പേജുകള്‍‌

2016, ഡിസംബർ 24, ശനിയാഴ്‌ച

മൈമാപ്പ് ഉപയോഗിച്ചുള്ള മാപ്പ് പാഠ്യ പ്രവര്‍ത്തനങ്ങള്‍

ഏഴാ ക്ലാസിലെ സാമൂഹ്യ ശാസ്ത്രത്തിലെ ഭൂപടങ്ങളുടെ പൊരുള്‍ തേടി എന്ന പാഠഭാഗത്തിനും പത്താം തരത്തിലെ ഭൂതലവിശകലനം ഭൂപടങ്ങളിലൂടെ എന്ന പാഠത്തിന്‍റെയും അധികപ്രവര്‍ത്തനത്തിന് സഹായിക്കുന്നതാണ് ഗൂഗിളിന്‍റെ മൈ മാപ്പ് വെബ്പോര്‍ട്ടല്‍.
ഗൂഗിള്‍ മാപ്പിന് സമാനമായുള്ള ഈ പോര്‍ട്ടലില്‍ ഭൂമിശാസ്ത്രം,ചരിത്രം,രാഷ്ട്രമീമാംസ തുടങ്ങിയ വിഷയങ്ങളുടെ പഠനത്തിന് ഏറെ സഹായിക്കുന്ന ഏറെ പ്രവര്‍ത്തനങ്ങള്‍ ചെയ്യാനാകും.

ഗൂഗിള്‍ മൈ മാപ്പ് ഉപയോഗിച്ച് തയ്യാറാക്കിയ വിവിധ നാവിക പരിവേഷണ ധൗത്യങ്ങളെ സൂചിപ്പിക്കുന്ന മാപ്പ്


ചരിത്രപഠന ക്ലാസുകളില്‍ പ്രധാന സ്ഥലങ്ങള്‍ അടയാളപ്പെടുത്തണമെന്നിരിക്കട്ടേ.ഇതിനായി ഗൂഗിള്‍ മൈമാപ്പ് ഉപയോഗിക്കാം.ഉദാഹരണമായി ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍ നിന്ന് തിരിച്ചെത്തിയ ശേഷം സംഘടിപ്പിച്ച ആദ്യകാല സത്യാഗ്രഹങ്ങള്‍ നടന്ന സ്ഥലങ്ങളെ മാത്രം എളുപ്പത്തില്‍ കണ്ടുപിടിക്കണമെന്നിരിക്കട്ടേ.
മാപ്പിലെ ആ സ്ഥല ഭാഗത്ത് ഗാന്ധിജിയുടെ ചിത്രവും ചെറു വിവരണങ്ങളുമൊക്കെ ചേര്‍ക്കുകയും വേണം.ഇതിനായി ചമ്പാരന്‍,ഖേദ,അഹമ്മദാബാദ് , സബര്‍മതി എന്നിങ്ങനെ ആവശ്യമായ സ്ഥലങ്ങളുടെ പേരുകള്‍ ഏതെങ്കിലും സ്പ്രഡ്ഷീറ്റ സോഫ്ട് വെയറില്‍ ടൈപ്പ് ചെയ്ത് സേവ് ചെയ്യുക. (ലിബ്രെഓഫീസ് കാല്‍ക്കിലോ മൈക്രോസോഫ്ട് എക്സല്‍ തുടങ്ങിയവ ). ഈ ഫയലിലെ വിവരങ്ങള്‍ മാപ്പിലേക്ക് ഇംപോര്‍ട് ചെയ്യാനുള്ള സംവിധാനം ഗുഗിള്‍ മൈമാപ്പിലുണ്ട്.ഇതുവഴി വളരെ വേഗം എല്ലാ സ്ഥലങ്ങളും കൃത്യമായി കണ്ടെത്താനാകും.

ഇനി പത്താം ക്ലാസിലെ സാമൂഹയശാസ്ത്രം ഭാഗം രണ്ടിലുള്‍പ്പെടുന്ന ധാരാതലീയ ഭൂപടങ്ങളുടെ തയ്യാറാക്കലിനും ഒരു മാധ്യമമായി ഗൂഗിള്‍ മൈ മാപ്പ് ഉപയോഗിക്കാം. ഏതെങ്കിലും പ്രത്യേക ഭാഗം അടയാളപ്പെടുത്തി പ്രത്യേക നിറമോ ചിത്രമോ നല്‍കി തീമാറ്റിക് മാപ്പുുപോലെ തയ്യാറാക്കി സൂക്ഷിക്കുന്നതിനും ഇതിലെ ടൂളുകള്‍ ഉപയോഗിച്ചാല്‍ മതി.

