സാമൂഹ്യശാസ്ത്ര വിഷയ സംബന്ധമായ പോസ്റ്റുകള്‍ക്കൊരു ഇടം.കൂടെ അധ്യാപക ശാക്തീകരണവും
Teaching Ideas എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Teaching Ideas എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2022 ഒക്‌ടോബർ 19, ബുധനാഴ്ച
2019 ഡിസംബർ 1, ഞായറാഴ്‌ച
എത്രത്തോളം പഠിച്ചു ? 3-2-1 രീതിയില്‍ പരിശോധിക്കാം.
Smart Class – Column – No 9
അക്ബറലി ചാരങ്കാവ്
ഓരോ ക്ലാസ് കഴിയുമ്പോഴും എന്തെല്ലാം മനസ്സിലാക്കി എന്ന് തിരിച്ചറിയുന്നത് പ്രധാനമാണല്ലോ. എന്തെല്ലാം കാര്യങ്ങളാണ് ഇന്നത്തെ ഈ പിരിയഡില്‍ പഠിച്ചത്? ഏത് മേഖലയാണ് മനസ്സിലാകാതെ പോയത് ? ഏറ്റവും രസകരമായി തോന്നിയത് എന്തൊക്കെയാണ് ? എന്നൊക്കെ കുട്ടിക്കും അധ്യാപകര്‍ക്കും അറിയാന്‍ സാധിക്കുന്ന ഒരു പഠന പ്രക്രിയയാണ് ത്രീ-റ്റു-വണ്‍. ക്ലാസ് അവസാനിക്കുന്ന സമയത്താണ് ഈ രീതിയില്‍ വിലയിരുത്തുന്നത്.
എങ്ങിനെ വിലയിരുത്തും.
മൂന്ന് ചോദ്യങ്ങളാണ് ഇതില്‍ കൊടുത്തിരിക്കുന്നത്.
· ഇന്നത്തെ ക്ലാസില്‍ പുതിയതായി പഠിച്ച 3 കാര്യങ്ങള്‍ ഏതൊക്കെയാണ്. ഓരോന്നും പോയിന്‍റായി തരംതിരിച്ചെഴുതാം.
· ഇന്നത്തെ പാഠ്യ വിഷയത്തില്‍ കൌതുകം തോന്നിയതും കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നതുമായ രണ്ടു കാര്യങ്ങള്‍ എടുത്തെഴുതുക.
· വിഷയവുമായി ബന്ധപ്പെട്ട് മനസ്സിലാകാത്ത ഒരു ചോദ്യം എഴുതുക.
താഴെകൊടുത്ത പോലുള്ള ഒരു പേപ്പറില്‍ ഈ മൂന്ന് കാര്യങ്ങളും എഴുതി കുട്ടികള്‍ക്കിടയില്‍ വിതരണം ചെയ്ത്
പഠന കൗതുകമുണ്ടാക്കാം, ആന്റിസിപ്പേഷന്‍ ഗൈഡിലൂടെ.
പഠന കൗതുകമുണ്ടാക്കാം,
ആന്റിസിപ്പേഷന്‍ ഗൈഡിലൂടെ.
______________________________
അക്ബറലി ചാരങ്കാവ്
പേര് ഇംഗ്ലീഷിലാണെങ്കിലും ലളിതമായ ഒരു പഠന പ്രവര്‍ത്തനമായ ഇത് ഭാഷാ ക്ലാസുകളിലും ശാസ്ത്ര സാമൂഹ്യ ശാസ്ത്ര വിഷയങ്ങളുടെ പഠനത്തിലുമെല്ലാം ഉപയോഗിക്കാം.
| October 2 - Sirajdaily |
ഒരു പേജില്‍ മൂന്ന് കോളങ്ങള്‍ വരച്ചാണ് ഇത് തയ്യാറാക്കുന്നത്.
ആദ്യത്തെയും അവസാനത്തെയും കോളങ്ങള്‍ ശൂന്യമായിരിക്കും.ഈ കോളങ്ങള്‍ കുട്ടികള്‍ക്ക് പൂരിപ്പിക്കാനുള്ള ഇടമാണ്. മാധ്യ ഭാഗത്തെ വീതി കൂടിയ കോളത്തില്‍ ഇന്ന് പഠിക്കാന്‍പോകുന്ന പാഠ ഭാഗവുമായി ബന്ധപ്പെട്ട ചില പ്രസ്താവനകള്‍ നല്‍കുന്നു.
