Smart Class – Column – No 8
ഗാന്ധിജിയുടെയും
ഐന്‍സ്റ്റീന്‍റെയും ഫേക്ക്ബുക്ക് പേജ്
അക്ബറലി ചാരങ്കാവ്
=================================
ന്ധിജിയും ഐന്‍സ്റ്റീനുമെല്ലാം
ഫേസ്ബുക്ക് ഉപയോഗിച്ചിരുന്നെങ്കില്‍ എന്തെല്ലാമായിരിക്കും എഴുതിയിട്ടുണ്ടാവുകയെന്ന്
ആലോചിച്ച് നോക്കൂ.ആരൊക്കെയായിരിക്കും അവരുടെ കൂട്ടുകാര്‍.എത്ര പേജ്
ലൈക്കായിരിക്കും അവരുടെ പേജിന് കിട്ടിയിട്ടുണ്ടായിരിക്കുക? എന്തൊക്കെ ചിന്തകളായിരിക്കും അവര്‍ പോസ്റ്റായി
എഴുതിയിട്ടുണ്ടാവുക.ദണ്ഡിയാത്ര മുതല്‍ സ്വാതന്ത്ര്യ ദിനം വരെ ലൈവ്
ചെയ്യാമായിരിക്കുമല്ലോ.
ഓരോ വ്യക്തിയുടെയും
ഫേസ്ബുക്ക് പേജുകളിലൂടെയും പോസ്റ്റുകളിലൂടെയും സഞ്ചരിച്ചാല്‍ അവരുടെ ചിന്തകളും
താല്‍പ്പര്യങ്ങളുമെല്ലാം മനസ്സിലാക്കാം.ഇപ്രകാരം ഇതിനെ ഒരു പഠന പ്രവര്‍ത്തനമാക്കിയാല്‍
എങ്ങിനെയായിരിക്കും.
ഭാഷാക്ലാസുകളിലും ശാസ്ത്ര-സാമൂഹ്യശാസ്ത വിഷയങ്ങളിലെല്ലാം ചെയ്യാവുന്ന വളരെ ആവേശകരമായ ഒരു പഠന പ്രവര്‍ത്തനമാണ്
ഫേക്ബുക്ക് .
സോഷ്യൽ നെറ്റ്‌വർക്കിംഗ് വെബ്‌സൈറ്റായ ഫേസ്ബുക്കിനെപ്പോലെ പഠന സംബന്ധമായ
ആവശ്യത്തിന് തയ്യാറാക്കാവുന്ന പഠന തന്ത്രമാണ് ഫേക്ബുക്ക് പേജ്.( അഡോള്‍ഫ് ഹിറ്റ് ലറുടെ ഒരു സാംപിള്‍ നല്‍കിയിരിക്കുന്നു) |
പ്രശസ്തരായ ആളുകളുടെ ജീവ
ചരിത്രം മിക്ക ക്ലാസുകളിലും പാഠ്യ വിഷയമാണല്ലോ.അത്തരം വ്യക്തികളുടെ ഫേക്ബുക്ക്പേജ്
തയ്യാറാക്കിയാല്‍ പഠന പ്രവര്‍ത്തനം ആസ്വാദ്യകരമാകുന്നതോടൊപ്പം വിവര
സമ്പുഷ്ടമാക്കാനും സാധിക്കും.
വിവിധ രീതികളില്‍ ഇത്
തയ്യാറാക്കാം.
·
എഫോര്‍ പേജില്‍ ഫേസ്ബുക്ക് ലെ ഔട്ട്
ഡിസൈന്‍ ചെയ്യാം
·
പ്രൊഫൈല്‍ ചിത്രമായി വിഷയത്തിലെ ആളുടെ
ചിത്രം ചേര്‍ക്കുകയോ വരക്കുകയോ ചെയ്യാം
·
അവരുടെ ആശയങ്ങള്‍ ,ചിന്തകള്‍ ഓരോ
പോസ്റ്റുകളായി അവതരിപ്പിക്കാം.
·
അവയോടുള്ള മറ്റുള്ളവരുടെ പ്രതികരണം
കമന്‍റുകളാക്കാം.
·
അവരുടെ കൂട്ടുകാരെ കുറിച്ചും ഇഷ്ട
മേഖലയെ കുറിച്ചുമെല്ലാം ഇപ്രകാരം വിവരങ്ങള്‍ ചിത്രരൂപത്തില്‍ അവതരിപ്പിക്കാം.
ഫേസ്ബുക്ക് പേജിന്‍റെ ഒഴിഞ്ഞ
ടെംപ്ലേറ്റ് പ്രിന്‍റ് ചെയ്ത് കുട്ടികള്‍ക്കിടയില്‍ വിതരണം ചെയ്യാം.
പേജിന്‍റെ ഓരോ ഭാഗങ്ങളിലും
ആവശ്യമായ വിവരങ്ങള്‍ ചേര്‍ത്ത് പേജിനെ വിവര സമ്പുഷ്ടമാക്കാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