മൈ മാപ്പിലെ മറ്റ് സൗകര്യങ്ങള്‍
  • രേഖകള്‍, രൂപങ്ങള്‍ ചേര്‍ക്കാം
  • നടത്തം,കാര്‍,ബൈക്ക് റൂട്ടുകള്‍ വേഗത്തില്‍ അടയാളപ്പെടുത്താം
  • പോയിന്‍റുകള്‍ രേഖപ്പെടുത്തി അവ തമ്മിലുള്ള ദൂരം അറിയാം
  • ചിത്രം , വിവിധ തരം രൂപങ്ങള്‍ ഉള്‍പ്പെടുത്താനുള്ള സൗകര്യം



2016, ഡിസംബർ 12, തിങ്കളാഴ്‌ച

പ്രസന്‍റേഷന്‍ ഫയലുകള്‍

സിബിഎസ്ഇ ക്ലാസിലെ പത്താം തരം വിദ്യാര്‍ഥികള്‍ക്കായി തയ്യാറാക്കിയ മൂന്ന് പ്രസന്‍റേഷന്‍ ഫയലുകള്‍ താഴെ

1.ലോകത്തിലെ പ്രശസ്തമായ വിപ്ലവങ്ങള്‍ -  Popular Struggles in the world 
2. രാഷ്ട്രീയ പാര്‍ട്ടികള്‍ -  Political Parties 
3. ജനാധിപത്യത്തിന്‍റെ ആന്തരിക ഫലങ്ങള്‍ - Outcomes of Democracy - Sample PPT File 



2016, നവംബർ 25, വെള്ളിയാഴ്‌ച

ഗൂഗിള്‍ മൈ മാപ്പ് സാമൂഹ്യ ശാസ്ത്ര ക്ലാസുകളില്‍

ഗൂഗിള്‍ മൈ മാപ്പ് ആപ്ലിക്കേഷന്‍ ഉപയോഗിച്ച് സാമൂഹ്യ ശാസ്ത്ര ക്ലാസുകളില്‍ നടത്താവുന്ന പ്രവര്‍ത്തനങ്ങളില്‍ ഒന്ന്.
ഇന്ത്യയിലെ പ്രധാന മെട്രോ നഗരങ്ങളെ മാത്രം വേഗത്തില്‍ കണ്ടുപിടിക്കാനും അവ അടയാളപ്പെടുത്തുന്നതെങ്ങിനെയുമെന്ന് ഈ വീഡിയോയില്‍ കാണാം. ഇതിനായി നേരത്തെ മെട്രോ നഗരങ്ങളുടെ പേരുകള്‍ സ്പ്രഡ്ഷീറ്റില്‍ ടൈപ്പ് ചെയ്ത് സേവ് ചെയ്യേണ്ടതുണ്ട്.
ഇപ്രകാരം സേവ് ചെയ്ത ഫയലിനെ മാപ്പിലേക്ക് ഇംപോര്‍ട് ചെയ്ത് സ്ഥലങ്ങള്‍ അടയാളപ്പെടുത്തുന്ന ഘട്ടമാണ് വിശദീകരിച്ചിട്ടുള്ളത്.

  

2016, ഒക്‌ടോബർ 23, ഞായറാഴ്‌ച

വിയറ്റ്നാമിലെ വനിതാ മുന്നേറ്റം



വിയറ്റ് നാം സ്വാതന്ത്ര്യ സമരത്തില്‍ സ്ത്രീകളുടെ പങ്കാളിത്തവും സജീവമായിരുന്നു.യുദ്ധ രംഗത്തേക്കിറങ്ങിയ അവര്‍ അമേരിക്കന്‍ വിമാനങ്ങള്‍വരെ വെടിവെച്ച് വീഴ്ത്തിയിരുന്നു.സ്ത്രീ മുന്നേറ്റം-വിയറ്റ്നാമില്‍ എന്ന വിഷയത്തില്‍ തയ്യാറാക്കിയ വീഡിയോ ലെസന്‍

