പേജുകള്‍‌

‌

Articles എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Articles എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2020 മാർച്ച് 1, ഞായറാഴ്‌ച

വണ്‍ മിനുട്ട് പ്രോബ്ലം


ഒരു ക്ലാസ് ആരംഭിക്കുമ്പോഴോ ഇടക്കോ വിദ്യാര്‍ഥികള്‍ക്ക് നല്‍കാവുന്ന ഒരു പഠന പ്രവര്‍ത്തനത്തെ കുറിച്ചാണ് ഇന്ന് പരാമര്‍ശിക്കുന്നത്.ഇംഗ്ലീഷില്‍ വണ്‍ മിനുട്ട് പ്രൊബ്ലം എന്നാണ് ഇതിനെ വിളിക്കുന്നത്.ഒരു മിനുട്ട് വേഗതയില്‍ പഠന വിഷയത്തിലേക്ക് കൂട്ടുകാരെ കൂട്ടികൊണ്ടുപോകാന്‍ സാധിക്കുന്ന പ്രവര്‍ത്തനമാണിത്.എങ്ങിനെയാണ് ഇത് ചെയ്യുന്നതെന്ന് നോക്കാം.

ആദ്യമായി അധ്യാപകന്‍ കുട്ടികള്‍ക്ക് ഒരു ചോദ്യം നല്‍കുന്നു. ( ചോദ്യത്തിന് പുറമെ ഏതെങ്കിലും പ്രശ്നമോ, പഠനത്തിന് പ്രേരണയോ നല്‍കാം)

ചോദ്യം ബോര്‍ഡിലെഴുതുകയോ സ്മാര്‍ട് ക്ലാസുണ്ടെങ്കില്‍ പ്രദര്‍ശിപ്പിക്കുകയോ അതല്ലെങ്കില്‍ ചാര്‍ട്ട് പേപ്പറില്‍ പ്രദര്‍ശിപ്പിക്കുകയോ ചെയ്യാം.
കുട്ടികള്‍ രണ്ടോ മൂന്നോ കൂട്ടുകാരുമായി ചേര്‍ന്ന് ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താന്‍ ശ്രമിക്കലാണ് രണ്ടാമത്തെ ഘട്ടം.

2019 ഓഗസ്റ്റ് 24, ശനിയാഴ്‌ച

ഫിഷ് ബൗള്‍ രീതിയില്‍ ചര്‍ച്ച നടത്താം

ഫിഷ് ബൗള്‍ രീതിയില്‍ ചര്‍ച്ച നടത്താം

അക്ബറലി ചാരങ്കാവ്

കൂടുതല്‍ കുട്ടികളുള്ള ക്ലാസില്‍ ചര്‍ച്ച സംഘടിപ്പിക്കുമ്പോള്‍ സ്വീകരിക്കാവുന്ന അധ്യാപന തന്ത്രങ്ങളിലൊന്നാണ് ഫിഷ് ബൗള്‍.
പേരു സൂചിപ്പിക്കുംപോലെ മീനുകളെ സൂക്ഷിക്കുന്ന ചില്ല് പാത്രത്തെപ്പോലെയാണ് ഇവിടെ കാര്യങ്ങള്‍. ഇടക്കിടെ മിനുകള്‍ ഇവിടേക്ക് ഊളിയിട്ട് വരും.ആഹാരം കരസ്ഥമാക്കിയ ശേഷം ജലപ്പരപ്പിലേക്ക് ഉയര്‍ന്ന് പൊങ്ങും.ഇവിടെ ക്ലാസ് മുറിയെ അത്തരത്തിലൊരു ഫിഷ് ബൗളാക്കിയാല്‍ രസകരമായ പാഠ്യപ്രവര്‍ത്തനമായി അതിനെ മാറ്റാം.

 ഫിഷ് ബൗള്‍ രീതിയില്‍ എങ്ങിനെയാണ് ചര്‍ച്ച സംഘടിപ്പിക്കുന്നതെന്ന് നോക്കാം.

1- നിശബ്ദ വായനയാണ് ആദ്യഘട്ടം. ചര്‍ച്ച ചെയ്യാന്‍ പോകുന്ന വിഷയം എല്ലാവരും അല്‍പ്പ നേരം മനസ്സിരുത്തി വായിക്കട്ടെ.

