പേജുകള്‍‌

2015, മേയ് 14, വ്യാഴാഴ്‌ച

ഉണ്ണിയേശുവിനെന്താണ് നമ്മുടെ കാലാവസ്ഥയില്‍ കാര്യം?


ജൂണ്‍ ഒന്നിന് ആരംഭിക്കുന്ന തെക്ക് പടിഞ്ഞാറണ്‍ മൗണ്‍സൂണിനേക്കാള്‍ ശക്തമായ വേനല്‍ മഴയാണ് കേരളത്തില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.കടുത്ത വേനല്‍ അനുഭവിക്കേണ്ട മെയ് മാസത്തില്‍ കേരളത്തില്‍ കനത്ത മഴ ലഭിക്കുന്നതിനുള്ള കാരണമെന്താണ്? ഉണ്ണിയേശു സൃഷ്ടിക്കുന്ന പ്രശ്നങ്ങളാണ് അതിന് കാരണമെന്ന് വിദഗ്ദര്‍ പറയുന്നു.മനസ്സിലായില്ലേ ഉണ്ണിയേശു? ഒന്പത് , പത്ത് ക്ലാസുകളിലെ സാമൂഹ്യശാസ്ത്രം ഭൂമിശാസ്ത്ര പാഠപുസ്തകത്തില്‍ പഠിക്കാനുള്ള ഒരു അന്തരീക്ഷ പ്രതിഭാസമുണ്ട്. എല്‍ നിനോ പ്രതിഭാസം.സ്പാനിഷ് പദമായ ഇതിന്‍റെ അര്‍ത്ഥം ഉണ്ണിയേശു എന്നാണ്.19-ാം നൂറ്റാണ്ടില്‍ പസഫിക് സമുദ്രത്തിലെ മുക്കുവന്മാരാണ് ഈ പേര് നല്‍കിയത്.ഈ പ്രതിഭാസമാണ് ഇപ്പോള്‍ മഴ ലഭിക്കാനുള്ള കാരണമെന്ന് വിദഗ്ദരുടെ അഭിപ്രായം.ഇത് സംബന്ധിച്ച് ജോസഫ് ആന്‍റണി മാതൃഭൂമി ഓണ്‍ലൈനില്‍ വിശദമായി എഴുതിയിട്ടുണ്ട്.ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കാം.
ഈ പ്രതിഭാസത്തിന്‍റെ വീഡിയോ ഫയല്‍.

ജനപ്രിയ പോസ്റ്റുകള്‍‌