2019 ഒക്‌ടോബർ 31, വ്യാഴാഴ്‌ച
കറോസല്‍ ചര്‍ച്ചാ രീതി
ക്ലാസ് മുറിയില്‍ ചര്‍ച്ച നടത്തുമ്പോള്‍ എന്താണ് സംഭവിക്കാറുള്ളത്.? ചിലര്‍ സജീവമായി പങ്കെടുക്കും.മറ്റു ചിലര്‍ വെറുതെയിരിക്കും, അല്ലേ?അവര്‍ക്ക് ചിലപ്പോള്‍ ക്ലാസ് മുറിയിലെ ചര്‍ച്ചകള്‍ ബോറായി മാറാനും സാധ്യതയുണ്ട്.എല്ലാവര്‍ക്കും കൃത്യമായ പങ്കാളിത്തം ഇല്ലാത്തതുകൊണ്ടല്ലേ ഇങ്ങിനെ സംഭവിക്കുന്നത്.
എന്താണ് ഇതിനൊരു പരിഹാരമാര്‍ഗം?
ക്ലാസ് മുറിയില്‍ ഒരേ ഇരിപ്പ് കുറേ നേരം തുടരാതെ, ഓരോ ഭാഗത്തേക്കും നടക്കാനും അവിടെ ചെന്ന് ചര്‍ച്ചയില്‍ പങ്കെടുക്കാനും അറിവുകള്‍ നേടാനും സാധിക്കുകയുമാണെങ്കില്‍ എങ്ങിനെയിരിക്കും.
അത്തരമൊരു പഠന പ്രവര്‍ത്തനത്തെ കുറിച്ചാണ് ഇന്ന് പരിചയപ്പെടുത്തുന്നത്.
2019 ഒക്‌ടോബർ 13, ഞായറാഴ്‌ച
ഗാന്ധിജിയുടെയും ഐന്‍സ്റ്റീന്‍റെയും ഫേക്ക്ബുക്ക് പേജ്
Smart Class – Column – No 8
ഗാന്ധിജിയുടെയും
ഐന്‍സ്റ്റീന്‍റെയും ഫേക്ക്ബുക്ക് പേജ്
അക്ബറലി ചാരങ്കാവ്
=================================
ന്ധിജിയും ഐന്‍സ്റ്റീനുമെല്ലാം
ഫേസ്ബുക്ക് ഉപയോഗിച്ചിരുന്നെങ്കില്‍ എന്തെല്ലാമായിരിക്കും എഴുതിയിട്ടുണ്ടാവുകയെന്ന്
ആലോചിച്ച് നോക്കൂ.ആരൊക്കെയായിരിക്കും അവരുടെ കൂട്ടുകാര്‍.എത്ര പേജ്
ലൈക്കായിരിക്കും അവരുടെ പേജിന് കിട്ടിയിട്ടുണ്ടായിരിക്കുക? എന്തൊക്കെ ചിന്തകളായിരിക്കും അവര്‍ പോസ്റ്റായി
എഴുതിയിട്ടുണ്ടാവുക.ദണ്ഡിയാത്ര മുതല്‍ സ്വാതന്ത്ര്യ ദിനം വരെ ലൈവ്
ചെയ്യാമായിരിക്കുമല്ലോ.
ഓരോ വ്യക്തിയുടെയും
ഫേസ്ബുക്ക് പേജുകളിലൂടെയും പോസ്റ്റുകളിലൂടെയും സഞ്ചരിച്ചാല്‍ അവരുടെ ചിന്തകളും
താല്‍പ്പര്യങ്ങളുമെല്ലാം മനസ്സിലാക്കാം.ഇപ്രകാരം ഇതിനെ ഒരു പഠന പ്രവര്‍ത്തനമാക്കിയാല്‍
എങ്ങിനെയായിരിക്കും.
ഭാഷാക്ലാസുകളിലും ശാസ്ത്ര-സാമൂഹ്യശാസ്ത വിഷയങ്ങളിലെല്ലാം ചെയ്യാവുന്ന വളരെ ആവേശകരമായ ഒരു പഠന പ്രവര്‍ത്തനമാണ്
ഫേക്ബുക്ക് .
