പേജുകള്‍‌

2016, ഡിസംബർ 24, ശനിയാഴ്‌ച

മൈമാപ്പ് ഉപയോഗിച്ചുള്ള മാപ്പ് പാഠ്യ പ്രവര്‍ത്തനങ്ങള്‍

ഏഴാ ക്ലാസിലെ സാമൂഹ്യ ശാസ്ത്രത്തിലെ ഭൂപടങ്ങളുടെ പൊരുള്‍ തേടി എന്ന പാഠഭാഗത്തിനും പത്താം തരത്തിലെ ഭൂതലവിശകലനം ഭൂപടങ്ങളിലൂടെ എന്ന പാഠത്തിന്‍റെയും അധികപ്രവര്‍ത്തനത്തിന് സഹായിക്കുന്നതാണ് ഗൂഗിളിന്‍റെ മൈ മാപ്പ് വെബ്പോര്‍ട്ടല്‍.
ഗൂഗിള്‍ മാപ്പിന് സമാനമായുള്ള ഈ പോര്‍ട്ടലില്‍ ഭൂമിശാസ്ത്രം,ചരിത്രം,രാഷ്ട്രമീമാംസ തുടങ്ങിയ വിഷയങ്ങളുടെ പഠനത്തിന് ഏറെ സഹായിക്കുന്ന ഏറെ പ്രവര്‍ത്തനങ്ങള്‍ ചെയ്യാനാകും.

ഗൂഗിള്‍ മൈ മാപ്പ് ഉപയോഗിച്ച് തയ്യാറാക്കിയ വിവിധ നാവിക പരിവേഷണ ധൗത്യങ്ങളെ സൂചിപ്പിക്കുന്ന മാപ്പ്


ചരിത്രപഠന ക്ലാസുകളില്‍ പ്രധാന സ്ഥലങ്ങള്‍ അടയാളപ്പെടുത്തണമെന്നിരിക്കട്ടേ.ഇതിനായി ഗൂഗിള്‍ മൈമാപ്പ് ഉപയോഗിക്കാം.ഉദാഹരണമായി ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍ നിന്ന് തിരിച്ചെത്തിയ ശേഷം സംഘടിപ്പിച്ച ആദ്യകാല സത്യാഗ്രഹങ്ങള്‍ നടന്ന സ്ഥലങ്ങളെ മാത്രം എളുപ്പത്തില്‍ കണ്ടുപിടിക്കണമെന്നിരിക്കട്ടേ.
മാപ്പിലെ ആ സ്ഥല ഭാഗത്ത് ഗാന്ധിജിയുടെ ചിത്രവും ചെറു വിവരണങ്ങളുമൊക്കെ ചേര്‍ക്കുകയും വേണം.ഇതിനായി ചമ്പാരന്‍,ഖേദ,അഹമ്മദാബാദ് , സബര്‍മതി എന്നിങ്ങനെ ആവശ്യമായ സ്ഥലങ്ങളുടെ പേരുകള്‍ ഏതെങ്കിലും സ്പ്രഡ്ഷീറ്റ സോഫ്ട് വെയറില്‍ ടൈപ്പ് ചെയ്ത് സേവ് ചെയ്യുക. (ലിബ്രെഓഫീസ് കാല്‍ക്കിലോ മൈക്രോസോഫ്ട് എക്സല്‍ തുടങ്ങിയവ ). ഈ ഫയലിലെ വിവരങ്ങള്‍ മാപ്പിലേക്ക് ഇംപോര്‍ട് ചെയ്യാനുള്ള സംവിധാനം ഗുഗിള്‍ മൈമാപ്പിലുണ്ട്.ഇതുവഴി വളരെ വേഗം എല്ലാ സ്ഥലങ്ങളും കൃത്യമായി കണ്ടെത്താനാകും.

ഇനി പത്താം ക്ലാസിലെ സാമൂഹയശാസ്ത്രം ഭാഗം രണ്ടിലുള്‍പ്പെടുന്ന ധാരാതലീയ ഭൂപടങ്ങളുടെ തയ്യാറാക്കലിനും ഒരു മാധ്യമമായി ഗൂഗിള്‍ മൈ മാപ്പ് ഉപയോഗിക്കാം. ഏതെങ്കിലും പ്രത്യേക ഭാഗം അടയാളപ്പെടുത്തി പ്രത്യേക നിറമോ ചിത്രമോ നല്‍കി തീമാറ്റിക് മാപ്പുുപോലെ തയ്യാറാക്കി സൂക്ഷിക്കുന്നതിനും ഇതിലെ ടൂളുകള്‍ ഉപയോഗിച്ചാല്‍ മതി.

മൈ മാപ്പിലെ മറ്റ് സൗകര്യങ്ങള്‍
  • രേഖകള്‍, രൂപങ്ങള്‍ ചേര്‍ക്കാം
  • നടത്തം,കാര്‍,ബൈക്ക് റൂട്ടുകള്‍ വേഗത്തില്‍ അടയാളപ്പെടുത്താം
  • പോയിന്‍റുകള്‍ രേഖപ്പെടുത്തി അവ തമ്മിലുള്ള ദൂരം അറിയാം
  • ചിത്രം , വിവിധ തരം രൂപങ്ങള്‍ ഉള്‍പ്പെടുത്താനുള്ള സൗകര്യംഅഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ജനപ്രിയ പോസ്റ്റുകള്‍‌