ശേഷം ക്ലാസിലെ കുട്ടികളെ രണ്ടു ഗ്രൂപ്പുകളാക്കി തിരിക്കുന്നു.

2019 ഓഗസ്റ്റ് 10, ശനിയാഴ്‌ച

നമുക്ക് എഴുത്തിലേക്ക് തിരിച്ചു നടക്കാം.

ക്ലാസുകളില്‍ റെഡിമൈഡ് നോട്ട് വേണ്ട
നമുക്ക് എഴുത്തിലേക്ക് തിരിച്ചു നടക്കാം.

അക്ബറലി ചാരങ്കാവ്

2019 july 24 നു സിറാജ് , അക്ഷരം പ്രസിദ്ധീകരിച്ചത്.

ടാബും ലാപ്‌ടോപ്പ് കംപ്യൂട്ടറും ഇന്റര്‍നെറ്റും വ്യാപകമായതോടെ പല സ്‌കുളുകളിലും ഇന്ന് കുട്ടികളുടെ എഴുത്ത് കുറഞ്ഞുകൊണ്ടിരിക്കുകയാണ്. അധ്യാപകര്‍ നോട്ടുകള്‍ തയ്യാറാക്കുന്നു.വാട്‌സപ്പിലോ ഇമെയില്‍ വഴിയോ അതല്ലെങ്കില്‍ സ്‌കൂളുകളുടെ വെബ്‌സൈറ്റിലൂടെയോ അത് കുട്ടികള്‍ക്ക് അയക്കുന്നു. കുട്ടികള്‍ അവ ടാബിലോ മൊബൈല്‍ഫോണിലോ അതല്ലെങ്കില്‍ ഫോട്ടോകോപ്പിയെടുത്തോ ഫയലില്‍ സൂക്ഷിക്കുന്നു. ഹൈസ്‌കൂള്‍ ക്ലാസ് മുതല്‍ ഈ രീതി നടപ്പിലാക്കുന്ന നിരവധി സ്‌കൂളുകളുണ്ട്.

പിഡിഎഫ് ഫയലുകളായോ വേഡ് ഡോക്യമെന്റായോ കുട്ടികള്‍ക്ക് നല്‍കുന്ന നോട്ട്‌സ് ഇന്ന് ഇന്റര്‍നെറ്റില്‍ സുലഭമാണ്.

2019 മാർച്ച് 25, തിങ്കളാഴ്‌ച

പാഠപുസ്തകങ്ങളുടെ സവര്‍ണ്ണ കാലം



നമ്മള്‍ ധരിക്കുന്ന വസ്ത്രത്തിനു പോലും ഒരു ചരിത്രമുണ്ടെന്ന കാര്യ മറക്കാന്‍ എല്ലാം എളുപ്പമാണ്.എല്ലാ സമൂഹങ്ങളും ചില നിയമങ്ങള്‍ പാലിക്കുന്നുണ്ട്.ചിലത് വളരെ കര്‍ശനമായിരിക്കും.സ്ത്രീകളും കുട്ടികളും എങ്ങിനെ വസ്ത്രം ധരിക്കണം എന്നൊക്കെ നിഷ്കര്‍ഷയുണ്ട്.എന്‍സിഇആര്‍ടി സാമൂഹ്യ ശാസ്ത്ര പാഠപുസ്തത്തില്‍ നിന്നും അടുത്ത വര്‍ഷം നീക്കം ചെയ്യാന്‍ തീരുമാനിച്ച പാഠങ്ങളിലൊന്ന് ആരംഭിക്കുന്നത് ഇങ്ങിനെയാണ്.ഒമ്പാതാം തരം പാഠപുസ്തകത്തിലെ "വസ്ത്രധാരണം:ഒരു സാമൂഹ്യ ചരിത്രം" എന്നതും മറ്റു രണ്ടു പാഠങ്ങളുമാണ് നീക്കം ചെയ്യാന്‍ തീരുമാനമെടുത്തിട്ടുള്ളത്.