2019 സെപ്റ്റംബർ 29, ഞായറാഴ്‌ച
ജിഗ്സൊ രീതിയില്‍ ചര്‍ച്ച നടത്താം
Smart Class
അക്ബറലി ചാരങ്കാവ്
നമ്മുടെ ക്ലാസ് മുറികളില്‍ ഏറെ നേരം സംസാരിക്കുന്നത് ആരാണ്? കുട്ടികളോ അതോ അധ്യാപകനോ ? അധ്യാപകന്‍റെ ക്ലാസെടുക്കല്‍ രീതി പ്രവര്‍ത്തനങ്ങളിലൂടെയാണോ അതോ അധ്യാപകന്‍ പറയുന്നത് കേട്ടിരിക്കല്‍ മാത്രമാണോ നമ്മുടെ ക്ലാസിലെ രീതി?.പഴയ രീതി പ്രകാരം അധ്യാപകന്‍ മാത്രം എല്ലാം അവതരിപ്പിക്കുകയും വിദ്യാര്‍ഥികള്‍ കേള്‍വിക്കാരായി ഇരിക്കുന്നതായിരുന്നു.ഇപ്പോള്‍ ഈ രീതിയൊക്കെ കുറെയധികം മാറിയല്ലോ...
വിദ്യാര്‍ഥി കേന്ദ്രീകൃതമായി പാഠഭാഗങ്ങളെ അവതരിപ്പിക്കുന്ന രീതിയാണ് മിക്ക പാഠ്യപദ്ധതികളും മുന്നോട്ട് വെക്കുന്നത്.പക്ഷെ എങ്ങിനെയാണ് വിദ്യാര്‍ഥി കേന്ദ്രീകൃതമായി ക്ലാസെടുക്കുകയെന്നത് പലപ്പോഴും വെല്ലുവിളിയായി അധ്യാപകര്‍ക്ക് മാറാറുണ്ട്.
അത്തരം പ്രശ്നത്തെ മറികടക്കുന്നൊരു അധ്യാപന രീതികളിലൊന്നാണ് ജിഗ്സൊ. ചര്‍ച്ച സംഘടിപ്പിക്കാന്‍ ഏറെ ഫലപ്രദമായ രീതിയായിരിക്കും ജിഗ്സോ.
സാമൂഹ്യശാസ്ത്രം-ശാസ്ത്ര വിഷയങ്ങള്‍, ഭാഷാ ക്ലാസുകള്‍ തുടങ്ങിയവയിലെല്ലാം ഈ രീതി അവലംബിക്കാവുന്നതാണ്.
ഓരോ വിദ്യാര്‍ഥിക്കും പ്രാധാന്യം കിട്ടത്തക്കവിധത്തില്‍ ക്ലാസ് റൂം സംഘാടനം ഇതില്‍ സാധ്യമാണ്.ഗ്രൂപ്പ് ചര്‍ച്ചകളിലെ വിരസത അകറ്റി ഫലവത്തായ ഇടപെടല്‍ ഇതുവഴി സാധ്യമാക്കാം.അമേരിക്കയിലെ മനശാസ്ത്രജ്ഞനായ Elliot Aronson ആണ് ഈ രീതി വികസിപ്പിച്ചെടുത്തത്.
എങ്ങിനെയാണ് ജിഗ്സോ രീതിയില്‍ ചര്‍ച്ച സംഘടിപ്പിക്കുന്നതെന്ന് നോക്കാം.
എന്തൊക്കെ അറിയാം ? A to Z ചാര്‍ട്ട് ഉപയോഗിച്ച് പരിശോധിക്കാം
എന്തൊക്കെ
അറിയാം ?
A
to Z ചാര്‍ട്ട് ഉപയോഗിച്ച് പരിശോധിക്കാം
എന്തൊക്കെയാണ് കഴിഞ്ഞ
ദിവസത്തെ ക്ലാസില്‍ പഠിച്ചത് ?ഇന്ന് നമ്മള്‍ എന്താണ് പഠിക്കാന്‍ പോകുന്നത്? എന്നിങ്ങനെ
ക്ലാസ് ആരംഭിക്കുമ്പോള്‍ അധ്യാപകര്‍ വിശദീകരിക്കാറുണ്ടല്ലോ. ഈ രീതി വളരെ
വിത്യസ്തമായി പുതുമയോടെ അവതരിപ്പിക്കാന്‍
സഹായിക്കുന്ന മറ്റൊരു അധ്യാപന തന്ത്രമാണ് എ ടു സെഡ് ചാര്‍ട്ട് ( A to Z).
