പേജുകള്‍‌

2014 ഏപ്രിൽ 21, തിങ്കളാഴ്‌ച

സ്‌കൂള്‍ ലൈബ്രറിക്കായി സോഫ്ട്‌വെയര്‍


കൂറെ ദിവസങ്ങളായി സ്‌കൂള്‍ ലൈബ്രറിയില്‍ ഉപയോഗിക്കാവുന്ന ഒരു സോഫ്ട് വെയര്‍ അന്വേഷണത്തിലായിരുന്നു .കോഹ എന്ന സോഫ്ട് വെയറിനെ കുറിച്ച് കേട്ടിരുന്നു.പക്ഷെ വിന്‍ഡോസ് എക്‌സിപിയില്‍ അത് പ്രവര്‍ത്തിക്കുന്നതായി കണ്ടില്ല.

ഇതിനിടെ  ഇന്നലെയാണ് ഒരു പുതിയ സോഫ്ട് വെയറിനെ കുറിച്ച് അറിയാന്‍ കഴിഞ്ഞത്.മലപ്പുറം ജില്ലയിലെ മഞ്ചേരി സ്വദേശി മുഹമ്മദ് അഫ്‌സല്‍ ആണ് ഈ ലൈബ്രറി അസിസ്റ്റന്റ് സോഫ്ട് വെയര്‍ തയ്യാറാക്കിയിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.


For all your doubts contact  @ afsalashyana@gmail.com
Mobile:- 8907010575

2014 ഏപ്രിൽ 10, വ്യാഴാഴ്‌ച

സൗരയൂഥത്തിന് പുറത്ത് പുതിയ ഗ്രഹങ്ങള്‍


സൗരയൂഥത്തിന് പുറത്ത് പുതിയ 715 ഗ്രഹങ്ങള്‍ കൂടി കണ്ടെത്തിയതായി വാര്‍ത്ത.ഇതില്‍ നാല് ഗ്രഹങ്ങളില്‍ ജീവന് സാധ്യതയുണ്ടത്രെ.

ഭൂമിയേക്കാള്‍ ഇരട്ടി വലുപ്പമുള്ള ഗ്രഹങ്ങളാണ് ഇവയില്‍ കൂടുതലും .എന്നാല്‍ 95 ശതമാനവും നെപ്ട്യൂണ്‍ ഗ്രഹത്തേക്കാള്‍ ചെറുതുമാണ്.ജല സാനിധ്യം ഉറപ്പാക്കാന്‍ കഴിയും വിധം അകലത്തിലാണ് ഇവ നക്ഷത്രങ്ങളെ ഭ്രമണം ചെയ്യുന്നത്.


അമേരിക്കയുടെ ബഹിരാകാശാ ഗവേഷണ ഏജന്‍സ്(NASA) ആണ് ഈ വിവരം പുറത്തുവിട്ടത്.നാസയുടെ പുതിയ കെപ്ലര്‍ ടെലിസ്‌കോപ്പ് ആണ് ഈ പുതിയ ഗ്രഹങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്.നൂറുകണക്കിന് പ്രകാശ വര്‍ഷം അകലെയെവിടെയെങ്കിലും ഭൂമിക്ക് സമാനമായ ഗ്രഹങ്ങളുണ്ടോ എന്നാണ് കെപ്ലര്‍ ടെലിസ്‌കോപ്പ് അന്വേഷിക്കുന്നത്.

ജനപ്രിയ പോസ്റ്റുകള്‍‌