"വസ്ത്രധാരണം:ഒരു സാമൂഹ്യ ചരിത്രം" എന്ന പാഠഭാഗം ഒഴിവാക്കാനായി തിരഞ്ഞെടുത്ത എന്‍സിആര്‍ടിയുടെ നടപടി പതിവ് ഹിന്ദുത്വവത്ക്കരണത്തിന്‍റെ ഭാഗമാണെന്ന് ന്യായമായും സംശയിക്കാം. ഈ പാഠഭാഗത്തിലെ ജാതിസംഘര്‍ഷവും വസ്ത്രധാരണത്തിലെ മാറ്റവും എന്ന ഭാഗത്താണ് സവര്‍ണ ഹിന്ദുക്കള്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടാനില്ലാത്ത ചന്നാര്‍ ലഹളയെ കുറിച്ച് പരാമര്‍ശിക്കുന്നത്. അവര്‍ക്കിഷ്ടമില്ലാത്ത ചരിത്ര വസ്തുതകളാണവ.പ്രസ്തു ഭാഗം ആരംഭിക്കുന്നത് ഇങ്ങിനെയാണ്.

( സിറാജ് പത്രത്തില്‍ 23-3-19ന് പ്രസിദ്ധീകരിച്ച ലേഖനം)

യൂറോപ്പില്‍ വസ്ത്രത്തിന്‍റെ ചെലവുചുരുക്കല്‍ കാര്യത്തില്‍ നിയന്ത്രണങ്ങളൊന്നുമുണ്ടായിരുന്നില്ലെങ്കിലും ഇന്ത്യയില്‍ വസ്ത്രത്തിന്‍റെയും ഭക്ഷണത്തിന്‍റെയും കാര്യത്തില്‍‍ കര്‍ശനമായ സാമൂഹ്യ നിയമങ്ങളുണ്ടായിരുന്നു.ഇന്ത്യയിലെ ജാതിസബ്രദായം ഹിന്ദുമതത്തിലെ താഴ്ന്ന ജാതിയും ഉയര്‍ന്ന ജാതിയും എന്ത് ധരിക്കണം , എന്ത് ഭക്ഷിക്കണം തുടങ്ങിയ കാര്യത്തില്‍ കര്‍ശനമായ നിയമങ്ങളുണ്ടായിരുന്നു.ഈ നിയമങ്ങള്‍ക്കെതിരായുള്ള പ്രതികരണം സാമൂഹ്യ പ്രത്യാഘാതങ്ങളുണ്ടാക്കി.

2017 ഫെബ്രുവരി 14, ചൊവ്വാഴ്ച

തിരിഞ്ഞ് നോക്കുന്ന സിബിഎസ്ഇ വിദ്യാഭ്യാസം



രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ പഠിക്കുന്ന സിബിഎസ്ഇ സ്കൂളുകളിലെ പാഠ്യരീതിയില്‍ അടുത്ത വര്‍ഷം മുതല്‍ നിരവധി മാറ്റങ്ങള്‍ വരികയാണ്.ഇപ്പോഴുള്ള പഠനമൊന്നും പോര, പഴയ രീതിയായിരുന്നു നല്ലത് എന്നൊക്കെ പരാതി പറയാറുള്ളവര്‍ക്ക് ഒരു പക്ഷെ സംതൃപ്തി നല്‍കുന്നതാണ് കഴിഞ്ഞ് മാസം അവസാന വാരത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മാനവിക വിഭവ ശേഷി വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറിലുള്ളത്.


വിദ്യാഭ്യാസ പരിഷ്ക്കരണത്തിന്‍റെ പേരില്‍ പാശ്ചാത്യ രാജ്യങ്ങളില്‍ നടപ്പിലാക്കിയത് അതേപ്പടി പകര്‍ത്തിയ പല മാതൃകകളും സിബിഎസ്ഇ ഉപേക്ഷിക്കുകയാണ്.പകരം നമ്മുടെ പഴയ രീതികളില്‍ ചിലത് പുനസ്ഥാപിക്കാനും ശക്തിപ്പെടുത്താനുമുള്ള നിര്‍ദേശങ്ങള്‍ ഉള്‍പ്പെട്ടിട്ടുമുണ്ട്. നിലവിലെ വിദ്യാഭ്യാസ സബ്രദായത്തേക്കാള്‍ മുമ്പുള്ള രീതിയായിരുന്നു നല്ലതെന്ന് വിലപിക്കുന്നവര്‍ക്ക് ആശ്വാസം തോന്നുന്നതാകും പുതിയതായി വരാന്‍ പോകുന്ന നിര്‍ദേശങ്ങള്‍.

