പേജുകള്‍‌

2012 മാർച്ച് 28, ബുധനാഴ്‌ച

 അവധിക്കാല പ്രവര്‍ത്തനം
തീര്‍ച്ചയായും അവധിക്കാലം ആഘോഷിക്കാനുള്ളതു തന്നെയാണ്‌. നാടന്‍ കളികള്‍ കളിച്ചും, വായനയുടെ വാതായനങ്ങള്‍ തുറന്നും, പ്രകൃതിയെ നിരീക്ഷിച്ചും തേന്‍ നുകര്‍ന്നു എന്തു രസമാണ്‌ വേനലവധിക്കാലം.
സ്‌കൂള്‍ പൂട്ടും മുമ്പെ കൂട്ടുകാരില്‍ ചിലര്‍ വീടിനടുത്തുള്ള റോഡരുകില്‍ മിഠായി കച്ചവടങ്ങളും മറ്റു സൈഡ്‌ ബിസിനസുമായി തങ്ങളുടെ വേനലവധിക്കാലം ആരംഭിച്ചു കഴിഞ്ഞു.

                                          ഈ വേനലവധിക്കാലത്തു നിരവധി ഉത്സവങ്ങളും ഇനി വരാനിരിക്കുന്നു. എന്നാല്‍ പുറത്തിറങ്ങാനാവാത്ത വിധം കടുത്ത ചൂടുമുണ്ട്‌. ഇതിനിടയില്‍ വിവിധ കോഴ്‌സുകളുമായി വിദ്യാര്‍ഥികളെ ആകര്‍ഷിക്കാന്‍ നിരവധി കംപ്യൂട്ടര്‍ സ്ഥാപനങ്ങളും, എന്‍ട്രന്‍സ്‌ സ്ഥാപനങ്ങളുമെല്ലാം വാഗ്‌ദാനങ്ങളുമായും ഇറങ്ങിയിട്ടുണ്ട്‌. ഇതെല്ലാം വിലയിരുത്തികൊണ്ടാണ്‌ ഈ ചെറിയ അവധിക്കാല പ്രവര്‍ത്തനം നിങ്ങള്‍ക്കായി ഒരുക്കിയിട്ടുള്ളത്‌. അഭ്രിപായങ്ങള്‍ പങ്കുവെക്കുമല്ലോ.....

അവധിക്കാല പ്രവര്‍ത്തനം

2012 മാർച്ച് 23, വെള്ളിയാഴ്‌ച

എസ്‌ എസ്‌ എല്‍സി വിദ്യാര്‍ഥികള്‍ക്കായുള്ള സാമൂഹ്യ ശാസ്‌ത്ര പഠന സഹായി ഇവിടെ.   
മാത്സ്‌ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചത്‌. 

2012 മാർച്ച് 13, ചൊവ്വാഴ്ച

സിബിഎസ്‌ഇ സിലബസിലെ ആറാംതരം സാമൂഹ്യ ശാസ്‌ത്രം- ഭൂമിശാസ്‌ത്ര പുസ്‌തകത്തിലെ എട്ടാം പാഠമായ INDIA : CLIMATE, VEGETATION AND WILDLIFE എന്നതിനെ ആസ്‌പദമാക്കി തയ്യാറാക്കിയ പ്രസന്റേഷന്‍ സ്ലൈഡ്‌
കടപ്പാട്‌ NCERT
Wikipedia

VII : Life n the temperate grass land

സിബിഎസ്‌ഇ സിലബസിലെ ഏഴാംതരം സാമൂഹ്യ ശാസ്‌ത്രം- ഭൂമിശാസ്‌ത്ര പുസ്‌തകത്തിലെ ഒമ്പതാം പാഠത്തെ ആസ്‌പദമാക്കി പെട്ടെന്ന്‌ തയ്യാറാക്കിയ പ്രസന്റേഷന്‍ സ്ലൈഡ്‌ ആണിത്‌. കടപ്പാട്‌ NCERT Wikipedia

