പേജുകള്‍‌

2019, ജൂൺ 16, ഞായറാഴ്‌ച

വീഡിയോ ക്ലാസുകളെ എങ്ങിനെ ഫലപ്രദമാക്കാം?

പുതിയ അധ്യയന വര്‍ഷം ആരംഭിക്കുകയായി.
പഠന രീതികളും അധ്യാപന രീതികളും മാറികൊണ്ടേയിരിക്കുന്നു.
പത്ത് വര്‍ഷം മുമ്പുള്ള കുട്ടികള്‍ പഠിക്കുന്നത് പോലെയല്ല ഇന്നത്തെ കുട്ടികള്‍ പഠിക്കുന്നത്.
സാങ്കേതിക രംഗത്തുണ്ടായ മാറ്റങ്ങള്‍ പഠന സൗകര്യത്തിന്റെയും പാഠ്യ പ്രവര്‍ത്തനങ്ങളെയും മാറ്റികൊണ്ടേയിരിക്കുന്നു.
കൂടുതലും പ്രവര്‍ത്തനാധിഷ്ഠിതമായ രീതിയിലേക്ക് അധ്യാപനവും പഠന രീതികളും മാറി.
ലോകവ്യാപകമായി മാറികൊണ്ടിരിക്കുന്ന ഒരു രീതിയുടെ തുടര്‍ച്ചയാണിത്. അത്തരം മാറ്റത്തിന്റെ ഭാഗമായി അധ്യാപന രീതിയിലും ക്ലാസ് മുറിയിലെ പഠന പ്രക്രിയയിലും വിദ്യാര്‍ഥികളുടെ പങ്കാളിത്തം എങ്ങിനെ സജീവമാക്കാം എന്നത് വെല്ലുവിളിയായി തുടരുന്നു.
ഈ പ്രശ്‌നത്തിനുള്ള ചില പരിഹാര നിര്‍ദേശങ്ങള്‍ പങ്കുവെക്കുന്ന കുറിപ്പ് തുടര്‍ന്ന് വായിക്കാം..

ഭാഗം - 1

വീഡിയോ ക്ലാസുകളെ എങ്ങിനെ ഫലപ്രദമാക്കാം?

2019, മാർച്ച് 25, തിങ്കളാഴ്‌ച

പാഠപുസ്തകങ്ങളുടെ സവര്‍ണ്ണ കാലംനമ്മള്‍ ധരിക്കുന്ന വസ്ത്രത്തിനു പോലും ഒരു ചരിത്രമുണ്ടെന്ന കാര്യ മറക്കാന്‍ എല്ലാം എളുപ്പമാണ്.എല്ലാ സമൂഹങ്ങളും ചില നിയമങ്ങള്‍ പാലിക്കുന്നുണ്ട്.ചിലത് വളരെ കര്‍ശനമായിരിക്കും.സ്ത്രീകളും കുട്ടികളും എങ്ങിനെ വസ്ത്രം ധരിക്കണം എന്നൊക്കെ നിഷ്കര്‍ഷയുണ്ട്.എന്‍സിഇആര്‍ടി സാമൂഹ്യ ശാസ്ത്ര പാഠപുസ്തത്തില്‍ നിന്നും അടുത്ത വര്‍ഷം നീക്കം ചെയ്യാന്‍ തീരുമാനിച്ച പാഠങ്ങളിലൊന്ന് ആരംഭിക്കുന്നത് ഇങ്ങിനെയാണ്.ഒമ്പാതാം തരം പാഠപുസ്തകത്തിലെ "വസ്ത്രധാരണം:ഒരു സാമൂഹ്യ ചരിത്രംഎന്നതും മറ്റു രണ്ടു പാഠങ്ങളുമാണ് നീക്കം ചെയ്യാന്‍ തീരുമാനമെടുത്തിട്ടുള്ളത്.

