പേജുകള്‍‌

2019, സെപ്റ്റംബർ 29, ഞായറാഴ്‌ച

ജിഗ്സൊ രീതിയില്‍ ചര്‍ച്ച നടത്താം


Smart Class 
അക്ബറലി ചാരങ്കാവ്

നമ്മുടെ ക്ലാസ് മുറികളില്‍ ഏറെ നേരം സംസാരിക്കുന്നത് ആരാണ്കുട്ടികളോ അതോ അധ്യാപകനോ അധ്യാപകന്‍റെ ക്ലാസെടുക്കല്‍ രീതി പ്രവര്‍ത്തനങ്ങളിലൂടെയാണോ അതോ അധ്യാപകന്‍ പറയുന്നത് കേട്ടിരിക്കല്‍ മാത്രമാണോ നമ്മുടെ ക്ലാസിലെ രീതി?.പഴയ രീതി പ്രകാരം അധ്യാപകന്‍ മാത്രം എല്ലാം അവതരിപ്പിക്കുകയും വിദ്യാര്‍ഥികള്‍ കേള്‍വിക്കാരായി ഇരിക്കുന്നതായിരുന്നു.ഇപ്പോള്‍ ഈ രീതിയൊക്കെ കുറെയധികം മാറിയല്ലോ...
വിദ്യാര്‍ഥി കേന്ദ്രീകൃതമായി പാഠഭാഗങ്ങളെ അവതരിപ്പിക്കുന്ന രീതിയാണ് മിക്ക പാഠ്യപദ്ധതികളും മുന്നോട്ട് വെക്കുന്നത്.പക്ഷെ എങ്ങിനെയാണ് വിദ്യാര്‍ഥി കേന്ദ്രീകൃതമായി ക്ലാസെടുക്കുകയെന്നത് പലപ്പോഴും വെല്ലുവിളിയായി അധ്യാപകര്‍ക്ക് മാറാറുണ്ട്.
അത്തരം പ്രശ്നത്തെ മറികടക്കുന്നൊരു അധ്യാപന രീതികളിലൊന്നാണ് ജിഗ്സൊ. ചര്‍ച്ച സംഘടിപ്പിക്കാന്‍ ഏറെ ഫലപ്രദമായ രീതിയായിരിക്കും ജിഗ്സോ.
 സാമൂഹ്യശാസ്ത്രം-ശാസ്ത്ര വിഷയങ്ങള്‍ഭാഷാ ക്ലാസുകള്‍ തുടങ്ങിയവയിലെല്ലാം ഈ രീതി അവലംബിക്കാവുന്നതാണ്.

ഓരോ വിദ്യാര്‍ഥിക്കും പ്രാധാന്യം കിട്ടത്തക്കവിധത്തില്‍ ക്ലാസ് റൂം സംഘാടനം ഇതില്‍ സാധ്യമാണ്.ഗ്രൂപ്പ് ചര്‍ച്ചകളിലെ വിരസത അകറ്റി ഫലവത്തായ ഇടപെടല്‍ ഇതുവഴി സാധ്യമാക്കാം.അമേരിക്കയിലെ മനശാസ്ത്രജ്ഞനായ Elliot Aronson ആണ് ഈ രീതി വികസിപ്പിച്ചെടുത്തത്.
എങ്ങിനെയാണ് ജിഗ്സോ രീതിയില്‍ ചര്‍ച്ച സംഘടിപ്പിക്കുന്നതെന്ന് നോക്കാം.

ആദ്യം ഘട്ടം
1.      അധ്യാപകന്‍ വിഷയാവതരണം നടത്തുന്നു
2.      ശേഷം കുട്ടികളെ ഓരോ ഗ്രൂപ്പുകളാക്കി തിരിക്കല്‍
3.      ഓരോ ഗ്രൂപ്പിനും പാഠഭാഗത്തിലെ ഉപ വിഭാഗങ്ങള്‍ നല്‍കുന്നു.
4.      ഓരോ ഗ്രൂപ്പും അവരവരുടെ വിഷയങ്ങള്‍ വായിക്കുല്‍
5.      അറിയാത്ത ഭാഗങ്ങള്‍ ഗ്രൂപ്പിലെ കൂട്ടുകാരില്‍ ചോദിച്ച് മനസ്സിലാക്കല്‍
6.      തയ്യാറേക്കേണ്ട പ്രധാന പോയിന്‍റുകളുടെ ചര്‍ച്ച
7.      ശേഷം ഓരോ അംഗങ്ങളും പ്രധാന പോയിന്‍റുകള്‍ കുറിച്ചെടുക്കുല്‍

രണ്ടാം ഘട്ടം
1.      ഓരോ ഗ്രൂപ്പിലെയും അംഗങ്ങള്‍ മറ്റുള്ള ഗ്രൂപ്പിലേക്ക് മാറുന്നു
2.      (ഉദാഹരണമായി ഒന്നാമത്തെ ഗ്രൂപ്പിലെ ഓരോ അംഗങ്ങള്‍ രണ്ടാമത്തെയും മൂന്നാമത്തെയും എത്രയാണോ ഗ്രൂപ്പുകളുള്ളത് അതിനനുസരിച്ച് മാറുന്നു.ഇപ്രകാരം എല്ലാ ഗ്രൂപ്പുകളും മിശ്രിതമാക്കും )
3.      ആദ്യ ഗ്രൂപ്പിലെ വിദ്യാര്‍ഥി തന്‍റ വിഷയാവതരണം പുതിയ ഗ്രൂപ്പില്‍ നടത്തല്‍
4.      തുടര്‍ന്ന് രണ്ട്,മൂന്ന്,ഗ്രൂപ്പുകളില്‍ നിന്ന് വന്നവരുടെ അവതരണം
5.      ഇതോടെ അഞ്ച് ഗ്രൂപ്പുകളിലും അഞ്ച് ഉപവിഷയങ്ങള്‍ വേഗത്തിലെത്തുന്നു
6.      ഓരോ ഗ്രൂപ്പിലും അധ്യാപകന്‍റെ സഹായ ഇടപെടലുകള്‍
7.      ശേഷം അധ്യാപകന്‍റെ ഉപസംഹരിക്കുന്നു..
ഗ്രൂപ്പ് ചര്‍ച്ചകളെയും അസൈന്‍മെന്‍റുകളെയും ഇപ്രകാരം വിഭജിക്കാവുന്നതാണ്.എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പുവരുത്താനും ഇത് വഴി സാധിക്കുന്നു. കൂടാതെ എല്ലാവരുടെയും സജീവ പങ്കാളിത്തവും ഉറപ്പുവരുത്താനും വിദ്യാര്‍ഥി കേന്ദ്രകൃതമായ പഠനാന്തരീക്ഷം ഉറപ്പുവരുത്താനും ഇതുവഴി സാധിക്കും. ക്ലാസില്‍ ഇതൊന്ന് പരീക്ഷിച്ചു നോക്കുമല്ലോ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ജനപ്രിയ പോസ്റ്റുകള്‍‌