2016 ഒക്‌ടോബർ 4, ചൊവ്വാഴ്ച

ലാസ് മുറികളെ സജീവാക്കാന്‍ ജിഗ്സൊ രീതി

അക്ബറലി ചാരങ്കാവ് 
 

നമ്മുടെ ക്ലാസ് മുറികളില്‍ ഏറെ നേരം സംസാരിക്കുന്നത് ആരാണ്? കുട്ടികളോ അതോ അധ്യാപകനോ ? അധ്യാപകന്‍റെ ക്ലാസെടുക്കല്‍ രീതി പ്രവര്‍ത്തനങ്ങളിലൂടെയാണോ അതോ അധ്യാപകന്‍ പറയുന്നത് കേട്ടിരിക്കല്‍ മാത്രമാണോ നമ്മുടെ ക്ലാസിലെ രീതി.പഴയ രീതി പ്രകാരം അധ്യാപകന്‍ മാത്രം എല്ലാം അവതരിപ്പിക്കുകയും വിദ്യാര്‍ഥികള്‍ കേള്‍വിക്കാരായി ഇരിക്കുന്നതായിരുന്നു.ഇപ്പോള്‍ അധ്യാപന രീതി മാറിക്കൊണ്ടിരിക്കുന്നു.
വിദ്യാര്‍ഥി കേന്ദ്രീകൃതമായി പാഠഭാഗങ്ങളെ അവതരിപ്പിക്കുന്ന രീതിയാണ് മിക്ക പാഠ്യപദ്ധതികളും മുന്നോട്ട് വെക്കുന്നത്.പക്ഷെ എങ്ങിനെയാണ് വിദ്യാര്‍ഥി കേന്ദ്രീകൃതമായി ക്ലാസെടുക്കുകയെന്നത് പലപ്പോഴും വെല്ലുവിളിയായി അധ്യാപകര്‍ക്ക് മാറാറുണ്ട്.
അത്തരം പ്രശ്നത്തെ മറികടക്കുന്നൊരു അധ്യാപന രീതിയാണ് ജിഗ്സൊ. സാമൂഹ്യശാസ്ത്രം-ശാസ്ത്ര വിഷയങ്ങള്‍, ഭാഷാ ക്ലാസുകള്‍ തുടങ്ങിയവയിലെല്ലാം ഈ രീതി അവലംബിക്കാവുന്നതാണ്.

ഓരോ വിദ്യാര്‍ഥിക്കും പ്രാധാന്യം കിട്ടത്തക്കവിധത്തില്‍ ക്ലാസ് റൂം സംഘാടനം ഇതില്‍ സാധ്യമാണ്.ഗ്രൂപ്പ് ചര്‍ച്ചകളിലെ വിരസത അകറ്റി ഫലവത്തായ ഇടപെടല്‍ ഇതുവഴി സാധ്യമാക്കാം.അമേരിക്കയിലെ മനശാസ്ത്രജ്ഞനായ Elliot Aronson ആണ് ഈ രീതി വികസിപ്പിച്ചെടുത്തത്.



ആദ്യം ഘട്ടം
  1. അധ്യാപകന്‍ വിഷയാവതരണം നടത്തുന്നു
  2. കുട്ടികളെ ഓരോ ഗ്രൂപ്പുകളാക്കി തിരിക്കല്‍
  3. ഓരോ ഗ്രൂപ്പിനും പാഠഭാഗത്തിലെ ഉപ വിഭാഗങ്ങള്‍ നല്‍കല്‍
  4. ഓരോ ഗ്രൂപ്പും അവരവരുടെ വിഷയങ്ങള്‍ വായിക്കുല്‍
  5. അറിയാത്ത ഭാഗങ്ങള്‍ ഗ്രൂപ്പിലെ കൂട്ടുകാരില്‍ ചോദിച്ച് മനസ്സിലാക്കല്‍
  6. തയ്യാറേക്കേണ്ട പ്രധാന പോയിന്‍റുകളുടെ ചര്‍ച്ച
  7. ശേഷം ഓരോ അംഗങ്ങളും പ്രധാന പോയിന്‍റുകള്‍ കുറിച്ചെടുക്കുല്‍

2014 ജൂൺ 1, ഞായറാഴ്‌ച

നമ്മുടെ കുട്ടികള്‍ എവിടെ പഠിക്കണം?