"വസ്ത്രധാരണം:ഒരു സാമൂഹ്യ ചരിത്രംഎന്ന പാഠഭാഗം ഒഴിവാക്കാനായി തിരഞ്ഞെടുത്ത എന്‍സിആര്‍ടിയുടെ നടപടി പതിവ് ഹിന്ദുത്വവത്ക്കരണത്തിന്‍റെ ഭാഗമാണെന്ന് ന്യായമായും സംശയിക്കാംഈ പാഠഭാഗത്തിലെ ജാതിസംഘര്‍ഷവും വസ്ത്രധാരണത്തിലെ മാറ്റവും എന്ന ഭാഗത്താണ് സവര്‍ണ ഹിന്ദുക്കള്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടാനില്ലാത്ത ചന്നാര്‍ ലഹളയെ കുറിച്ച് പരാമര്‍ശിക്കുന്നത്അവര്‍ക്കിഷ്ടമില്ലാത്ത ചരിത്ര വസ്തുതകളാണവ.പ്രസ്തു ഭാഗം ആരംഭിക്കുന്നത് ഇങ്ങിനെയാണ്.

( സിറാജ് പത്രത്തില്‍ 23-3-19ന് പ്രസിദ്ധീകരിച്ച ലേഖനം)

യൂറോപ്പില്‍ വസ്ത്രത്തിന്‍റെ ചെലവുചുരുക്കല്‍ കാര്യത്തില്‍ നിയന്ത്രണങ്ങളൊന്നുമുണ്ടായിരുന്നില്ലെങ്കിലും ഇന്ത്യയില്‍ വസ്ത്രത്തിന്‍റെയും ഭക്ഷണത്തിന്‍റെയും കാര്യത്തില്‍‍ കര്‍ശനമായ സാമൂഹ്യ നിയമങ്ങളുണ്ടായിരുന്നു.ഇന്ത്യയിലെ ജാതിസബ്രദായം ഹിന്ദുമതത്തിലെ താഴ്ന്ന ജാതിയും ഉയര്‍ന്ന ജാതിയും എന്ത് ധരിക്കണം എന്ത് ഭക്ഷിക്കണം തുടങ്ങിയ കാര്യത്തില്‍ കര്‍ശനമായ നിയമങ്ങളുണ്ടായിരുന്നു.ഈ നിയമങ്ങള്‍ക്കെതിരായുള്ള പ്രതികരണം സാമൂഹ്യ പ്രത്യാഘാതങ്ങളുണ്ടാക്കി.

2018, നവംബർ 16, വെള്ളിയാഴ്‌ച

മര്‍ദിതരുടെ ബോധന ശാസ്ത്രം.

അധ്യാപകര്‍ വായിച്ചിരിക്കേണ്ട പുസ്തകങ്ങളിലൊന്നാണ് ഫ്രെയറുടെ "മര്‍ദിതരുടെ ബോധന ശാസ്ത്രം" PEDAGOGY OF THE OPPRESSED ') എന്ന കൃതി.ഇന്നത്തെ വിദ്യാഭ്യാസ സബ്രദായത്തില്‍ വ്യാപകമായി സ്വീകരിച്ചുവരുന്ന തത്വങ്ങളിലൊന്ന് ബ്രസീലിയന്‍ ചിന്തകനായ പൗലോ ഫ്രെയറുടെ തത്വങ്ങള്‍ കൂടിയാണ്.അധ്യാപക-വിദ്യാര്‍ഥി ബന്ധം എങ്ങിനെയായിരിക്കണമെന്ന് അദ്ദേഹം ഈ കൃതിയില്‍ വ്യക്തമാക്കുന്നുണ്ട്.


പിഡിഎഫ് വായിക്കാം.

2018, മേയ് 26, ശനിയാഴ്‌ച

2018, മാർച്ച് 8, വ്യാഴാഴ്‌ച

CBSE Invites your Opinion


It has been envisioned that in order to develop a fairer and more egalitarian society comprising of well-balanced human beings, in addition to cognitive and analytical skills,adequate attention on activities like life skills, experiential learning,health and physical education, sports, visual and performing arts,literary & creative skills, and work based education are indispensable. Though the existing curriculum does incorporate these skills, however, the load of curriculum in cognitive and analytical area seems to be so heavy that students practically do not get much time to develop skills in other areas.
In order to balance the curriculum for cognitive and analytical areas with curriculum in other life skills including creativity and sports, specific suggestions are invited from teachers, academics, students, parents and other stakeholders associated with school education. The objective is to make the content more balanced in various subjects offered from class I to class XII as prescribed by NCERT/CBSE.