എങ്ങിനെ
ഉപയോഗിക്കാം?
1
ഒരു ചാര്‍ട്ട് പേപ്പറില്‍ ഇന്നത്തെ
ദിവസം പഠിപ്പിക്കാന്‍പോകുന്ന പാഠഭാഗത്തിന്‍റെ തലക്കെട്ട് എഴുതുക. ( പാഠ ഭാഗമോ
സിദ്ധാന്തമോ ആശയമോ ചോദ്യമോ അങ്ങിനെ എന്തുമാവാം)
2
ഇംഗ്ലീഷ് അക്ഷരമാലയിലെ എ മുതല്‍ സെഡ്
വരെ അക്ഷരങ്ങള്‍ എഴുതാനും അവക്ക് നേരേ ഓരോ വാക്യങ്ങള്‍ എഴുതാനുള്ള കോളങ്ങളും ഉള്‍പ്പെടുത്തുക.
( സാംപിള്‍ ചിത്രത്തില്‍ കൊടുത്തിരിക്കുന്നു)
2019 ജൂൺ 23, ഞായറാഴ്‌ച
ക്ലാസ് മുറിയിലെ എന്‍ട്രി - എക്‌സിറ്റ് കാര്‍ഡുകള്‍
ഭാഗം - 2
ക്ലാസ് മുറിയിലെ എന്‍ട്രി - എക്‌സിറ്റ് കാര്‍ഡുകള്‍
അക്ബറലി ചാരങ്കാവ്
ഒരു ക്ലാസ് ആരംഭിക്കുമ്പോഴുണ്ടാകുന്ന ബൗദ്ധികാവസ്ഥയല്ല ആ ക്ലാസ് കഴിഞ്ഞ ശേഷം കുട്ടിയിലുണ്ടാവേണ്ടത്.
തീര്‍ച്ചയായും പഠനത്തിന്റെ വികാസം അവിടെ പ്രകടമാവണം. ക്ലാസ് തുടങ്ങും മുമ്പ് എന്തായിരുന്നു കുട്ടിയുടെ അറിവ് ? ക്ലാസ് കഴിഞ്ഞ ശേഷം എന്താണ് അവസ്ഥ? എന്നീ ചോദ്യങ്ങള്‍ ചോദിച്ചു വേണം പാഠഭാഗങ്ങള്‍ ആസൂത്രണം ചെയ്യാന്‍. കുട്ടിയുടെ പഠനപുരോഗതി അറിയാന്‍ അധ്യാപകര്‍ക്ക് ക്ലാസില്‍ ഉപയോഗിക്കാവുന്ന തന്ത്രങ്ങളിലൊന്നാണ് എന്‍ട്രി - എക്‌സിറ്റ് കാര്‍ഡുകളുടെ ഉപയോഗം.എന്താണ് എന്‍ട്രി - എക്‌സിറ്റ് കാര്‍ഡുകള്‍ ? ക്ലാസ് പിരിയഡ് ആരംഭിക്കുമ്പോള്‍ അധ്യാപകന്‍ എല്ലാ കുട്ടികള്‍ക്കും ഓരോ ചെറിയ കടലാസ് കഷ്ണങ്ങള്‍ നല്‍കുന്നു.
ക്ലാസ് മുറിയിലെ എന്‍ട്രി - എക്‌സിറ്റ് കാര്‍ഡുകള്‍
അക്ബറലി ചാരങ്കാവ്
ഒരു ക്ലാസ് ആരംഭിക്കുമ്പോഴുണ്ടാകുന്ന ബൗദ്ധികാവസ്ഥയല്ല ആ ക്ലാസ് കഴിഞ്ഞ ശേഷം കുട്ടിയിലുണ്ടാവേണ്ടത്.