ലോകപ്രശസ്തനായ എഴുത്തുകാരന്‍ ലിയോ ടോള്‍സ്‌റ്റോയിയുടെ കഥകളിലൊന്ന് നമ്മുടെ കുട്ടികള്‍ എട്ടാംതരത്തിലെ ഇംഗ്ലീഷ് പാഠപുസ്തകത്തില്‍ പഠിക്കുന്നുണ്ട്.സുശിലൂം സൂഭാലിന്റെയും ആ കഥ കുട്ടികള്‍ക്ക് ഏറെ പ്രിയങ്കരമാണ്.അച്ഛനായ സുഭാല്‍ ചന്ദ്രന് കുട്ടിയായി മാറാനും,സുഷീല്‍ ചന്ദ്രന്‍ എന്ന അദ്ദേഹത്തിന്റെ മകന് നേരെ തിരിച്ചുമാണ് ആഗ്രഹം.അച്ഛനെപോലെ വലിയവനായിരുന്നെങ്കില്‍ സ്‌കൂളിലൊന്നും പോകേണ്ടല്ലോ എന്നാണ് ആ കുട്ടി ചിന്തിക്കുന്നത്.ജീവിതത്തിന്റ ഒരു ഘട്ടത്തില്‍ കുട്ടികളായിരുന്ന നമ്മളും ചിലപ്പോള്‍ ഇങ്ങിനെ ചിന്തിച്ചിട്ടുണ്ടായിരിക്കാം.കാലവും കാര്യങ്ങളുമൊക്കെ എത്ര പുരോഗതി പ്രാപിച്ചിട്ടുണ്ടെങ്കിലും കുട്ടികള്‍ക്ക് ഇന്നും നമ്മുടെ വിദ്യാലയങ്ങയോടുള്ള ഒരു തരം അതൃപ്തി മാറിയിട്ടില്ല.

ഒരു കുട്ടിയുടെ സ്‌കൂളിലേക്കുള്ള പോക്കും വരവും ശ്രദ്ധിച്ചാല്‍ നമുക്ക് ഈ സത്യം ബോധ്യമാകും.വലിയ ഉത്സാഹമൊന്നുമില്ലാതെ ആര്‍ക്കോ വേണ്ടി പോകുന്ന കുട്ടി തിരിച്ചുവരുമ്പോള്‍ വലിയ സന്തോഷത്തിലാണ്.എല്ലാ സ്‌കൂളുകള്‍ക്കും ബസ് സൗകര്യങ്ങളൊക്കെ ആയ ഇക്കാലത്ത് ഓടിയും ചാടിയും ചെളിയില്‍ കളിച്ചും പക്ഷികളോടും ചെടികളോടും കിന്നാരംപറയാനുള്ള സാഹചര്യമൊന്നുമില്ലെങ്കിലും സ്‌കൂളിലേക്ക് പോകുന്നതിനേക്കാള്‍ എത്രയോ സന്തോഷത്തിലാണ് കുട്ടികള്‍ തിരിച്ചുവരുന്നത്.സ്‌കൂള്‍ വിടാന്‍ നേരം ദേശീയ ഗാനം അവസാനിക്കും മുമ്പെ സീറ്റില്‍ നിന്ന് ഓടാന്‍ ശ്രമിക്കുന്ന കുട്ടികളെ നിയന്ത്രിക്കല്‍ അധ്യാപകര്‍ക്ക് ഇന്നും അല്‍പം പ്രയാസം സൃഷ്ടിക്കുന്നുണ്ട്.എന്തുകൊണ്ടാണ് നമ്മുടെ കുട്ടികള്‍ക്ക് നമ്മുടെ സ്‌കൂളിനോട് ഇന്നും വലിയ താല്‍പ്പര്യം തോന്നാത്തത്.
എന്താണ് സ്‌കൂള്‍?