2011 ഒക്‌ടോബർ 26, ബുധനാഴ്‌ച

അബുള്‍ കലാം ആസാദ്‌ : പുനര്‍ വായന

ഇന്ത്യന്‍ ചരിത്രത്തില്‍ അര്‍ഹമായ സ്ഥാനം കിട്ടിയോ എന്ന്‌ സംശയിക്കുന്ന ഒരാളാണ്‌ മൗലാനാ അബുള്‍ കലാം ആസാദ്‌.
സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായും, സ്വാതന്ത്ര്യസമരത്തിലെ നേതാക്കളില്‍ പ്രധാനിയുമായിരുന്ന അബുള്‍ കലാം ആസാദ്‌ ഇന്ത്യന്‍ മതേതരത്തിന്റെ പ്രതീകവുമാണെന്ന്‌ തന്റെ ജീവിതത്തിലൂടെ കലാം തെളിയിച്ചു.
മതവും, കുടുംബവും , സ്വകാര്യ താല്‍പ്പര്യങ്ങളുമെല്ലാംമുപരി തന്റെ മാതാവായ ഇന്ത്യക്ക്‌ വേണ്ടി സമരം നടത്തിയ മഹത്‌്‌ വ്യക്തിത്വമായിരുന്നു അദ്ധേഹത്തിന്റേത്‌. അബുള്‍കലാം ആസാദിനെ ഒരു പുനര്‍വായന നടത്തല്‍ ഇന്നിന്റെ അത്യാവശ്യമായി തോന്നിയത്‌കൊണ്ടാണ്‌ ഇത്തരമൊരു പോസ്‌റ്റ്‌ തയ്യാറാക്കുന്നതിലെ ഔചിത്യം.
അദ്ധേഹത്തിന്റെ ജീവിതത്തിലെ ശ്രദ്ധേയമായ ചില പ്രസംഗ ഭാഗങ്ങളും, കത്തുകള്‍ക്കുള്ള മറുപടികളുമാണ്‌്‌ ഇവയില്‍ പ്രധാനമായും ഉള്‍പ്പെടുന്നത്‌.

[ ഒരിക്കല്‍ ആസാദ്‌ തടവില്‍ കഴിയുമ്പോഴായിരുന്നു തന്റെ ഭാര്യ മരിച്ചുപോയത്‌. ഒന്നു കാണാന്‍പോലും കഴിഞ്ഞില്ല. അദ്ധേഹത്തിന്റെ സഹോദരിയും ആയിടക്ക്‌ മരിച്ചു. പൊതു പ്രവര്‍ത്തനത്തില്‍ ആകണ്‌ഠം മുഴുകിയിരുന്ന ആസാദിന്‌ കുടുംബത്തില്‍പോലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിഞ്ഞില്ലെന്നത്‌ ചരിത്രത്തിലെ വീരപുരുഷന്മാരില്‍ പലരിലും നമുക്ക്‌ കാണാവുന്നതാണ്‌. ]

[ എല്ലാ മതങ്ങളുടെയും മൗലിക സങ്കല്‍പ്പം ഈശ്വരാസ്‌തിത്വത്തിലുള്ള വിശാസമാണല്ലോ.എല്ലാ മതങ്ങളും ഒരേ സത്യം പഠിപ്പിക്കുന്നു. മനുഷ്യ പ്രകൃതിയില്‍ മൗലികമായ ഒരു വാസനയാണ്‌ ആരാധനാഭാവം. മൂന്ന്‌ വസ്‌തുതകളെ ആസ്‌പദമാക്കിയാണ്‌ മതപരമായ വിവാദങ്ങള്‍ രൂപപ്പെടുക. ദൈവത്തിന്റെ പ്രകൃതിയെ കുറിച്ചുള്ള വ്യത്യസ്‌ത സങ്കല്‍പ്പങ്ങള്‍, ആരാധനാ രീതികളുടെ വിഭിന്നതകള്‍,മതനിയമങ്ങളുടെ വൈജാത്യങ്ങള്‍. ]

[ ഒരു വിഭാഗം ആളുകള്‍ ധരിക്കുന്നു എന്നത്‌കൊണ്ട്‌ വെള്ളത്തുണി കറുത്ത നിറമാണെന്ന്‌ പറയാന്‍ എനിക്കാവില്ല. ]