തീര്‍ച്ചയായും പഠനത്തിന്റെ വികാസം അവിടെ പ്രകടമാവണം. ക്ലാസ് തുടങ്ങും മുമ്പ് എന്തായിരുന്നു കുട്ടിയുടെ അറിവ് ? ക്ലാസ് കഴിഞ്ഞ ശേഷം എന്താണ് അവസ്ഥ? എന്നീ ചോദ്യങ്ങള്‍ ചോദിച്ചു വേണം പാഠഭാഗങ്ങള്‍ ആസൂത്രണം ചെയ്യാന്‍. കുട്ടിയുടെ പഠനപുരോഗതി അറിയാന്‍ അധ്യാപകര്‍ക്ക് ക്ലാസില്‍ ഉപയോഗിക്കാവുന്ന തന്ത്രങ്ങളിലൊന്നാണ് എന്‍ട്രി - എക്‌സിറ്റ് കാര്‍ഡുകളുടെ ഉപയോഗം.എന്താണ് എന്‍ട്രി - എക്‌സിറ്റ് കാര്‍ഡുകള്‍ ? ക്ലാസ് പിരിയഡ് ആരംഭിക്കുമ്പോള്‍ അധ്യാപകന്‍ എല്ലാ കുട്ടികള്‍ക്കും ഓരോ ചെറിയ കടലാസ് കഷ്ണങ്ങള്‍ നല്‍കുന്നു.
2019 ജൂൺ 16, ഞായറാഴ്‌ച
വീഡിയോ ക്ലാസുകളെ എങ്ങിനെ ഫലപ്രദമാക്കാം?
പുതിയ അധ്യയന വര്‍ഷം ആരംഭിക്കുകയായി.
പഠന രീതികളും അധ്യാപന രീതികളും മാറികൊണ്ടേയിരിക്കുന്നു.
പത്ത് വര്‍ഷം മുമ്പുള്ള കുട്ടികള്‍ പഠിക്കുന്നത് പോലെയല്ല ഇന്നത്തെ കുട്ടികള്‍ പഠിക്കുന്നത്.
സാങ്കേതിക രംഗത്തുണ്ടായ മാറ്റങ്ങള്‍ പഠന സൗകര്യത്തിന്റെയും പാഠ്യ പ്രവര്‍ത്തനങ്ങളെയും മാറ്റികൊണ്ടേയിരിക്കുന്നു.
കൂടുതലും പ്രവര്‍ത്തനാധിഷ്ഠിതമായ രീതിയിലേക്ക് അധ്യാപനവും പഠന രീതികളും മാറി.
ലോകവ്യാപകമായി മാറികൊണ്ടിരിക്കുന്ന ഒരു രീതിയുടെ തുടര്‍ച്ചയാണിത്. അത്തരം മാറ്റത്തിന്റെ ഭാഗമായി അധ്യാപന രീതിയിലും ക്ലാസ് മുറിയിലെ പഠന പ്രക്രിയയിലും വിദ്യാര്‍ഥികളുടെ പങ്കാളിത്തം എങ്ങിനെ സജീവമാക്കാം എന്നത് വെല്ലുവിളിയായി തുടരുന്നു.
ഈ പ്രശ്‌നത്തിനുള്ള ചില പരിഹാര നിര്‍ദേശങ്ങള്‍ പങ്കുവെക്കുന്ന കുറിപ്പ് തുടര്‍ന്ന് വായിക്കാം..
ഭാഗം - 1
വീഡിയോ ക്ലാസുകളെ എങ്ങിനെ ഫലപ്രദമാക്കാം?
പഠന രീതികളും അധ്യാപന രീതികളും മാറികൊണ്ടേയിരിക്കുന്നു.
പത്ത് വര്‍ഷം മുമ്പുള്ള കുട്ടികള്‍ പഠിക്കുന്നത് പോലെയല്ല ഇന്നത്തെ കുട്ടികള്‍ പഠിക്കുന്നത്.
സാങ്കേതിക രംഗത്തുണ്ടായ മാറ്റങ്ങള്‍ പഠന സൗകര്യത്തിന്റെയും പാഠ്യ പ്രവര്‍ത്തനങ്ങളെയും മാറ്റികൊണ്ടേയിരിക്കുന്നു.
കൂടുതലും പ്രവര്‍ത്തനാധിഷ്ഠിതമായ രീതിയിലേക്ക് അധ്യാപനവും പഠന രീതികളും മാറി.
