പേജുകള്‍‌

2013, സെപ്റ്റംബർ 12, വ്യാഴാഴ്‌ച

പാദവാര്‍ഷിക പരീക്ഷ ചോദ്യപേപ്പര്‍


8,9,10 ക്ലാസുകളിലെ ഈ വര്‍ഷത്തെ സാമൂഹ്യശാസ്ത്രം പാദ വാര്‍ഷിക പരീക്ഷാ ചോദ്യപേപ്പറുകള്‍ താഴെ നല്‍കിയിട്ടുള്ള ലിങ്കില്‍ ലഭ്യമാണ്.ഉത്തര സൂചിക അയക്കാന്‍ കഴിയുന്നവര്‍ അറിയിക്കുമെന്ന് പ്രത്യാശിക്കുന്നു.

FIRST TERM EXAMINATION QUESTION PAPERS - 2013
Class – 8
Class – 9
Class – 10

2013, സെപ്റ്റംബർ 10, ചൊവ്വാഴ്ച

ജീവജലം




ഒമ്പതാം ക്ലാസിലെ സാമൂഹ്യ ശാസ്ത്രം ഭാഗം രണ്ടിലെ ജീവജലം, സിബിഎസ്ഇ ഏഴാം ക്ലാസിലെ ഭൂമിശാസ്ത്രത്തിലെ ആറാമത്തെ അധ്യായമായ THE WATER എന്നീ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ പ്രസന്റേഷന്‍ ഫയല്‍ ആണ് താഴെ കൊടുത്തിരിക്കുന്നത്.ഡൗണ്‍ ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

2013, സെപ്റ്റംബർ 8, ഞായറാഴ്‌ച

ഗള്‍ഫ് സ്‌കൂളുകളിലേക്ക് സൗജന്യ റിക്രൂട്ട്‌മെന്റ്

യുഎഇയിലെ പ്രമുഖ സ്‌കൂളായ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂളിന് കീഴില്‍ ദുബൈ,ഷാര്‍ജ,അബൂദാബി,അല്‍ ഐന്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സ്‌കൂളുകളില്‍ താഴെപറയുന്ന ഒഴിവുകളുണ്ട്.ഒ.ഡി.ഇ.പി.സി വഴിയാണ് നിയമനം.

Trained Graduate / Post Graduate Teacher:

Subjects

1.    Physics
2.    Chemistry
3.    Mathamatics
4.    Biology
5.    English
6.    Hindi
7.    Islamic Studies
8.    Arabic
9.    Economic
10.    Accountancy and business Studies
11.     Computer Studies.
12.    Student Councilor


Qualification

·    Graduation / Post graduation in concerned subject
·    BE.d
·    2 Year working Experience (CBSE/ Kerala )
·    Fluent in English

Offers
·    Attractive Salary
·    Air ticket
·    Food and accommodation


To Apply

Send your CV
Email : odepckerala@gmail.com

NB : This news we collected from media.If there is any issue we will not have any responsibility.

2013, സെപ്റ്റംബർ 6, വെള്ളിയാഴ്‌ച

FA 2 Sample question papers

Formative assessment  is a range of formal and informal assessment procedures employed by teachers during the learning process in order to modify teaching and learning activities to improve student attainment. It typically involves qualitative feedback (rather than scores) for both student and teacher that focuses on the details of content and performance.

 Here I try to share some question papers which had prepared for  formative assessment 2. I use these questions in a formative manner:  Your feedback will help me to improve the quality.

FA 2 SMAPLE QUESTION PAPERS
Class – 3
Class – 5
Class – 7

2013, ഓഗസ്റ്റ് 20, ചൊവ്വാഴ്ച

ഫയല്‍ മാനേജ്‌മെന്റ്‌

വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ രേഖപ്പെടുത്താനുള്ള ഒരു ഡാറ്റാബേസ് ഫയല്‍ പങ്കുവെക്കുന്നു.മൈക്രോസോഫ്ട് തയ്യാറാക്കിയ എംഎസ് ആക്‌സസ് ഫയല്‍ ആണ്.
ഡൗണ്‍ലോഡ്‌

