പേജുകള്‍‌

2013, ജൂൺ 27, വ്യാഴാഴ്‌ച

ലഹരിവിരുദ്ധ ദിനം

ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് തയ്യാറാക്കിയ പ്രസംഗങ്ങളിലൊന്ന്.ഇംഗ്ലീഷില്‍ ആണ്.വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ഈ ദിനത്തില്‍ വിദ്യാര്‍ഥിള്‍ക്ക് ചൊല്ലിക്കോടുക്കേണ്ട പ്രതിജ്ഞ ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

നടത്തിയ പരിപാടികള്‍

    പ്രത്യേക അസംബ്ലി
    പ്ലക്കാര്‍ഡ് നിര്‍മ്മാണ മത്സരം
    പോസ്റ്റര്‍ രചന
    പ്രസന്റേഷന്‍ തയ്യാറാക്കല്‍
    പ്രസംഗ മത്സരം
    ഉപന്യാസ മത്സരം
    വിദ്യാര്‍ഥികളുടെ റാലി
    റാലിയില്‍ വിദ്യാര്‍ഥികളുടെ പ്രസംഗം
    റാലിക്ക് സ്വീകരണം-മധുര പലഹാര വിതരണം
    ലഘുലേഖ വിതരണം.


2013, ജൂൺ 25, ചൊവ്വാഴ്ച

ഞാറ്റുവേല

ഞാറ്റുവേലകളുമായി ബന്ധപ്പെട്ട് സുരേന്ദ്രന്‍ പുന്നശ്ശേരി മാതൃഭൂമി പത്രത്തിലെ വിദ്യാ പേജില്‍ എഴുതിയ ലേഖനത്തിന്റെ ചിത്ര ഫയല്‍ വായിക്കാം.

2013, ജൂൺ 22, ശനിയാഴ്‌ച

അയനാന്തങ്ങളെ മനസ്സിലാക്കാം

സാമൂഹ്യശാസ്ത്ര വിദ്യാര്‍ഥികള്‍ മറന്നുപോകാന്‍ പാടില്ലാത്ത പ്രധാനപ്പെട്ട ഒരു ദിവസമാണ് ഇന്നലെ(21-06-2013) കടന്നുപോയത്.ഈ വര്‍ഷത്തില്‍ ദൈര്‍ഘ്യമേറിയ പകല്‍ അനുഭവപ്പെടുന്ന ദിനമായിരുന്നു ഇന്നലെ.അതായത് ജൂണ്‍ 21.ഉത്തര അയനാന്തം എന്നാണിതിനെ വിശേഷിപ്പിക്കുക.എട്ടാം തരത്തിലെ സാമൂഹ്യ ശാസ്ത്രത്തിലെ ആദ്യപാഠഭാഗത്തു ഈ വിഷയം പഠിക്കാനുള്ളത് അറിയാമല്ലോ.
ജൂണ്‍ 21 സൂര്യന്‍ ഉത്തരായന രേഖയുടെ മുകളില്‍ എത്തുന്നു.അതിനാല്‍ സൂര്യ രശ്മി ഉത്തരായന രേഖയില്‍ (23 1/2 ഡിഗ്രി N) ലംബമായി പതിക്കുന്നു.ഈ ദിവസം ഉത്തരാര്‍ദ്ധ ഗോളത്തില്‍പകലിന്റെ ദൈര്‍ഘ്യം ഏറ്റവും കൂടിയും രാത്രിയുടെ ദാര്‍ഘ്യം കുറഞ്ഞും അനുഭവപ്പെടുന്നു.ഇത്തരത്തില്‍ കൂടുതല്‍ പകല്‍ അനുഭവപ്പെടുന്ന ഒരു രാജ്യമാണ് സ്വിറ്റസര്‍ലാന്റ്.സ്വിറ്റ്‌സര്‍ലന്റില്‍ ഇപ്പോള്‍ ജോലിചെയ്യുന്ന കോഴിക്കോട്ടുകാരനും മലയാളം വിക്കീപിഡിയയുടെ സജീവ പ്രവര്‍ത്തകനുമായ ടി വി റസിമാന്‍ തന്റെ ബ്ലോഗില്‍ ഈ അനുഭവത്തെ ശാസ്ത്രീയമായി വിശകലനം ചെയ്യുന്ന കുറിപ്പ് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.തീര്‍ച്ചയായും സാമൂഹ്യശാസ്ത്ര വിദ്യാര്‍ഥികള്‍ക്ക് അധിക വായനക്ക് ഉപയോഗിക്കാവുന്ന ഒരു ലേഖനമാണ് റസിമാന്റേത്.

2013, ജൂൺ 16, ഞായറാഴ്‌ച

വായനാദിനം

ജൂണ്‍ 19 ന് വായാനാദിനമായി ആചരിക്കുകയാണല്ലോ..
മലയാളിയെ അക്ഷരത്തിന്റെയും വായനയുടെയും ലോകത്തേക്ക് കൈപിടിച്ചു ഉയര്‍ത്തുകയും, കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് അടിസ്ഥാനവുമിട്ട പി.എന്‍.പണിക്കരുടെ ചരമദിനമാണ് ജൂണ്‍ 19. 1996 മുതല്‍ കേരളാ സര്‍ക്കാര്‍ ജൂണ്‍ 19 വായന ദിനമായി ആചരിക്കുന്നു. ജൂണ്‍ 19 മുതല്‍ 25 വരെയുള്ള ഒരാഴ്ച വായനാവാരമായും കേരളാ വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നു.വായനാവാരത്തോടനുബന്ധിച്ച് ക്ലാസ് മുറികളില്‍ നടപ്പിലാക്കാന്‍ ഉപകരിക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളെ കുറിച്ച് എസ് വി രാമനുണ്ണിമാഷ് അദ്ദേഹത്തിന്റെ ബ്ലോഗില്‍ തയ്യാറാക്കിയ കുറിപ്പ് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ജനപ്രിയ പോസ്റ്റുകള്‍‌