ലോകവ്യാപകമായി മാറികൊണ്ടിരിക്കുന്ന ഒരു രീതിയുടെ തുടര്‍ച്ചയാണിത്. അത്തരം മാറ്റത്തിന്റെ ഭാഗമായി അധ്യാപന രീതിയിലും ക്ലാസ് മുറിയിലെ പഠന പ്രക്രിയയിലും വിദ്യാര്‍ഥികളുടെ പങ്കാളിത്തം എങ്ങിനെ സജീവമാക്കാം എന്നത് വെല്ലുവിളിയായി തുടരുന്നു.
ഈ പ്രശ്‌നത്തിനുള്ള ചില പരിഹാര നിര്‍ദേശങ്ങള്‍ പങ്കുവെക്കുന്ന കുറിപ്പ് തുടര്‍ന്ന് വായിക്കാം..
ഭാഗം - 1
വീഡിയോ ക്ലാസുകളെ എങ്ങിനെ ഫലപ്രദമാക്കാം?
2016 ഫെബ്രുവരി 21, ഞായറാഴ്‌ച
ഇന്ന് എന്താണ് ക്ലാസില്‍ നടന്നത് ?
"നിനക്കൊന്നും
ഇന്ന്
പഠിക്കാനില്ലേ
... ?"
ഇല്ലല്ലോ
"എഴുതാനും
ഇല്ലേ...?"
അതെല്ലാം
എഴുതി
കഴിഞ്ഞല്ലോ...
വൈകുന്നേരമായാല്‍
സ്കൂളില്പോകുന്ന
കുട്ടികളോട്
പതിവായി
രക്ഷിതാക്കള്‍
ചോദിക്കുന്ന
ചോദ്യവും
അതിന്
മറുപടിയായി
കൂടുതലും
കേള്‍ക്കുന്ന
മറുപടിയും
ഏതാണ്ട്
ഇങ്ങിനെയൊക്കെ
അല്ലേ..?
അല്ലെങ്കില്‍
താങ്കള്‍ പഠനപ്രക്രിയയില്‍
സജീവമായി
ഇടപെടുന്ന
പഠിതാവും
രക്ഷിതാവും
ആണ്
എന്ന്
മനസ്സിലാക്കാം.ഇന്ന്
രാവിലെ
മുതല്‍
വൈകീട്ട്
വരെ
സ്കൂളില്‍ പോയിട്ട്
എന്തെല്ലാമാണ്
നടന്നത്
? ക്ലാസ്
മുറിയില്‍
നടക്കുന്ന
ദൈനം
ദിന
കാര്യങ്ങള്‍
എന്താണെന്ന്
കുട്ടിയും
അതുപോലെ
രക്ഷിതാവും
അറിഞ്ഞാല്‍
പഠനം
എളുപ്പവും
രസകരവും
കൂടുതല്‍
ശാസ്ത്രീയവുമാകും.
അതായത്
ഓരോ
ദിവസവും
ക്ലാസ്
മുറിയില്‍
എന്തൊക്കെയാണ്
നടന്നത്
എന്ന്
രക്ഷിതാക്കള്‍
അറിയാനും
ഒരു
സംവിധാനം
വേണം.മാത്രമല്ല
വീട്ടിലെത്തിയാല്‍
കൂട്ടുകാര്‍ക്കും
ഓരോ
പിരിയഡുകളിലും
പഠിപ്പിച്ച
കാര്യങ്ങള്‍
എന്തൊക്കെയാണ്
? ഹോം
വര്‍ക്കോ
മറ്റ്
അസൈന്‍മെന്‍റുകളോ ഉണ്ടോ?
എന്നൊക്കെ
അറിയാന്‍
ഇതുവഴി
സാധിക്കില്ലേ?
