പേജുകള്‍‌

2020, മാർച്ച് 1, ഞായറാഴ്‌ച

വണ്‍ മിനുട്ട് പ്രോബ്ലം


ഒരു ക്ലാസ് ആരംഭിക്കുമ്പോഴോ ഇടക്കോ വിദ്യാര്‍ഥികള്‍ക്ക് നല്‍കാവുന്ന ഒരു പഠന പ്രവര്‍ത്തനത്തെ കുറിച്ചാണ് ഇന്ന് പരാമര്‍ശിക്കുന്നത്.ഇംഗ്ലീഷില്‍ വണ്‍ മിനുട്ട് പ്രൊബ്ലം എന്നാണ് ഇതിനെ വിളിക്കുന്നത്.ഒരു മിനുട്ട് വേഗതയില്‍ പഠന വിഷയത്തിലേക്ക് കൂട്ടുകാരെ കൂട്ടികൊണ്ടുപോകാന്‍ സാധിക്കുന്ന പ്രവര്‍ത്തനമാണിത്.എങ്ങിനെയാണ് ഇത് ചെയ്യുന്നതെന്ന് നോക്കാം.

ആദ്യമായി അധ്യാപകന്‍ കുട്ടികള്‍ക്ക് ഒരു ചോദ്യം നല്‍കുന്നു. ( ചോദ്യത്തിന് പുറമെ ഏതെങ്കിലും പ്രശ്നമോ, പഠനത്തിന് പ്രേരണയോ നല്‍കാം)

ചോദ്യം ബോര്‍ഡിലെഴുതുകയോ സ്മാര്‍ട് ക്ലാസുണ്ടെങ്കില്‍ പ്രദര്‍ശിപ്പിക്കുകയോ അതല്ലെങ്കില്‍ ചാര്‍ട്ട് പേപ്പറില്‍ പ്രദര്‍ശിപ്പിക്കുകയോ ചെയ്യാം.
കുട്ടികള്‍ രണ്ടോ മൂന്നോ കൂട്ടുകാരുമായി ചേര്‍ന്ന് ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താന്‍ ശ്രമിക്കലാണ് രണ്ടാമത്തെ ഘട്ടം.

ജനപ്രിയ പോസ്റ്റുകള്‍‌