ക്ലാസ് മുറിയില്‍ ചര്‍ച്ച നടത്തുമ്പോള്‍ എന്താണ് സംഭവിക്കാറുള്ളത്.? ചിലര്‍ സജീവമായി പങ്കെടുക്കും.മറ്റു ചിലര്‍ വെറുതെയിരിക്കും, അല്ലേ?അവര്‍ക്ക് ചിലപ്പോള്‍ ക്ലാസ് മുറിയിലെ ചര്‍ച്ചകള്‍ ബോറായി മാറാനും സാധ്യതയുണ്ട്.എല്ലാവര്‍ക്കും കൃത്യമായ പങ്കാളിത്തം ഇല്ലാത്തതുകൊണ്ടല്ലേ ഇങ്ങിനെ സംഭവിക്കുന്നത്.
എന്താണ് ഇതിനൊരു പരിഹാരമാര്‍ഗം?
ക്ലാസ് മുറിയില്‍ ഒരേ ഇരിപ്പ് കുറേ നേരം തുടരാതെ, ഓരോ ഭാഗത്തേക്കും നടക്കാനും അവിടെ ചെന്ന് ചര്‍ച്ചയില്‍ പങ്കെടുക്കാനും അറിവുകള്‍ നേടാനും സാധിക്കുകയുമാണെങ്കില്‍ എങ്ങിനെയിരിക്കും.
അത്തരമൊരു പഠന പ്രവര്‍ത്തനത്തെ കുറിച്ചാണ് ഇന്ന് പരിചയപ്പെടുത്തുന്നത്.