[ സ്വാതന്ത്ര്യം ഏതു രാഷ്ട്രത്തിന്റെയും ജന്മാവകാശമാണെന്നു ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. ഏതൊരു മനുഷ്യനും മനുഷ്യ നിര്‍മ്മിതമായ ഭരണ സംവിധാനത്തിനും ദൈവ സന്തതികളെ അടിമപ്പെടുത്താന്‍ അവകാശമില്ല. അത്‌ ദൈവത്തിന്‌ നിരക്കാത്തതാണ്‌. അടിമപ്പെട്ടവര്‍ക്ക്‌ വേണ്ടി എത്ര കാര്യങ്ങള്‍ ചെയ്‌താലും അടിമത്തം അടിമത്തമല്ലാതാകുകയില്ല. ]

[ ഇന്ത്യയും തന്റെ വിലപ്പെട്ട പൈതൃകത്താല്‍ പൂര്‍ണമായും , സമ്പന്നതയും നേടിയിരുന്നു.അവള്‍ സ്വന്തം നിലവറ തുറന്നു ഞങ്ങള്‍ക്ക്‌ സമ്മാനിച്ചു.ഇന്ത്യയ്‌ക്ക്‌ അവശ്യം വേണ്ടിയിരുന്നതാണ്‌ ഞങ്ങള്‍ സമ്മാനിച്ചത്‌-ഇസ്‌്‌ലാമിക ഭാണ്ഡാഗാരത്തില്‍ നിന്നുള്ള ഏറ്റവും മുന്തിയ കാഴ്‌ച ദ്രവ്യമായ ജനാധിപത്യവും, മാനവ ദര്‍ശിതയും. ].

{ പിന്നെ പതിനൊന്നു നൂറ്റാണ്ടുകളുരുണ്ടുപോയി.ഇന്ന്‌ ഇന്ത്യയുടെ മണ്ണില്‍ ഹിന്ദുക്കള്‍ക്കൊപ്പം അവകാശമുള്ളവരാണ്‌ ഇസ്‌്‌ലാം വിശ്വാസികള്‍.ഇവിടെ ആയിരത്താണ്ടുകളായി ജനങ്ങളുടെ മതം ഹിന്ദുമതമാണെങ്കില്‍ ആയിരം വര്‍ഷങ്ങളോളമെങ്കിലും ഇസ്‌്‌ലാമും ജനങ്ങളുടെ മതം ആയിരുന്നിച്ചുണ്ട്‌.ഒരു ഹിന്ദുവിന്‌ അഭിമാനത്തോടെ ഞാന്‍ ഇന്ത്യക്കാരനാണെന്നും ഹിന്ദുമത വിശ്വാസിയാണെന്നും പറയാന്‍ കഴിയുന്നതുപോലെ തങ്ങള്‍ ഇന്ത്യക്കാരാണെന്നും ഇസ്‌്‌ലാം വിശ്വാസികളാണെന്നും പറയാന്‍ കഴിയണം.ഇതുപോലെ ഇന്ത്യന്‍ ക്രിസ്‌ത്യാനിക്കും തുല്യമായ അഭിമാനത്തോടെ ഇത്‌ പറയാന്‍ സാധിക്കണം. }

{ വര്‍ഗീയ വാദത്തെ ഏറ്റവും അധികം എതിര്‍ത്തുപോന്നതാണ്‌ ആസാദിന്റെ ശ്രദ്ധേയമായ നേട്ടങ്ങളിലൊന്ന്‌.
സ്വര്‍ഗത്തില്‍ നിന്ന്‌ ഒരു മാലാഖ ഇറങ്ങി വന്ന്‌ കുത്തബ്‌മിനാറിനു മുകളില്‍ നിന്ന്‌ പ്രഖ്യാപിക്കുകയാണെന്നിരിക്കട്ടെ, ഞാന്‍ ഹിന്ദു-മുസ്‌്‌ലിം ഐക്യമെന്ന തത്ത്വം വെടിയുകയാണെങ്കില്‍24 മണിക്കൂറിനുള്ളില്‍ സ്വരാജ്യം നേടാമെന്ന്‌-ഞാന്‍ തിരിച്ചടിക്കും: വേണ്ട സുഹൃത്തേ, ഞാന്‍ സ്വരാജ്യം ഉപേക്ഷിക്കാം എന്നാല്‍ ഹിന്ദു മുസ്‌്‌ലിം ആദര്‍ശം വെടിയുകയില്ല. എന്തുകൊണ്ടെന്നാല്‍ സ്വരാജ്യം കിട്ടാന്‍ നഷ്ടമാകുന്നത്‌ ഇന്ത്യയുടെ മാത്രം നഷ്ടമാണ്‌. എന്നാല്‍ ഹിന്ദു-മൈത്രി തകരുന്നതാകട്ടെ മാുനുഷ്യകത്തിന്നൊട്ടാകെയുള്ള നഷ്ടമാണ്‌ .!!! }