പ്രാചീന ലാറ്റിന്‍ പദം സ്‌കോള (Schola) അഥവാ വിശ്രമം എന്ന അര്‍ഥം വരുന്ന പദത്തില്‍ നിന്നാണ് സ്‌കൂള്‍ എന്ന പദത്തിന്റെ ഉത്ഭവം.
സ്‌കൂളിനെ വിശ്രമത്തിനുള്ള സ്ഥലം എന്ന് വിശേഷിപ്പിക്കാം.ഉത്സാഹം എന്നാണ്് സ്റ്റഡിയ എന്ന ഗ്രീക്ക് പദത്തിന്റെയും അര്‍ഥം.നിര്‍ഭാഗ്യവശാല്‍ ഈ പദങ്ങളുടെ അര്‍ഥം വ്യക്തമാക്കുന്ന രീതികള്‍ സ്‌കൂളുകളില്‍ നിന്ന് കാണുന്നില്ല.എന്താണ് വിശ്രമ വേള?.ചുമതലപ്പെട്ട പണി ഒഴിവാക്കിക്കിട്ടിയ സമയമാണിത്.ശരീരവും മനസ്സും സ്വസ്ഥമായിരിക്കുന്ന ഇത്തരം അന്തരീക്ഷത്തിലാണ് മനുഷ്യനില്‍ സൃഷ്ടിപരമായ സങ്കല്‍പ്പങ്ങള്‍ തേടിയെത്തുന്നത്.

ലോകപ്രശസ്തരായ പല ശാസ്ത്രജ്ഞരും അവരുടെ വലിയ കണ്ടുപിടുത്തങ്ങള്‍ നടത്തിയത് അവരുടെ വിശ്രമ വേളകളിലാണ്.ഒരാപ്പിള്‍ മരത്തിന്റെ ചുവട്ടില്‍ ചുമ്മാ ഇരിക്കുമ്പോഴാണ് ഐസക് ന്യൂട്ടണ്‍ ഗുരുത്വാകര്‍ഷണ സിദ്ധാന്തത്തിലേക്കുള്ള കണ്ടുപിടുത്തങ്ങളുടെ വഴി തുടക്കം കുറിച്ചതെന്ന കാര്യം നമ്മള്‍ ചെറിയ ക്ലാസുകളില്‍ വായിച്ചതാണല്ലോ.

പഠനത്തിനുള്ള വേദി എന്ന സങ്കല്‍പ്പത്തില്‍ നിന്ന് സ്‌കൂളുകള്‍ എന്ന സങ്കല്‍പ്പം മാറേണ്ടതുണ്ട് എന്ന് പറയാനാണ് ഇത്രയും എഴുതിയത്.
പഠനം പ്രധാനം തന്നെ.കുട്ടികളുടെ പൊതുവായ മാനസിക വളര്‍ച്ചയുടെ വേദികൂടിയാണ് സ്‌കൂളുകള്‍.ഒരു കുട്ടി വീട്ടില്‍ ചെലവഴിക്കുന്നതിനേക്കാള്‍ എത്രയോ മണിക്കൂറുകളാണു  വിദ്യാലയങ്ങളില്‍ ചെലവഴിക്കുന്നത്. മിക്ക സ്ഥലങ്ങളിലും രാവിലെ പത്ത് മണിക്ക് ആരംഭിച്ചാല്‍ വൈകീട്ട് നാല് വരെ അവന്‍ സ്‌കൂളില്‍ അവന്റെ അധ്യാപകരോടും കൂട്ടുകാരോടുമൊപ്പമാണ്.നിര്‍ഭാഗ്യവശാല്‍ അടുത്ത കാലത്തായി കുട്ടികള്‍ സ്‌കൂളിനകത്തും പൂര്‍ണ്ണമായും സുരക്ഷിതരല്ലെന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്തുവരുന്നു.
ശിശു സൗഹൃദമാകണം.