2017, മാർച്ച് 3, വെള്ളിയാഴ്‌ച

അഞ്ചാം തരത്തിലെ മലയാള കവിത.

കേരള പാഠാവലി അഞ്ചാം തരത്തിലെ മലയാളം പാഠപുസ്തകത്തില്‍ നല്‍കിയിരിക്കുന്ന ' മലയാള നാടേ ജയിച്ചാലും' എന്ന ചങ്ങമ്പുഴ കൃഷ്ണപ്പിള്ളയുടെ കവിത കേള്‍ക്കാം, കേള്‍പ്പിക്കാം.
സാമൂഹ്യശാസ്ത്ര ബ്ലോഗിന് വേണ്ടി പ്രസ്തുത കവിത ആലപിച്ചത് ശ്രീഹരി ശ്രീകൃഷ്ണപുരം.ട

2017, ഫെബ്രുവരി 14, ചൊവ്വാഴ്ച

തിരിഞ്ഞ് നോക്കുന്ന സിബിഎസ്ഇ വിദ്യാഭ്യാസംരാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ പഠിക്കുന്ന സിബിഎസ്ഇ സ്കൂളുകളിലെ പാഠ്യരീതിയില്‍ അടുത്ത വര്‍ഷം മുതല്‍ നിരവധി മാറ്റങ്ങള്‍ വരികയാണ്.ഇപ്പോഴുള്ള പഠനമൊന്നും പോര, പഴയ രീതിയായിരുന്നു നല്ലത് എന്നൊക്കെ പരാതി പറയാറുള്ളവര്‍ക്ക് ഒരു പക്ഷെ സംതൃപ്തി നല്‍കുന്നതാണ് കഴിഞ്ഞ് മാസം അവസാന വാരത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മാനവിക വിഭവ ശേഷി വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറിലുള്ളത്.


വിദ്യാഭ്യാസ പരിഷ്ക്കരണത്തിന്‍റെ പേരില്‍ പാശ്ചാത്യ രാജ്യങ്ങളില്‍ നടപ്പിലാക്കിയത് അതേപ്പടി പകര്‍ത്തിയ പല മാതൃകകളും സിബിഎസ്ഇ ഉപേക്ഷിക്കുകയാണ്.പകരം നമ്മുടെ പഴയ രീതികളില്‍ ചിലത് പുനസ്ഥാപിക്കാനും ശക്തിപ്പെടുത്താനുമുള്ള നിര്‍ദേശങ്ങള്‍ ഉള്‍പ്പെട്ടിട്ടുമുണ്ട്. നിലവിലെ വിദ്യാഭ്യാസ സബ്രദായത്തേക്കാള്‍ മുമ്പുള്ള രീതിയായിരുന്നു നല്ലതെന്ന് വിലപിക്കുന്നവര്‍ക്ക് ആശ്വാസം തോന്നുന്നതാകും പുതിയതായി വരാന്‍ പോകുന്ന നിര്‍ദേശങ്ങള്‍.

2017, ഫെബ്രുവരി 4, ശനിയാഴ്‌ച

2016, ഡിസംബർ 24, ശനിയാഴ്‌ച

മൈമാപ്പ് ഉപയോഗിച്ചുള്ള മാപ്പ് പാഠ്യ പ്രവര്‍ത്തനങ്ങള്‍

ഏഴാ ക്ലാസിലെ സാമൂഹ്യ ശാസ്ത്രത്തിലെ ഭൂപടങ്ങളുടെ പൊരുള്‍ തേടി എന്ന പാഠഭാഗത്തിനും പത്താം തരത്തിലെ ഭൂതലവിശകലനം ഭൂപടങ്ങളിലൂടെ എന്ന പാഠത്തിന്‍റെയും അധികപ്രവര്‍ത്തനത്തിന് സഹായിക്കുന്നതാണ് ഗൂഗിളിന്‍റെ മൈ മാപ്പ് വെബ്പോര്‍ട്ടല്‍.
ഗൂഗിള്‍ മാപ്പിന് സമാനമായുള്ള ഈ പോര്‍ട്ടലില്‍ ഭൂമിശാസ്ത്രം,ചരിത്രം,രാഷ്ട്രമീമാംസ തുടങ്ങിയ വിഷയങ്ങളുടെ പഠനത്തിന് ഏറെ സഹായിക്കുന്ന ഏറെ പ്രവര്‍ത്തനങ്ങള്‍ ചെയ്യാനാകും.

