പേജുകള്‍‌

2020, മാർച്ച് 1, ഞായറാഴ്‌ച

വണ്‍ മിനുട്ട് പ്രോബ്ലം


ഒരു ക്ലാസ് ആരംഭിക്കുമ്പോഴോ ഇടക്കോ വിദ്യാര്‍ഥികള്‍ക്ക് നല്‍കാവുന്ന ഒരു പഠന പ്രവര്‍ത്തനത്തെ കുറിച്ചാണ് ഇന്ന് പരാമര്‍ശിക്കുന്നത്.ഇംഗ്ലീഷില്‍ വണ്‍ മിനുട്ട് പ്രൊബ്ലം എന്നാണ് ഇതിനെ വിളിക്കുന്നത്.ഒരു മിനുട്ട് വേഗതയില്‍ പഠന വിഷയത്തിലേക്ക് കൂട്ടുകാരെ കൂട്ടികൊണ്ടുപോകാന്‍ സാധിക്കുന്ന പ്രവര്‍ത്തനമാണിത്.എങ്ങിനെയാണ് ഇത് ചെയ്യുന്നതെന്ന് നോക്കാം.

ആദ്യമായി അധ്യാപകന്‍ കുട്ടികള്‍ക്ക് ഒരു ചോദ്യം നല്‍കുന്നു. ( ചോദ്യത്തിന് പുറമെ ഏതെങ്കിലും പ്രശ്നമോ, പഠനത്തിന് പ്രേരണയോ നല്‍കാം)

ചോദ്യം ബോര്‍ഡിലെഴുതുകയോ സ്മാര്‍ട് ക്ലാസുണ്ടെങ്കില്‍ പ്രദര്‍ശിപ്പിക്കുകയോ അതല്ലെങ്കില്‍ ചാര്‍ട്ട് പേപ്പറില്‍ പ്രദര്‍ശിപ്പിക്കുകയോ ചെയ്യാം.
കുട്ടികള്‍ രണ്ടോ മൂന്നോ കൂട്ടുകാരുമായി ചേര്‍ന്ന് ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താന്‍ ശ്രമിക്കലാണ് രണ്ടാമത്തെ ഘട്ടം.

ഒരു മിനുട്ടിനകം ഉത്തരം കണ്ടെത്താന്‍ ഇവിടെ പ്രത്യേകം ശ്രദ്ധിക്കുമല്ലോ.
 കിട്ടിയ ഉത്തരങ്ങള്‍, പ്രശ്നങ്ങള്‍ക്കുള്ള പരിഹാര രീതികള്‍ ഒരു വലിയ സ്റ്റിക്കി നോട്ടിലോ കടലാസിലോ എഴുതി ക്ലാസ്മുറിയിലെ ഒരു ഭാഗത്ത് വന്ന് ഒട്ടിക്കുന്നു.
 എല്ലാവരുടെയും മറുപടികളുള്ള കടലാസുകള്‍ ഒരു സ്ഥലത്ത് ഒട്ടിച്ചു കഴിഞ്ഞാല്‍ അധ്യാപകന് അവ ഓരോന്നും വായിച്ച് ,വിലയിരുത്തി ക്ലാസ് മുന്നോട്ട് നയിക്കാം.പൊതുവായുള്ള എന്തെങ്കിലും തെറ്റായ ധാരണകളുണ്ടെങ്കില്‍ അവയെല്ലാം ശരിയാക്കി മുന്നോട്ടുപോവാന്‍ ഇത് അധ്യാപകനെ സഹായിക്കുന്നു.

എപ്പോഴെല്ലാം ഈ രീതി ?

ക്ലാസ് ആരംഭിക്കുന്ന വേളയില്‍ തുടക്കമെന്ന പ്രവര്‍ത്തനമായി നല്‍കാം.
നേരത്തെ പഠനം നടത്തിയ കാര്യങ്ങള്‍ പരിശോധിക്കാനുള്ള തന്ത്രമായി ഉപയോഗിക്കാം.
ഒരു പാഠ ഭാഗം അവതരിപ്പിച്ചു കഴിഞ്ഞ ശേഷം അവ അവ എത്രത്തോളം മനസ്സിലായി എന്നറിയാനെന്ന നിലയില്‍.
പാഠഭാഗം ഉപസംഗ്രഹിക്കാന്‍.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ജനപ്രിയ പോസ്റ്റുകള്‍‌