2011 ജൂൺ 29, ബുധനാഴ്‌ച

പത്താംതരത്തിലെ സാമൂഹ്യ ശാസത്ര പുസ്‌തകം : സര്‍ക്കാറിന്‌ തെറ്റുപറ്റിയെന്ന്‌ ഡോ. എം ജി എസ്‌

അക്‌ബറലി ചാരങ്കാവ്‌
മലപ്പുറം: പത്താം ക്ലാസ്‌ സാമൂഹ്യ പാഠത്തിലെ കൈസ്ര്‌തവ സഭക്കെതിരായ പരാമര്‍ശം നീക്കാനുള്ള സര്‍ക്കാര്‍ നടപടി തെറ്റായിപോയെന്ന്‌ പ്രമുഖ ചരിത്രകാരന്‍ ഡോ. എംജിഎസ്‌ നാരായണന്‍. പാഠഭാഗവുമായി ബന്ധപ്പെട്ട്‌ ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ പരാതിക്കാരെയും, ചരിത്രകാരന്മാരെയും ഒന്നിച്ചിരുത്തി പരിഹാരം കാണുകയാണ്‌ വേണ്ടിയിരുന്നത്‌.

പത്താംതരം സാമൂഹ്യ ശാസത്ര പാഠപുസ്‌തകത്തിലെ " ആധുനിക കാലത്തിന്റെ ഉദയം' എന്ന ഭാഗത്തെ പരാമര്‍ശങ്ങള്‍ സഭാ വിരുദ്ധമാണെന്ന്‌ കത്തോലിക്ക സഭ പരാതി ഉന്നയിച്ചതിനെത്തുടര്‍ന്നാണ്‌ ഡോ. ഡി. ബാബുപോള്‍, പ്രഫ. റെയ്‌മണ്‍ എന്നിവരടങ്ങിയ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചത്‌. ചരിത്രകാരനായ ഡോ. എം.ജി.എസ്‌ നാരായണന്‍ സമിതിയില്‍ നിന്ന്‌ പിന്മാറിയിരുന്നു.ഇതും സംബന്ധിച്ച്‌ "സിറാജ്‌ " ലേഖകന്‍ ഡോ. എംജിഎസുമായി നടത്തിയ ടെലഫോണ്‍ സംഭാഷണത്തിലാണ്‌ എംജിഎസ്‌ തുറന്നടിച്ചത്‌.

പാഠപുസ്‌തകം പരിശോധിക്കാനുള്ള കമ്മിറ്റിയില്‍ തന്നെ ഉള്‍പ്പെടുത്തിയത്‌ തന്റെ അറിവോടെ ആയിരുന്നില്ല. ഉള്‍പ്പെടുത്തി കഴിഞ്ഞ ശേഷമാണ്‌ ജെയിംസ്‌ വര്‍ഗീസ്‌ എന്നയാള്‍ എന്നെ വിളിച്ചറിയിച്ചത്‌. കമ്മിറ്റിയുടെ ചെയര്‍മാന്‍ സ്ഥാനത്ത്‌ ഡി. ബാബുപോളിനെ നിയമിച്ചത്‌ ശരിയായില്ല. ചരിത്രപരമായ വിവാദങ്ങളാകുമ്പോള്‍ പരിശോധിക്കാന്‍ ചരിത്രകാരന്മാരെയാണ്‌ ചെയര്‍മാന്‍ സ്ഥാനത്ത്‌ നിയമിക്കേണ്ടിയിരുന്നത്‌. അല്ലാതെ ദൈവശാസ്‌ത്ര പണ്ഡിതന്മാരെയല്ല. ഇക്കാരണം കൊണ്ടാണ്‌ ഞാന്‍ കമ്മിറ്റിയില്‍ നിന്ന്‌ ഒഴിവായതെന്ന്‌ എംജിഎസ്‌ പറഞ്ഞു.