2013, ഓഗസ്റ്റ് 12, തിങ്കളാഴ്‌ച

പാദവാര്‍ഷിക പരീക്ഷ-മാതൃകാ ചോദ്യപേപ്പര്‍


പാദവാര്‍ഷിക പരീക്ഷ വീണ്ടും വരുന്നു.
വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പാഠഭാഗങ്ങള്‍ വിലയിരുത്താനുള്ള സമയംകൂടിയാണ്.തന്റെ ബോധന രീതികള്‍ കുട്ടികള്‍ക്ക് എത്രത്തോളം ഫലപ്രദമായി മനസ്സിലായിട്ടുണ്ടെന്ന് അധ്യാപകനും തനിക്ക് എന്തൊക്കെ അറിയാം, അറിയാതിരിക്കാം എന്നൊക്കെ വിലയിരുത്താനാണല്ലോ അച്ചീവ്‌മെന്റ് ടെസ്റ്റ് നടത്തുന്നത്.
ഇവിടെ ഇതാ സാമൂഹ്യശാസ്ത്ര വിഷയ സംബന്ധിയായ ചില മാതൃകാ ചോദ്യപ്പേപ്പറുകള്‍ ചേര്‍ക്കുന്നു.എട്ട്,ഒമ്പത്,പത്ത് ക്ലാസുകളുടെ ചോദ്യപേപ്പറുകളാണുള്ളത്.

Class X     :  Download
Class IX    :   Download
Class VIII :  Download
VIII class Chapter wise questions

2013, ഓഗസ്റ്റ് 9, വെള്ളിയാഴ്‌ച

Spreadsheet File for Prepare Mark List


Most of the teachers are using paper to prepare their Formative Assessment mark sheet. For this teachers have to write all students name and their scores four time in a academic year .It is time consuming. Besides it is the time of continues and comprehensive evaluation (CCE).  Actually teachers has to enter students assignments marks on time. Here  a spread sheet file is available. It will help you enter students marks .And automatically it will find out Marks Out of 100, Marks in 10 and Grade also.
To get this file click here.

2013, ഓഗസ്റ്റ് 5, തിങ്കളാഴ്‌ച

ഹിരോഷിമാദിനാചരണം

വീണ്ടും ഒരു ഹിരോഷിമാദിനം വന്നെത്തുന്നു.1945 അഗസ്റ്റ് 6.ലോകചരിത്രത്തിലാദ്യമായി അണുബോംബ് എന്ന സര്‍വനാശകാരി ജപ്പാനിലെ കൊച്ചുനഗരമായ ഹിരോഷിമയെ ചുട്ടുചാമ്പലാക്കിയ ദിനം.ഒന്നര ലക്ഷത്തിലേറെ മനുഷ്യ ജീവിതങ്ങളാണ് വെന്തുമരിച്ചത്.തീര്‍ന്നില്ല, രണ്ടു ദിവസത്തിനു ശേഷം ആഗസ്ത് ഒമ്പതിന് ജപ്പാനിലെ നാഗസാക്കിയിലും അമേരിക്ക അണുബോംബ് വര്‍ഷിച്ചു. അന്ന് കൊല്ലപ്പെട്ടത് 80,000 പേര്‍.