ഇന്ന്
മിക്കസ്കൂളുകളിലും
വിദ്യാര്‍ഥികള്‍ക്ക് ഡയറി
ഉണ്ട്. ഈ
ഡയറി
പേജുകളില്‍
താഴെ
പറയുന്ന
രീതിയില്‍
കാര്യങ്ങള്‍
എഴുതിവെച്ചാല്‍
ഈ
പ്രശ്നങ്ങള്‍
മറികടക്കാനാകും.ഡയറി
സംവിധാനമില്ലാത്ത
സ്കൂളുകളാണെങ്കില്‍
ഒരു
ചെറിയ
നോട്ട്
പുസ്തകം
ഇതിനായി
ഉപയോഗപ്പെടുത്താം.
|
തിയ്യതി
|
പിരിയഡ്
|
ക്ലാസ്
പ്രവര്‍ത്തനം
|
ഹോം
വര്‍ക്ക്
/ അസൈന്‍മെന്‍റ്
|
|
01-01-2016
|
മലയാളം
സാമൂഹ്യപാഠം
…......................
|
കവിത-
മാമ്പഴം
പേജ്
26
….....................
….....................
|
വൈലോപ്പിള്ളിയുടെ
കവിതകളുടെ
ശേഖരണം
…....................
…........................
|
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
ജനപ്രിയ പോസ്റ്റുകള്‍
-
ആഗസ്റ്റ് 6 ഹിരോഷിമ ദിനം , ആഗസ്റ്റ് 9 നാഗസാക്കി ദിനം. ചോരക്കറ പുരണ്ട ചരിത്ര ഏടുകളിലൂടെയുള്ള ഓര്‍മ്മകളുടെ പ്രയാണമാണ് ഓരോ വര്‍ഷവും ഹിരോഷി...
-
വീണ്ടും ഒരു ഹിരോഷിമാദിനം വന്നെത്തുന്നു.1945 അഗസ്റ്റ് 6.ലോകചരിത്രത്തിലാദ്യമായി അണുബോംബ് എന്ന സര്‍വനാശകാരി ജപ്പാനിലെ കൊച്ചുനഗരമായ ഹിരോഷിമയെ ച...
-
പരിഷ്ക്കരിച്ച മൂന്ന് ,അഞ്ച്, ഏഴ് ക്ലാസുകളുടെ അധ്യാപക സഹായികള്‍ എസ് സിഇആര്‍ടി വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. ചില അധ്യാപക സഹാ...
-
കേരള പാഠാവലി അഞ്ചാം തരത്തിലെ മലയാളം പാഠപുസ്തകത്തില്‍ നല്‍കിയിരിക്കുന്ന ' മലയാള നാടേ ജയിച്ചാലും ' എന്ന ചങ്ങമ്പുഴ കൃഷ്ണപ...
-
പുതിയ അധ്യയന വര്‍ഷത്തിലെ പത്താം തരത്തിലെ സാമൂഹ്യ ശാസ്ത്ര പാഠ പുസ്തകം ഇനി ഇവിടെ നിന്നും നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. സാമൂഹ്...
-
ജൂലൈ 21. ചാന്ദ്ര ദിനം. മനുഷ്യന് ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയ ഇടം.അവിടന്നങ്ങോട് നിരവധി പര്യവേഷണങ്ങള്‍.ഇന്ത്യയുടെ ചന്ദ്ര ദൗത്യവുമായി ചന്...
-
ഈ വര്‍ഷത്തെ പത്താംതരത്തിലെ പാഠപുസ്തകം പരിഷ്ക്കരിച്ചുപുറത്തിറക്കിയിരിക...
-
എന്തെല്ലാം പാഠ്യപ്രവര്‍ത്തനങ്ങള്‍ നമ്മുടെ സാമൂഹ്യശാസ്ത്ര ക്ലാസില്‍ നടത്താനാകും? താഴെയുള്ള വീഡിയോ ഇതിന് സഹായിച്ചേക്കും.
-
സാമൂഹ്യശാസ്ത്രം പത്താംതരത്തിലെ ഇന്ത്യ- വിഭവങ്ങള്‍ എന്ന പാഠ ഭാഗത്തിന് സഹായകരമാകും വിധം എസ്എസ്എല്‍സി സിബിഎസ്ഇ,കേരള സിലബസ് വിദ്യാര്‍ഥികള്‍...
-
സാമൂഹ്യശാസ്ത്ര വിദ്യാര്‍ഥികള്‍ക്കും, അധ്യാപകര്‍ക്കും ഒരുപോലെ പ്രയോജനകരമാകുന്ന വെബ്സൈറ്റുകളിലൊന്നാണിത്. മാതൃഭൂമിയില്‍ ജോലിചെയ്തിരുന്ന മ...