാറേക്കേണ്ട പ്രധാന പോയിന്‍റുകളുടെ ചര്‍ച്ച
  7. ശേഷം ഓരോ അംഗങ്ങളും പ്രധാന പോയിന്‍റുകള്‍ കുറിച്ചെടുക്കുല്‍

ജനപ്രിയ പോസ്റ്റുകള്‍‌