അതൊക്കെ ജപ്പാനില്‍ അല്ലേ......എന്ന് കരുതി ആശ്വസിക്കാന്‍ വരട്ടേ,ബോംബ് തന്നെ വീഴണമെന്നില്ല.ആണവ നിലയങ്ങളുടെ ചോര്‍ച്ചയും വാളുപോലെ തലക്ക് മുകളില്‍ നില്‍പ്പുണ്ട്.ഇന്ത്യയില്‍ നിലവില്‍ 20 ആണവനിലയങ്ങളുണ്ട്. കേരളത്തില്‍ ആണവനിലയങ്ങള്‍ ഇല്ല.എന്നാല്‍ അയല്‍പ്പക്ക സംസ്ഥാനമായ കൂടങ്കുളം, കല്‍പ്പാക്കം എന്നിവിടങ്ങളിലുണ്ട്.  ഊര്‍ജം ഉല്‍പ്പാദിപ്പിക്കുന്ന ആണവനിലയങ്ങളും അണുബോംബുകള്‍ തന്നെയെന്ന് ഇപ്പോള്‍ ലോകം തിരിച്ചറിയുകയാണ്. ന്യൂക്ലിയര്‍ ഫിഷന്‍ നടത്തി ഊര്‍ജമുണ്ടാക്കുന്ന ആണവനിലയങ്ങളിലെ റേഡിയേഷന്‍ വികിരണവും സ്‌ഫോടനവും ആണവബോംബിനു സമാനമായ ദുരന്തമായിരിക്കും സൃഷ്ടിക്കുക.ഒരേ സമയം ഗുണങ്ങളും ദോഷങ്ങളും വിലയിരുത്താവുന്ന വിഷയമാണ് ആണവ ഊര്‍ജ്ജവുമായി ബന്ധപ്പെട്ടുള്ളത്.ഇക്കാര്യത്തില്‍ സംവാദത്തിന് പ്രസക്തിയുണ്ട്.പത്താംതരത്തില്‍ രണ്ടാം ലോകമഹായുദ്ധവുമായി ബന്ധപ്പെട്ട് ഈ വിഷയം ചര്‍ച്ചചെയ്യാറുള്ളതുമാണ്.

ഇത്തവണ ഹിരോഷിമാ ദിനമായ ആഗസ്റ്റ് 6 കര്‍ക്കിടക വാവ് ആയതിനാല്‍ പൊതു അവധിയാണ്.സ്‌കൂളുകളില്‍ യുദ്ധവിരുദ്ധ സന്ദേശം എത്തിക്കുന്ന വിധത്തില്‍ പരിപാടികള്‍ സംഘടിപ്പിക്കാം.അതൊടൊപ്പം ആണവ ആയുധങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും ലഭിക്കേണ്ടതുണ്ട്.അണു ബോംബ് സംബന്ധിച്ച ചില വിവരങ്ങള്‍ ഈ കുറിപ്പില്‍ നിന്ന് വായിക്കാം.( വിവരങ്ങള്‍ക്ക് തേജസ് പത്രത്തോട് കടപ്പാട്).
കൂടെ പ്രശ്‌നോത്തരി മത്സരം നടത്താനുള്ള പ്രസന്റേഷന്‍ ഫയലും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.മൈക്രോസോഫ്ട് പവര്‍പോയിന്റിലാണ് തയ്യാറാക്കിയതെങ്കിലും ഓപ്പണ്‍ ഓഫീസ് ഇംപ്രസ്സിലും ഇത് പ്രവര്‍ത്തിക്കും.