`പാഠപുസ്‌തക രചയിതാക്കള്‍ മാര്‍ക്‌സിസ്റ്റ്‌ രീതിയില്‍ രചന നടത്തിയെന്ന ഡി ബാബുപോള്‍ സമിതിയുടെ കണ്ടെത്തല്‍ ശരിയല്ല. ക്രിസ്‌തീയ സഭ പാപവിമോചന പത്രിക വില്‍പ്പന നടത്തി പണം പിരിച്ചെടുത്തതതും, ഇന്‍ഡക്‌സ്‌ തയ്യാറാക്കിയതും,ദൈവ നിഷേധികളെ നേരിടാന്‍ ഇന്‍ക്വിസഷന്‍ കോടതി സ്ഥാപിച്ചതുമെല്ലാം ചരിത്രത്തിലെ വസ്‌തുതയാണെന്നും ഇതൊന്നും ഒളിച്ചുവെക്കാന്‍ പാടില്ലെന്നും അദ്ധേഹം പറഞ്ഞു. ഇങ്ങിനെ ഒളിച്ചുവെച്ചാല്‍ ബുദ്ധിയുള്ള കുട്ടികള്‍ മറ്റു പുസ്‌തകങ്ങളെടുത്തു വായിക്കും. കത്തോലിക്കാ സഭയിലെ അനാചാരങ്ങളെ കുറിച്ച്‌ പ്രതിബാധിക്കുന്ന വസ്‌തുതകള്‍ ആസൂത്രിതമായി രചിച്ചവയെല്ലെന്നും, ഇംഗ്ലീഷ്‌ ചരിത്രകാരന്മാരുടെ ചരിത്രം അവലംബമാക്കുന്നത്‌ കൊണ്ടാണ്‌ ഒരു വശം മാത്രം പ്രതിബാധിച്ചത്‌.
നിലവിലുള്ള രീതി പ്രകാരം സര്‍ക്കാറുകള്‍ പാഠപുസ്‌തകം ഉണ്ടാക്കാന്‍ പാടില്ല.ജനാധിപത്യ സമീഹത്തില്‍ ഈ രീതി നിലവിലില്ല. ഇന്ദിരാഗാന്ധിയുടെ കാലം മുതല്‍ക്കാണ്‌ ഈരീതി വന്നത്‌. ഒരുപാട്‌ പ്രതീക്ഷയോടെ അധികാരത്തില്‍ വന്ന ഈ സര്‍ക്കാര്‍ പാഠപുസ്‌തകം നവീകരിക്കാനുള്ള തീരുമാനത്തിലൂടെ അപഹാസ്യമായി തീരുകയാണ്‌ ഉണ്ടായത്‌.
ബാബു പോള്‍ സമിതി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കാനിരിക്കെയാണ്‌ സമിതിയിലുണ്ടായിരുന്ന പ്രമുഖ ചരിത്രകാരന്റെ ഈ വെളിപ്പെടുത്തല്‍.

2011 ജൂൺ 17, വെള്ളിയാഴ്‌ച

ഐസിടിയുടെ സഹായത്തോടെ സാമൂഹ്യശാസ്‌ത്ര വിഷയം പഠിക്കാം

ഐസിടിയുടെ സഹായത്തോടെ സാമൂഹ്യശാസ്‌ത്ര വിഷയം പഠിക്കാനുള്ള വിഭവങ്ങള്‍ തയ്യാറാക്കികൊണ്ട്‌ സംസ്ഥാന ഐടി @ സ്‌കൂള്‍ രാജ്യത്ത്‌ മാതൃ സൃഷ്ടിച്ച്‌കൊണ്ടിരിക്കുകയാണ്‌. ഇനിമുതല്‍ ഓരോ പാഠഭാഗവും എളുപ്പത്തില്‍ മനസ്സിലാക്കാന്‍ ഈ വെബ്‌സൈറ്റ്‌ എല്ലാവര്‍ക്കും സഹായകരമാകും.

സൈറ്റിലേക്ക്‌ പ്രവേശിക്കാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക

ജനപ്രിയ പോസ്റ്റുകള്‍‌