2016, ഒക്‌ടോബർ 4, ചൊവ്വാഴ്ച

ലാസ് മുറികളെ സജീവാക്കാന്‍ ജിഗ്സൊ രീതി

അക്ബറലി ചാരങ്കാവ് 
 

നമ്മുടെ ക്ലാസ് മുറികളില്‍ ഏറെ നേരം സംസാരിക്കുന്നത് ആരാണ്? കുട്ടികളോ അതോ അധ്യാപകനോ ? അധ്യാപകന്‍റെ ക്ലാസെടുക്കല്‍ രീതി പ്രവര്‍ത്തനങ്ങളിലൂടെയാണോ അതോ അധ്യാപകന്‍ പറയുന്നത് കേട്ടിരിക്കല്‍ മാത്രമാണോ നമ്മുടെ ക്ലാസിലെ രീതി.പഴയ രീതി പ്രകാരം അധ്യാപകന്‍ മാത്രം എല്ലാം അവതരിപ്പിക്കുകയും വിദ്യാര്‍ഥികള്‍ കേള്‍വിക്കാരായി ഇരിക്കുന്നതായിരുന്നു.ഇപ്പോള്‍ അധ്യാപന രീതി മാറിക്കൊണ്ടിരിക്കുന്നു.
വിദ്യാര്‍ഥി കേന്ദ്രീകൃതമായി പാഠഭാഗങ്ങളെ അവതരിപ്പിക്കുന്ന രീതിയാണ് മിക്ക പാഠ്യപദ്ധതികളും മുന്നോട്ട് വെക്കുന്നത്.പക്ഷെ എങ്ങിനെയാണ് വിദ്യാര്‍ഥി കേന്ദ്രീകൃതമായി ക്ലാസെടുക്കുകയെന്നത് പലപ്പോഴും വെല്ലുവിളിയായി അധ്യാപകര്‍ക്ക് മാറാറുണ്ട്.
അത്തരം പ്രശ്നത്തെ മറികടക്കുന്നൊരു അധ്യാപന രീതിയാണ് ജിഗ്സൊ. സാമൂഹ്യശാസ്ത്രം-ശാസ്ത്ര വിഷയങ്ങള്‍, ഭാഷാ ക്ലാസുകള്‍ തുടങ്ങിയവയിലെല്ലാം ഈ രീതി അവലംബിക്കാവുന്നതാണ്.

ഓരോ വിദ്യാര്‍ഥിക്കും പ്രാധാന്യം കിട്ടത്തക്കവിധത്തില്‍ ക്ലാസ് റൂം സംഘാടനം ഇതില്‍ സാധ്യമാണ്.ഗ്രൂപ്പ് ചര്‍ച്ചകളിലെ വിരസത അകറ്റി ഫലവത്തായ ഇടപെടല്‍ ഇതുവഴി സാധ്യമാക്കാം.അമേരിക്കയിലെ മനശാസ്ത്രജ്ഞനായ Elliot Aronson ആണ് ഈ രീതി വികസിപ്പിച്ചെടുത്തത്.



ആദ്യം ഘട്ട
  1. അധ്യാപകന്‍ വിഷയാവതരണം നടത്തുന്നു
  2. കുട്ടികളെ ഓരോ ഗ്രൂപ്പുകളാക്കി തിരിക്കല്‍
  3. ഓരോ ഗ്രൂപ്പിനും പാഠഭാഗത്തിലെ ഉപ വിഭാഗങ്ങള്‍ നല്‍കല്‍
  4. ഓരോ ഗ്രൂപ്പും അവരവരുടെ വിഷയങ്ങള്‍ വായിക്കുല്‍
  5. അറിയാത്ത ഭാഗങ്ങള്‍ ഗ്രൂപ്പിലെ കൂട്ടുകാരില്‍ ചോദിച്ച് മനസ്സിലാക്കല്‍
  6. തയ്യാറേക്കേണ്ട പ്രധാന പോയിന്‍റുകളുടെ ചര്‍ച്ച
  7. ശേഷം ഓരോ അംഗങ്ങളും പ്രധാന പോയിന്‍റുകള്‍ കുറിച്ചെടുക്കുല്‍

ജനപ്രിയ പോസ്റ്റുകള്‍‌