കുട്ടികള്‍ക്ക് പ്രിയങ്കരമായ സ്‌കൂള്‍ അന്തരീക്ഷം ഒരുക്കുന്നതില്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം.സ്‌കൂളിന്റെ പുറത്ത് കുറെ ചിത്രങ്ങള്‍വരച്ച് നിറം കൊടുത്തത് കൊണ്ട് വിദ്യാലയം ശിശുസൗഹൃദമാണെന്ന് പറയാനാകില്ല.കുട്ടികള്‍ക്ക് സ്‌കൂളില്‍ വിശ്രമവേളകള്‍ ലഭിക്കണം.നിറഞ്ഞുനില്‍ക്കുന്ന പീരിയഡുകള്‍ക്കിടയില്‍ വിശ്രമിക്കാനും അവസരം ലഭിക്കുന്ന സ്‌കൂളുകള്‍ അവര്‍ക്കായി നാം കണ്ടെത്തണം.ദൗര്‍ഭാഗ്യവശാല്‍ ആശുപത്രിക്ക് സമാനമായുള്ള സ്‌കൂളുകളും നമ്മുടെ നാട്ടില്‍ വരുന്നുണ്ട്.

ജപ്പാനിലെ  തെത്സുകൊകുറോയ നാഗിയുടെ ലോക പ്രശസ്ത കൃതിയാണ് 'ടോട്ടോച്ചാന്‍'.അല്‍പം കുസൃതി നിറഞ്ഞ ടോട്ടോച്ചാന്‍ എന്ന കുട്ടിയുടെ സ്‌കൂള്‍ ജിവിതമാണ് ഈ ഗ്രന്ഥത്തില്‍ പറയുന്നത്.അല്‍പം വികൃതിത്തരം കാണിക്കുന്ന ടോട്ടോച്ചാന്‍ എന്ന കുട്ടിയെ പല സ്‌കൂളുകളില്‍ നിന്നും ഒഴിവാക്കുന്നുണ്ട്.ഒടുവില്‍ അവള്‍ ടോമോ എന്ന സ്‌കൂളിലെത്തുന്നു.അവിടത്തെ പ്രധാനധ്യാപകനെ അവള്‍ക്ക് നന്നായി ഇഷ്ടപ്പെട്ടു.പേര് കോബയാക്ഷി മാസ്റ്റര്‍.

തീവണ്ടിബോഗി പോലുള്ള ക്ലാസ് മുറികള്‍,എല്ലാവരുമൊത്തൊരുമിച്ചുള്ള ഭക്ഷണ രീതികള്‍,നീന്തല്‍കുളങ്ങള്‍,അധ്യാപകരുടെ പെരുമാറ്റം തുടങ്ങിയവയാണ് അവള്‍ക്ക് ഏറെ പ്രിയങ്കരമായത്.ഒന്നാം ക്ലാസുകാരിയായ അവള്‍ മണിക്കൂറുകളോളം തന്റെ പ്രധാനധ്യാപകനോട് കുസൃതിക്കാര്യങ്ങള്‍ പങ്കുവെക്കുന്നത് ഏറെ രസകരമായിട്ടാണ് ടോട്ടോച്ചാന്‍ എന്ന പുസ്തകത്തില്‍ വര്‍ണ്ണിച്ചിട്ടുള്ളത്.

സ്വതന്ത്രമായി കളികളിലേര്‍പ്പെടാനും പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ക്രമബന്ധമായി നടത്തുന്ന സ്‌കൂളുകള്‍ നമ്മുടെ കുട്ടികളുടെ വളര്‍ച്ചയെ ഏറെ സഹായിക്കും.അതോടൊപ്പം കുട്ടിയെ ചേര്‍ക്കുമ്പോള്‍ ആ സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കാനും അധ്യാപകരുടെ പരിചയവും പ്രവര്‍ത്തനങ്ങളും വിലയിരുത്താനും രക്ഷിതാക്കള്‍ ശ്രമിക്കേണ്ടതുണ്ട്.എങ്കില്‍ മാത്രമെ നമ്മുടെ കുട്ടികള്‍ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്താനാകൂ.

2013 ജൂൺ 25, ചൊവ്വാഴ്ച

ഞാറ്റുവേല

ഞാറ്റുവേലകളുമായി ബന്ധപ്പെട്ട് സുരേന്ദ്രന്‍ പുന്നശ്ശേരി മാതൃഭൂമി പത്രത്തിലെ വിദ്യാ പേജില്‍ എഴുതിയ ലേഖനത്തിന്റെ ചിത്ര ഫയല്‍ വായിക്കാം.

ജനപ്രിയ പോസ്റ്റുകള്‍‌