Smart Class
അക്ബറലി ചാരങ്കാവ്
നമ്മുടെ ക്ലാസ് മുറികളില്‍ ഏറെ നേരം സംസാരിക്കുന്നത് ആരാണ്? കുട്ടികളോ അതോ അധ്യാപകനോ ? അധ്യാപകന്‍റെ ക്ലാസെടുക്കല്‍ രീതി പ്രവര്‍ത്തനങ്ങളിലൂടെയാണോ അതോ അധ്യാപകന്‍ പറയുന്നത് കേട്ടിരിക്കല്‍ മാത്രമാണോ നമ്മുടെ ക്ലാസിലെ രീതി?.പഴയ രീതി പ്രകാരം അധ്യാപകന്‍ മാത്രം എല്ലാം അവതരിപ്പിക്കുകയും വിദ്യാര്‍ഥികള്‍ കേള്‍വിക്കാരായി ഇരിക്കുന്നതായിരുന്നു.ഇപ്പോള്‍ ഈ രീതിയൊക്കെ കുറെയധികം മാറിയല്ലോ...
വിദ്യാര്‍ഥി കേന്ദ്രീകൃതമായി പാഠഭാഗങ്ങളെ അവതരിപ്പിക്കുന്ന രീതിയാണ് മിക്ക പാഠ്യപദ്ധതികളും മുന്നോട്ട് വെക്കുന്നത്.പക്ഷെ എങ്ങിനെയാണ് വിദ്യാര്‍ഥി കേന്ദ്രീകൃതമായി ക്ലാസെടുക്കുകയെന്നത് പലപ്പോഴും വെല്ലുവിളിയായി അധ്യാപകര്‍ക്ക് മാറാറുണ്ട്.
അത്തരം പ്രശ്നത്തെ മറികടക്കുന്നൊരു അധ്യാപന രീതികളിലൊന്നാണ് ജിഗ്സൊ. ചര്‍ച്ച സംഘടിപ്പിക്കാന്‍ ഏറെ ഫലപ്രദമായ രീതിയായിരിക്കും ജിഗ്സോ.
സാമൂഹ്യശാസ്ത്രം-ശാസ്ത്ര വിഷയങ്ങള്‍, ഭാഷാ ക്ലാസുകള്‍ തുടങ്ങിയവയിലെല്ലാം ഈ രീതി അവലംബിക്കാവുന്നതാണ്.
ഓരോ വിദ്യാര്‍ഥിക്കും പ്രാധാന്യം കിട്ടത്തക്കവിധത്തില്‍ ക്ലാസ് റൂം സംഘാടനം ഇതില്‍ സാധ്യമാണ്.ഗ്രൂപ്പ് ചര്‍ച്ചകളിലെ വിരസത അകറ്റി ഫലവത്തായ ഇടപെടല്‍ ഇതുവഴി സാധ്യമാക്കാം.അമേരിക്കയിലെ മനശാസ്ത്രജ്ഞനായ Elliot Aronson ആണ് ഈ രീതി വികസിപ്പിച്ചെടുത്തത്.
എങ്ങിനെയാണ് ജിഗ്സോ രീതിയില്‍ ചര്‍ച്ച സംഘടിപ്പിക്കുന്നതെന്ന് നോക്കാം.