പഠന കൗതുകമുണ്ടാക്കാം,
ആന്റിസിപ്പേഷന്‍ ഗൈഡിലൂടെ.
______________________________
അക്ബറലി ചാരങ്കാവ്
പേര് ഇംഗ്ലീഷിലാണെങ്കിലും ലളിതമായ ഒരു പഠന പ്രവര്‍ത്തനമായ ഇത് ഭാഷാ ക്ലാസുകളിലും ശാസ്ത്ര സാമൂഹ്യ ശാസ്ത്ര വിഷയങ്ങളുടെ പഠനത്തിലുമെല്ലാം ഉപയോഗിക്കാം.
October 2 - Sirajdaily |
ഒരു പേജില്‍ മൂന്ന് കോളങ്ങള്‍ വരച്ചാണ് ഇത് തയ്യാറാക്കുന്നത്.
ആദ്യത്തെയും അവസാനത്തെയും കോളങ്ങള്‍ ശൂന്യമായിരിക്കും.ഈ കോളങ്ങള്‍ കുട്ടികള്‍ക്ക് പൂരിപ്പിക്കാനുള്ള ഇടമാണ്. മാധ്യ ഭാഗത്തെ വീതി കൂടിയ കോളത്തില്‍ ഇന്ന് പഠിക്കാന്‍പോകുന്ന പാഠ ഭാഗവുമായി ബന്ധപ്പെട്ട ചില പ്രസ്താവനകള്‍ നല്‍കുന്നു.
ഓരോ പ്രസ്താവനവയും ശ്രദ്ധയോടെ വായിച്ച ശേഷം ഓരോരുത്തരും ആദ്യത്തെ കോളം പൂരിപ്പിക്കണം. പ്രസ്താവനയോട് അനുകൂലിക്കുന്നുവെങ്കില്‍ അനുകൂലം എന്നും വിയോജിക്കുന്നെങ്കില്‍ പ്രതികൂലം എന്നും രേഖപ്പെടുത്തണം. പാഠം ആരംഭിക്കുന്നതിന്റെ മുമ്പ് ഉത്തരം രേഖപ്പെടുത്തുന്നതിനാല്‍ തെറ്റായ മറുപടികള്‍ വരാനുള്ള സാധ്യതയുണ്ടെങ്കിലും അത് കാര്യമാക്കേണ്ടതില്ല. മാത്രമല്ല ഇത് ക്ലാസ് തുടങ്ങാനുള്ള ചര്‍ച്ചക്ക് അവസരം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.
ഓരോ പ്രസ്താവനയും വായിച്ച ശേഷം എന്തുകൊണ്ട് അനുകൂലിക്കുന്നു അല്ലെങ്കില്‍ പ്രതികൂലിക്കുന്നു എന്ന ചോദ്യത്തിലൂടെ ചര്‍ച്ചക്ക് തുടക്കം കുറിക്കാം.ശേഷം വായനയില്‍ ഏര്‍പ്പെടുന്നതോടെ നേരത്തെ ഉണ്ടാകുന്ന ധാരണ പതിയെ മാറുന്നു.വായനക്കും ചര്‍ച്ചക്കും ശേഷം വീണ്ടും ആന്റസിപ്പേഷന്‍ ഗൈഡിലെ പ്രസ്താവനകള്‍ വായിക്കട്ടെ.ഈ സമയം
അവസാനത്തെ കോളത്തിലാണ് നമ്മുടെ നിലപാട് രേഖപ്പെടുത്തേണ്ടത്. പാഠ ഭാഗം ആരംഭിക്കുന്നതിന്റെ മുമ്പുള്ള അവസ്ഥയില്‍ നിന്നുമാറി എന്തെല്ലാം പുതിയ കാര്യങ്ങളാണ് പഠിച്ചതെന്ന് മനസ്സിലാക്കാന്‍ കൂട്ടുകാര്‍ക്ക് ഇതുവഴി സാധിക്കുമല്ലോ.
വായനക്ക് മാത്രമല്ല, ക്ലാസില്‍ വീഡിയോ പ്രദര്‍ശിപ്പിക്കും മുമ്പും, പുതിയ പാഠ ഭാഗം അവതരിപ്പിക്കും മുമ്പെല്ലാം ഈ രീതി പ്രയോഗിക്കാവുന്നതാണ്.ഉയര്‍ന്ന ക്ലാസുകളില്‍ നാല് കോളങ്ങള്‍ ചേര്‍ത്ത്, ഓരോ പ്രസ്താവനയുടെയും നേരെ എന്തുകൊണ്ട് എന്ന കോളം കൂടി ചേര്‍ക്കാവുന്നതാണ്.ഇപ്രകാരം കൂടുതല്‍ അന്വേഷണാത്മക പഠനത്തിന് ഈ രീതി സഹായിക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