വീണ്ടും ഒരു ഹിരോഷിമാദിനം വന്നെത്തുന്നു.1945 അഗസ്റ്റ് 6.ലോകചരിത്രത്തിലാദ്യമായി അണുബോംബ് എന്ന സര്‍വനാശകാരി ജപ്പാനിലെ കൊച്ചുനഗരമായ ഹിരോഷിമയെ ചുട്ടുചാമ്പലാക്കിയ ദിനം.ഒന്നര ലക്ഷത്തിലേറെ മനുഷ്യ ജീവിതങ്ങളാണ് വെന്തുമരിച്ചത്.തീര്‍ന്നില്ല, രണ്ടു ദിവസത്തിനു ശേഷം ആഗസ്ത് ഒമ്പതിന് ജപ്പാനിലെ നാഗസാക്കിയിലും അമേരിക്ക അണുബോംബ് വര്‍ഷിച്ചു. അന്ന് കൊല്ലപ്പെട്ടത് 80,000 പേര്‍.
അതൊക്കെ ജപ്പാനില്‍ അല്ലേ......എന്ന് കരുതി ആശ്വസിക്കാന്‍ വരട്ടേ,ബോംബ് തന്നെ വീഴണമെന്നില്ല.ആണവ നിലയങ്ങളുടെ ചോര്‍ച്ചയും വാളുപോലെ തലക്ക് മുകളില്‍ നില്‍പ്പുണ്ട്.ഇന്ത്യയില്‍ നിലവില്‍ 20 ആണവനിലയങ്ങളുണ്ട്. കേരളത്തില്‍ ആണവനിലയങ്ങള്‍ ഇല്ല.എന്നാല്‍ അയല്‍പ്പക്ക സംസ്ഥാനമായ കൂടങ്കുളം, കല്‍പ്പാക്കം എന്നിവിടങ്ങളിലുണ്ട്. ഊര്‍ജം ഉല്‍പ്പാദിപ്പിക്കുന്ന ആണവനിലയങ്ങളും അണുബോംബുകള്‍ തന്നെയെന്ന് ഇപ്പോള്‍ ലോകം തിരിച്ചറിയുകയാണ്. ന്യൂക്ലിയര്‍ ഫിഷന്‍ നടത്തി ഊര്‍ജമുണ്ടാക്കുന്ന ആണവനിലയങ്ങളിലെ റേഡിയേഷന്‍ വികിരണവും സ്‌ഫോടനവും ആണവബോംബിനു സമാനമായ ദുരന്തമായിരിക്കും സൃഷ്ടിക്കുക.ഒരേ സമയം ഗുണങ്ങളും ദോഷങ്ങളും വിലയിരുത്താവുന്ന വിഷയമാണ് ആണവ ഊര്‍ജ്ജവുമായി ബന്ധപ്പെട്ടുള്ളത്.ഇക്കാര്യത്തില്‍ സംവാദത്തിന് പ്രസക്തിയുണ്ട്.പത്താംതരത്തില്‍ രണ്ടാം ലോകമഹായുദ്ധവുമായി ബന്ധപ്പെട്ട് ഈ വിഷയം ചര്‍ച്ചചെയ്യാറുള്ളതുമാണ്.
ഇത്തവണ ഹിരോഷിമാ ദിനമായ ആഗസ്റ്റ് 6 കര്‍ക്കിടക വാവ് ആയതിനാല്‍ പൊതു അവധിയാണ്.സ്‌കൂളുകളില്‍ യുദ്ധവിരുദ്ധ സന്ദേശം എത്തിക്കുന്ന വിധത്തില്‍ പരിപാടികള്‍ സംഘടിപ്പിക്കാം.അതൊടൊപ്പം ആണവ ആയുധങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും ലഭിക്കേണ്ടതുണ്ട്.അണു ബോംബ് സംബന്ധിച്ച ചില വിവരങ്ങള്‍ ഈ കുറിപ്പില്‍ നിന്ന് വായിക്കാം.( വിവരങ്ങള്‍ക്ക് തേജസ് പത്രത്തോട് കടപ്പാട്).
കൂടെ പ്രശ്‌നോത്തരി മത്സരം നടത്താനുള്ള പ്രസന്റേഷന്‍ ഫയലും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.മൈക്രോസോഫ്ട് പവര്‍പോയിന്റിലാണ് തയ്യാറാക്കിയതെങ്കിലും ഓപ്പണ്‍ ഓഫീസ് ഇംപ്രസ്സിലും ഇത് പ്രവര്‍ത്തിക്കും.
ചില പ്രവര്‍ത്തനങ്ങള്‍
- ഹിരോഷിമയിലെയും നാഗസാക്കിയിലും ബോംബ് വര്‍ഷിച്ചതിന്റെ വീഡിയോ സ്മാര്‍ട് ക്ലാസില്‍ പ്രദര്‍ശിപ്പിക്കാം.
- സഡാക്കോ സസാക്കി(പേപ്പര്‍ കൊണ്ടുള്ള പ്രാവ് )ഉണ്ടാക്കി വിദ്യാര്‍ഥികളെ കൊണ്ട് പറപ്പിക്കാം.
- യുദ്ധ വിരുദ്ധ കഥകളും കവിതകളും ലേഖനങ്ങളും ശേഖരിച്ച് പതിപ്പിക്കാം
സഡാക്കോ കൊക്കുകളെ നിര്‍മ്മിക്കാം.
- യുദ്ധ വിരുദ്ധ സന്ദേശ പ്ലക്കാര്‍ഡുകള്‍ തയ്യാറാക്കി സ്‌കൂള്‍ ചുമരുകളും പരിസരങ്ങളിലും പ്രദര്‍ശിപ്പിക്കം.
- യുദ്ധ വിരുദ്ധ സന്ദേശ പ്രസംഗം നടത്താം.
- ലോക മഹായുദ്ധത്തെ സംബന്ധിച്ച് പ്രസിദ്ധീകരിച്ച പുസ്തകങ്ങളിലെ ഭാഗങ്ങള്‍ വായിക്കാം.(സാഹിത്യ ക്ലബ്)
- വിദ്യാര്‍ഥികള്‍ക്ക് പ്രസന്റേഷന്‍ നിര്‍മ്മാണ മത്സരം
- പ്രശ്‌നോത്തരി മത്സരം
- യുദ്ധ വിരുദ്ധ പോസ്റ്ററുകളുടെ നിര്‍മ്മാണവും പ്രദര്‍ശനവും
- ലിറ്റില്‍ ബോയിയായോ തടിമാടനായോ ഒരു വിദ്യാര്‍ഥി വേഷമിട്ട് ക്ലാസ് റൂമിലെത്തുക. തുടര്‍ന്ന് ഹിരോഷിമനാഗസാക്കി ദുരന്തങ്ങളെക്കുറിച്ചു വിവരിക്കുക.
- ഹിരോഷിമദിനത്തില്‍ യുദ്ധവിരുദ്ധ ആണവവിരുദ്ധ ചര്‍ച്ചകള്‍ സംഘടിപ്പിക്കാം.
- യുദ്ധവും സമാധാനവും വിഷയത്തില്‍ ഹൈസ്‌കൂള്‍ ക്ലാസുകളില്‍ സെമിനാര്‍
- യുദ്ധവിരുദ്ധ റാലികള്‍ നടത്താം.
- യുദ്ധ വിരുദ്ധ സമാധാന റാലി നടത്താം.
- ബോംബുകള്‍ ഉള്‍പ്പെടെ ആയുധങ്ങളുടെ ചാര്‍ട്ട് ഉണ്ടാക്കാം.Etc..