ചില പ്രവര്‍ത്തനങ്ങള്‍
  • ഹിരോഷിമയിലെയും നാഗസാക്കിയിലും ബോംബ് വര്‍ഷിച്ചതിന്റെ വീഡിയോ സ്മാര്‍ട് ക്ലാസില്‍ പ്രദര്‍ശിപ്പിക്കാം.
  •  സഡാക്കോ സസാക്കി(പേപ്പര്‍ കൊണ്ടുള്ള പ്രാവ് )ഉണ്ടാക്കി വിദ്യാര്‍ഥികളെ കൊണ്ട് പറപ്പിക്കാം.
  • യുദ്ധ വിരുദ്ധ കഥകളും കവിതകളും ലേഖനങ്ങളും ശേഖരിച്ച് പതിപ്പിക്കാം
    സഡാക്കോ കൊക്കുകളെ നിര്‍മ്മിക്കാം.
  •  യുദ്ധ വിരുദ്ധ സന്ദേശ പ്ലക്കാര്‍ഡുകള്‍ തയ്യാറാക്കി സ്‌കൂള്‍ ചുമരുകളും പരിസരങ്ങളിലും പ്രദര്‍ശിപ്പിക്കം.
  •  യുദ്ധ വിരുദ്ധ സന്ദേശ പ്രസംഗം നടത്താം.
  •  ലോക മഹായുദ്ധത്തെ സംബന്ധിച്ച് പ്രസിദ്ധീകരിച്ച പുസ്തകങ്ങളിലെ ഭാഗങ്ങള്‍ വായിക്കാം.(സാഹിത്യ ക്ലബ്)
  •  വിദ്യാര്‍ഥികള്‍ക്ക് പ്രസന്റേഷന്‍ നിര്‍മ്മാണ മത്സരം
  •  പ്രശ്‌നോത്തരി മത്സരം
  • യുദ്ധ വിരുദ്ധ പോസ്റ്ററുകളുടെ നിര്‍മ്മാണവും പ്രദര്‍ശനവും
  •  ലിറ്റില്‍ ബോയിയായോ തടിമാടനായോ ഒരു വിദ്യാര്‍ഥി വേഷമിട്ട് ക്ലാസ് റൂമിലെത്തുക. തുടര്‍ന്ന് ഹിരോഷിമനാഗസാക്കി ദുരന്തങ്ങളെക്കുറിച്ചു വിവരിക്കുക.
  •  ഹിരോഷിമദിനത്തില്‍ യുദ്ധവിരുദ്ധ ആണവവിരുദ്ധ ചര്‍ച്ചകള്‍ സംഘടിപ്പിക്കാം.
  • യുദ്ധവും സമാധാനവും വിഷയത്തില്‍ ഹൈസ്‌കൂള്‍ ക്ലാസുകളില്‍ സെമിനാര്‍
  •  യുദ്ധവിരുദ്ധ റാലികള്‍ നടത്താം.
  • യുദ്ധ വിരുദ്ധ സമാധാന റാലി നടത്താം.
  •  ബോംബുകള്‍ ഉള്‍പ്പെടെ ആയുധങ്ങളുടെ ചാര്‍ട്ട് ഉണ്ടാക്കാം.Etc..

2013, ജൂൺ 27, വ്യാഴാഴ്‌ച

ലഹരിവിരുദ്ധ ദിനം

ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് തയ്യാറാക്കിയ പ്രസംഗങ്ങളിലൊന്ന്.ഇംഗ്ലീഷില്‍ ആണ്.വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ഈ ദിനത്തില്‍ വിദ്യാര്‍ഥിള്‍ക്ക് ചൊല്ലിക്കോടുക്കേണ്ട പ്രതിജ്ഞ ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

നടത്തിയ പരിപാടികള്‍

    പ്രത്യേക അസംബ്ലി
    പ്ലക്കാര്‍ഡ് നിര്‍മ്മാണ മത്സരം
    പോസ്റ്റര്‍ രചന
    പ്രസന്റേഷന്‍ തയ്യാറാക്കല്‍
    പ്രസംഗ മത്സരം
    ഉപന്യാസ മത്സരം
    വിദ്യാര്‍ഥികളുടെ റാലി
    റാലിയില്‍ വിദ്യാര്‍ഥികളുടെ പ്രസംഗം
    റാലിക്ക് സ്വീകരണം-മധുര പലഹാര വിതരണം
    ലഘുലേഖ വിതരണം.


2013, ജൂൺ 25, ചൊവ്വാഴ്ച

ഞാറ്റുവേല

ഞാറ്റുവേലകളുമായി ബന്ധപ്പെട്ട് സുരേന്ദ്രന്‍ പുന്നശ്ശേരി മാതൃഭൂമി പത്രത്തിലെ വിദ്യാ പേജില്‍ എഴുതിയ ലേഖനത്തിന്റെ ചിത്ര ഫയല്‍ വായിക്കാം.

