പേജുകള്‍‌

2011, ഒക്‌ടോബർ 26, ബുധനാഴ്‌ച

അബുള്‍ കലാം ആസാദ്‌ : പുനര്‍ വായന

ഇന്ത്യന്‍ ചരിത്രത്തില്‍ അര്‍ഹമായ സ്ഥാനം കിട്ടിയോ എന്ന്‌ സംശയിക്കുന്ന ഒരാളാണ്‌ മൗലാനാ അബുള്‍ കലാം ആസാദ്‌.
സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായും, സ്വാതന്ത്ര്യസമരത്തിലെ നേതാക്കളില്‍ പ്രധാനിയുമായിരുന്ന അബുള്‍ കലാം ആസാദ്‌ ഇന്ത്യന്‍ മതേതരത്തിന്റെ പ്രതീകവുമാണെന്ന്‌ തന്റെ ജീവിതത്തിലൂടെ കലാം തെളിയിച്ചു.
മതവും, കുടുംബവും , സ്വകാര്യ താല്‍പ്പര്യങ്ങളുമെല്ലാംമുപരി തന്റെ മാതാവായ ഇന്ത്യക്ക്‌ വേണ്ടി സമരം നടത്തിയ മഹത്‌്‌ വ്യക്തിത്വമായിരുന്നു അദ്ധേഹത്തിന്റേത്‌. അബുള്‍കലാം ആസാദിനെ ഒരു പുനര്‍വായന നടത്തല്‍ ഇന്നിന്റെ അത്യാവശ്യമായി തോന്നിയത്‌കൊണ്ടാണ്‌ ഇത്തരമൊരു പോസ്‌റ്റ്‌ തയ്യാറാക്കുന്നതിലെ ഔചിത്യം.
അദ്ധേഹത്തിന്റെ ജീവിതത്തിലെ ശ്രദ്ധേയമായ ചില പ്രസംഗ ഭാഗങ്ങളും, കത്തുകള്‍ക്കുള്ള മറുപടികളുമാണ്‌്‌ ഇവയില്‍ പ്രധാനമായും ഉള്‍പ്പെടുന്നത്‌.

[ ഒരിക്കല്‍ ആസാദ്‌ തടവില്‍ കഴിയുമ്പോഴായിരുന്നു തന്റെ ഭാര്യ മരിച്ചുപോയത്‌. ഒന്നു കാണാന്‍പോലും കഴിഞ്ഞില്ല. അദ്ധേഹത്തിന്റെ സഹോദരിയും ആയിടക്ക്‌ മരിച്ചു. പൊതു പ്രവര്‍ത്തനത്തില്‍ ആകണ്‌ഠം മുഴുകിയിരുന്ന ആസാദിന്‌ കുടുംബത്തില്‍പോലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിഞ്ഞില്ലെന്നത്‌ ചരിത്രത്തിലെ വീരപുരുഷന്മാരില്‍ പലരിലും നമുക്ക്‌ കാണാവുന്നതാണ്‌. ]

[ എല്ലാ മതങ്ങളുടെയും മൗലിക സങ്കല്‍പ്പം ഈശ്വരാസ്‌തിത്വത്തിലുള്ള വിശാസമാണല്ലോ.എല്ലാ മതങ്ങളും ഒരേ സത്യം പഠിപ്പിക്കുന്നു. മനുഷ്യ പ്രകൃതിയില്‍ മൗലികമായ ഒരു വാസനയാണ്‌ ആരാധനാഭാവം. മൂന്ന്‌ വസ്‌തുതകളെ ആസ്‌പദമാക്കിയാണ്‌ മതപരമായ വിവാദങ്ങള്‍ രൂപപ്പെടുക. ദൈവത്തിന്റെ പ്രകൃതിയെ കുറിച്ചുള്ള വ്യത്യസ്‌ത സങ്കല്‍പ്പങ്ങള്‍, ആരാധനാ രീതികളുടെ വിഭിന്നതകള്‍,മതനിയമങ്ങളുടെ വൈജാത്യങ്ങള്‍. ]

[ ഒരു വിഭാഗം ആളുകള്‍ ധരിക്കുന്നു എന്നത്‌കൊണ്ട്‌ വെള്ളത്തുണി കറുത്ത നിറമാണെന്ന്‌ പറയാന്‍ എനിക്കാവില്ല. ]

