സാമൂഹ്യശാസ്ത്ര വിഷയ സംബന്ധമായ പോസ്റ്റുകള്‍ക്കൊരു ഇടം.കൂടെ അധ്യാപക ശാക്തീകരണവും
2020 ജൂലൈ 15, ബുധനാഴ്‌ച
വ്യവസായ വിപ്ലവം -പ്രസന്‍റേഷന്‍ ഫയല്‍
18ാം നൂറ്റാണ്ടിലുണ്ടായ വ്യവസായ വിപ്ലവവും അതിനെ തുടര്‍ന്നുണ്ടായ മാറ്റങ്ങളെയും കുറിച്ച് പ്രതിബാധിക്കുന്ന പ്രസന്‍റേഷന്‍ ഫയല്‍.
പാഠ ഭാഗം ആരംഭിക്കും മുമ്പ് മുന്‍അറിവുകള്‍ പരിശോധിക്കാനുള്ളതും അവസാന ഭാഗത്ത് എത്രത്തോളം പഠിച്ചു എന്ന് മനസ്സിലാക്കാനുള്ള ക്വിസും ഉള്‍പ്പെടുത്തിയുള്ള പ്രസന്‍റേഷന്‍ ഇവിടെ കാണാം
2020 ജൂലൈ 9, വ്യാഴാഴ്‌ച
ഫ്രഞ്ച് വിപ്ലവം - പ്രസന്‍റേഷന്‍ ഫയല്‍
1789 ല്‍ ഫ്രാന്‍സില്‍ നടന്ന രാഷ്ട്രീയ മാറ്റത്തെയാണ് പൊതുവെ ഫ്രഞ്ച് വിപ്ലവം എന്ന് വിശേഷിപ്പിക്കുന്നത്.പ്രസ്തുത പാഠ ഭാഗത്തിനായി തയ്യാറാക്കിയ പ്രസന്‍റേഷന്‍ ഇവിടെ കാണാം.ഉപയോഗിക്കാം
2020 മേയ് 27, ബുധനാഴ്‌ച
Presentation - അച്ചടിയുടെ ചരിത്രം
അച്ചടിയുടെ ചരിത്രവും ലോകത്ത് അവ ഉണ്ടാക്കിയ മാറ്റങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്ന പ്രസന്‍റേഷന്‍ ഫയല്‍. പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക്.
2020 മാർച്ച് 1, ഞായറാഴ്‌ച
വണ്‍ മിനുട്ട് പ്രോബ്ലം
ഒരു
ക്ലാസ് ആരംഭിക്കുമ്പോഴോ ഇടക്കോ വിദ്യാര്‍ഥികള്‍ക്ക് നല്‍കാവുന്ന ഒരു പഠന പ്രവര്‍ത്തനത്തെ
കുറിച്ചാണ് ഇന്ന് പരാമര്‍ശിക്കുന്നത്.ഇംഗ്ലീഷില്‍ വണ്‍ മിനുട്ട് പ്രൊബ്ലം എന്നാണ്
ഇതിനെ വിളിക്കുന്നത്.ഒരു മിനുട്ട് വേഗതയില്‍ പഠന വിഷയത്തിലേക്ക് കൂട്ടുകാരെ
കൂട്ടികൊണ്ടുപോകാന്‍ സാധിക്കുന്ന പ്രവര്‍ത്തനമാണിത്.എങ്ങിനെയാണ് ഇത്
ചെയ്യുന്നതെന്ന് നോക്കാം.
ആദ്യമായി
അധ്യാപകന്‍ കുട്ടികള്‍ക്ക് ഒരു ചോദ്യം നല്‍കുന്നു. ( ചോദ്യത്തിന് പുറമെ ഏതെങ്കിലും
പ്രശ്നമോ, പഠനത്തിന് പ്രേരണയോ നല്‍കാം)
ചോദ്യം
ബോര്‍ഡിലെഴുതുകയോ സ്മാര്‍ട് ക്ലാസുണ്ടെങ്കില്‍ പ്രദര്‍ശിപ്പിക്കുകയോ അതല്ലെങ്കില്‍
ചാര്‍ട്ട് പേപ്പറില്‍ പ്രദര്‍ശിപ്പിക്കുകയോ ചെയ്യാം.
കുട്ടികള്‍
രണ്ടോ മൂന്നോ കൂട്ടുകാരുമായി ചേര്‍ന്ന് ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താന്‍
ശ്രമിക്കലാണ് രണ്ടാമത്തെ ഘട്ടം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