2013, ജൂൺ 22, ശനിയാഴ്‌ച

അയനാന്തങ്ങളെ മനസ്സിലാക്കാം

സാമൂഹ്യശാസ്ത്ര വിദ്യാര്‍ഥികള്‍ മറന്നുപോകാന്‍ പാടില്ലാത്ത പ്രധാനപ്പെട്ട ഒരു ദിവസമാണ് ഇന്നലെ(21-06-2013) കടന്നുപോയത്.ഈ വര്‍ഷത്തില്‍ ദൈര്‍ഘ്യമേറിയ പകല്‍ അനുഭവപ്പെടുന്ന ദിനമായിരുന്നു ഇന്നലെ.അതായത് ജൂണ്‍ 21.ഉത്തര അയനാന്തം എന്നാണിതിനെ വിശേഷിപ്പിക്കുക.എട്ടാം തരത്തിലെ സാമൂഹ്യ ശാസ്ത്രത്തിലെ ആദ്യപാഠഭാഗത്തു ഈ വിഷയം പഠിക്കാനുള്ളത് അറിയാമല്ലോ.
ജൂണ്‍ 21 സൂര്യന്‍ ഉത്തരായന രേഖയുടെ മുകളില്‍ എത്തുന്നു.അതിനാല്‍ സൂര്യ രശ്മി ഉത്തരായന രേഖയില്‍ (23 1/2 ഡിഗ്രി N) ലംബമായി പതിക്കുന്നു.ഈ ദിവസം ഉത്തരാര്‍ദ്ധ ഗോളത്തില്‍പകലിന്റെ ദൈര്‍ഘ്യം ഏറ്റവും കൂടിയും രാത്രിയുടെ ദാര്‍ഘ്യം കുറഞ്ഞും അനുഭവപ്പെടുന്നു.ഇത്തരത്തില്‍ കൂടുതല്‍ പകല്‍ അനുഭവപ്പെടുന്ന ഒരു രാജ്യമാണ് സ്വിറ്റസര്‍ലാന്റ്.സ്വിറ്റ്‌സര്‍ലന്റില്‍ ഇപ്പോള്‍ ജോലിചെയ്യുന്ന കോഴിക്കോട്ടുകാരനും മലയാളം വിക്കീപിഡിയയുടെ സജീവ പ്രവര്‍ത്തകനുമായ ടി വി റസിമാന്‍ തന്റെ ബ്ലോഗില്‍ ഈ അനുഭവത്തെ ശാസ്ത്രീയമായി വിശകലനം ചെയ്യുന്ന കുറിപ്പ് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.തീര്‍ച്ചയായും സാമൂഹ്യശാസ്ത്ര വിദ്യാര്‍ഥികള്‍ക്ക് അധിക വായനക്ക് ഉപയോഗിക്കാവുന്ന ഒരു ലേഖനമാണ് റസിമാന്റേത്.

2013, ജൂൺ 16, ഞായറാഴ്‌ച

വായനാദിനം

ജൂണ്‍ 19 ന് വായാനാദിനമായി ആചരിക്കുകയാണല്ലോ..
മലയാളിയെ അക്ഷരത്തിന്റെയും വായനയുടെയും ലോകത്തേക്ക് കൈപിടിച്ചു ഉയര്‍ത്തുകയും, കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് അടിസ്ഥാനവുമിട്ട പി.എന്‍.പണിക്കരുടെ ചരമദിനമാണ് ജൂണ്‍ 19. 1996 മുതല്‍ കേരളാ സര്‍ക്കാര്‍ ജൂണ്‍ 19 വായന ദിനമായി ആചരിക്കുന്നു. ജൂണ്‍ 19 മുതല്‍ 25 വരെയുള്ള ഒരാഴ്ച വായനാവാരമായും കേരളാ വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നു.വായനാവാരത്തോടനുബന്ധിച്ച് ക്ലാസ് മുറികളില്‍ നടപ്പിലാക്കാന്‍ ഉപകരിക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളെ കുറിച്ച് എസ് വി രാമനുണ്ണിമാഷ് അദ്ദേഹത്തിന്റെ ബ്ലോഗില്‍ തയ്യാറാക്കിയ കുറിപ്പ് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

2013, ജനുവരി 1, ചൊവ്വാഴ്ച

വിനോദ യാത്രപോകുമ്പോള്‍ എത്തിച്ചേരുന്ന സ്ഥലത്ത്‌ കൊടുക്കാനുതകുന്ന ഒരു സാംപിള്‍ പെര്‍മിഷന്‍ തയ്യാറാക്കിയിരിക്കുന്നു.
ഡൗണ്‍ലോഡ്‌ ചെയ്യാന്‍ ഇവിടെ
Click Here ക്ലിക്ക്‌ ചെയ്യുക.
നിര്‍ദേശങ്ങള്‍ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുമല്ലോ.........

ജനപ്രിയ പോസ്റ്റുകള്‍‌