[ സ്വാതന്ത്ര്യം ഏതു രാഷ്ട്രത്തിന്റെയും ജന്മാവകാശമാണെന്നു ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. ഏതൊരു മനുഷ്യനും മനുഷ്യ നിര്‍മ്മിതമായ ഭരണ സംവിധാനത്തിനും ദൈവ സന്തതികളെ അടിമപ്പെടുത്താന്‍ അവകാശമില്ല. അത്‌ ദൈവത്തിന്‌ നിരക്കാത്തതാണ്‌. അടിമപ്പെട്ടവര്‍ക്ക്‌ വേണ്ടി എത്ര കാര്യങ്ങള്‍ ചെയ്‌താലും അടിമത്തം അടിമത്തമല്ലാതാകുകയില്ല. ]

[ ഇന്ത്യയും തന്റെ വിലപ്പെട്ട പൈതൃകത്താല്‍ പൂര്‍ണമായും , സമ്പന്നതയും നേടിയിരുന്നു.അവള്‍ സ്വന്തം നിലവറ തുറന്നു ഞങ്ങള്‍ക്ക്‌ സമ്മാനിച്ചു.ഇന്ത്യയ്‌ക്ക്‌ അവശ്യം വേണ്ടിയിരുന്നതാണ്‌ ഞങ്ങള്‍ സമ്മാനിച്ചത്‌-ഇസ്‌്‌ലാമിക ഭാണ്ഡാഗാരത്തില്‍ നിന്നുള്ള ഏറ്റവും മുന്തിയ കാഴ്‌ച ദ്രവ്യമായ ജനാധിപത്യവും, മാനവ ദര്‍ശിതയും. ].

{ പിന്നെ പതിനൊന്നു നൂറ്റാണ്ടുകളുരുണ്ടുപോയി.ഇന്ന്‌ ഇന്ത്യയുടെ മണ്ണില്‍ ഹിന്ദുക്കള്‍ക്കൊപ്പം അവകാശമുള്ളവരാണ്‌ ഇസ്‌്‌ലാം വിശ്വാസികള്‍.ഇവിടെ ആയിരത്താണ്ടുകളായി ജനങ്ങളുടെ മതം ഹിന്ദുമതമാണെങ്കില്‍ ആയിരം വര്‍ഷങ്ങളോളമെങ്കിലും ഇസ്‌്‌ലാമും ജനങ്ങളുടെ മതം ആയിരുന്നിച്ചുണ്ട്‌.ഒരു ഹിന്ദുവിന്‌ അഭിമാനത്തോടെ ഞാന്‍ ഇന്ത്യക്കാരനാണെന്നും ഹിന്ദുമത വിശ്വാസിയാണെന്നും പറയാന്‍ കഴിയുന്നതുപോലെ തങ്ങള്‍ ഇന്ത്യക്കാരാണെന്നും ഇസ്‌്‌ലാം വിശ്വാസികളാണെന്നും പറയാന്‍ കഴിയണം.ഇതുപോലെ ഇന്ത്യന്‍ ക്രിസ്‌ത്യാനിക്കും തുല്യമായ അഭിമാനത്തോടെ ഇത്‌ പറയാന്‍ സാധിക്കണം. }

{ വര്‍ഗീയ വാദത്തെ ഏറ്റവും അധികം എതിര്‍ത്തുപോന്നതാണ്‌ ആസാദിന്റെ ശ്രദ്ധേയമായ നേട്ടങ്ങളിലൊന്ന്‌.
സ്വര്‍ഗത്തില്‍ നിന്ന്‌ ഒരു മാലാഖ ഇറങ്ങി വന്ന്‌ കുത്തബ്‌മിനാറിനു മുകളില്‍ നിന്ന്‌ പ്രഖ്യാപിക്കുകയാണെന്നിരിക്കട്ടെ, ഞാന്‍ ഹിന്ദു-മുസ്‌്‌ലിം ഐക്യമെന്ന തത്ത്വം വെടിയുകയാണെങ്കില്‍24 മണിക്കൂറിനുള്ളില്‍ സ്വരാജ്യം നേടാമെന്ന്‌-ഞാന്‍ തിരിച്ചടിക്കും: വേണ്ട സുഹൃത്തേ, ഞാന്‍ സ്വരാജ്യം ഉപേക്ഷിക്കാം എന്നാല്‍ ഹിന്ദു മുസ്‌്‌ലിം ആദര്‍ശം വെടിയുകയില്ല. എന്തുകൊണ്ടെന്നാല്‍ സ്വരാജ്യം കിട്ടാന്‍ നഷ്ടമാകുന്നത്‌ ഇന്ത്യയുടെ മാത്രം നഷ്ടമാണ്‌. എന്നാല്‍ ഹിന്ദു-മൈത്രി തകരുന്നതാകട്ടെ മാുനുഷ്യകത്തിന്നൊട്ടാകെയുള്ള നഷ്ടമാണ്‌ .!!! }

ജനപ്രിയ പോസ്റ്റുകള്‍‌