ഗൂഗിള്‍ മൈ മാപ്പ് ഉപയോഗിച്ച് തയ്യാറാക്കിയ വിവിധ നാവിക പരിവേഷണ ധൗത്യങ്ങളെ സൂചിപ്പിക്കുന്ന മാപ്പ്


ചരിത്രപഠന ക്ലാസുകളില്‍ പ്രധാന സ്ഥലങ്ങള്‍ അടയാളപ്പെടുത്തണമെന്നിരിക്കട്ടേ.ഇതിനായി ഗൂഗിള്‍ മൈമാപ്പ് ഉപയോഗിക്കാം.ഉദാഹരണമായി ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍ നിന്ന് തിരിച്ചെത്തിയ ശേഷം സംഘടിപ്പിച്ച ആദ്യകാല സത്യാഗ്രഹങ്ങള്‍ നടന്ന സ്ഥലങ്ങളെ മാത്രം എളുപ്പത്തില്‍ കണ്ടുപിടിക്കണമെന്നിരിക്കട്ടേ.
മാപ്പിലെ ആ സ്ഥല ഭാഗത്ത് ഗാന്ധിജിയുടെ ചിത്രവും ചെറു വിവരണങ്ങളുമൊക്കെ ചേര്‍ക്കുകയും വേണം.ഇതിനായി ചമ്പാരന്‍,ഖേദ,അഹമ്മദാബാദ് , സബര്‍മതി എന്നിങ്ങനെ ആവശ്യമായ സ്ഥലങ്ങളുടെ പേരുകള്‍ ഏതെങ്കിലും സ്പ്രഡ്ഷീറ്റ സോഫ്ട് വെയറില്‍ ടൈപ്പ് ചെയ്ത് സേവ് ചെയ്യുക. (ലിബ്രെഓഫീസ് കാല്‍ക്കിലോ മൈക്രോസോഫ്ട് എക്സല്‍ തുടങ്ങിയവ ). ഈ ഫയലിലെ വിവരങ്ങള്‍ മാപ്പിലേക്ക് ഇംപോര്‍ട് ചെയ്യാനുള്ള സംവിധാനം ഗുഗിള്‍ മൈമാപ്പിലുണ്ട്.ഇതുവഴി വളരെ വേഗം എല്ലാ സ്ഥലങ്ങളും കൃത്യമായി കണ്ടെത്താനാകും.

ഇനി പത്താം ക്ലാസിലെ സാമൂഹയശാസ്ത്രം ഭാഗം രണ്ടിലുള്‍പ്പെടുന്ന ധാരാതലീയ ഭൂപടങ്ങളുടെ തയ്യാറാക്കലിനും ഒരു മാധ്യമമായി ഗൂഗിള്‍ മൈ മാപ്പ് ഉപയോഗിക്കാം. ഏതെങ്കിലും പ്രത്യേക ഭാഗം അടയാളപ്പെടുത്തി പ്രത്യേക നിറമോ ചിത്രമോ നല്‍കി തീമാറ്റിക് മാപ്പുുപോലെ തയ്യാറാക്കി സൂക്ഷിക്കുന്നതിനും ഇതിലെ ടൂളുകള്‍ ഉപയോഗിച്ചാല്‍ മതി.

മൈ മാപ്പിലെ മറ്റ് സൗകര്യങ്ങള്‍
  • രേഖകള്‍, രൂപങ്ങള്‍ ചേര്‍ക്കാം
  • നടത്തം,കാര്‍,ബൈക്ക് റൂട്ടുകള്‍ വേഗത്തില്‍ അടയാളപ്പെടുത്താം
  • പോയിന്‍റുകള്‍ രേഖപ്പെടുത്തി അവ തമ്മിലുള്ള ദൂരം അറിയാം
  • ചിത്രം , വിവിധ തരം രൂപങ്ങള്‍ ഉള്‍പ്പെടുത്താനുള്ള സൗകര്യംജനപ്രിയ പോസ്റ്റുകള്‍‌