പേജുകള്‍‌

2015 ഫെബ്രുവരി 2, തിങ്കളാഴ്‌ച

Health Centre of My Locality - Questionnaire

The government is responsible for development of our country. Our Government has introduced many projects and schemes for that. He we can try to understand government contribution in the filed of health care system. For that we can have a visit any government health centers and collect some information. Here I share a small questionnaire  to collect information from Medical Officer.

Questionnaire File 

2014 നവംബർ 29, ശനിയാഴ്‌ച

ഇന്ത്യ- വിഭവങ്ങള്‍ -പ്രസന്റേഷന്‍ ഫയല്‍


സാമൂഹ്യശാസ്ത്രം പത്താംതരത്തിലെ ഇന്ത്യ- വിഭവങ്ങള്‍ എന്ന പാഠ ഭാഗത്തിന് സഹായകരമാകും വിധം എസ്എസ്എല്‍സി സിബിഎസ്ഇ,കേരള സിലബസ് വിദ്യാര്‍ഥികള്‍ക്കായി തയ്യാറാക്കിയ പ്രസന്റേഷന്‍ ഫയല്‍.ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

2014 ഓഗസ്റ്റ് 5, ചൊവ്വാഴ്ച

ഹിരോഷിമ-നാഗസാക്കി ദിനം.

ആഗസ്റ്റ് 6 ഹിരോഷിമ ദിനം , ആഗസ്റ്റ് 9 നാഗസാക്കി ദിനം.

ചോരക്കറ പുരണ്ട ചരിത്ര ഏടുകളിലൂടെയുള്ള ഓര്‍മ്മകളുടെ പ്രയാണമാണ് ഓരോ വര്‍ഷവും ഹിരോഷിമ-നാഗസാക്കി ദിനങ്ങള്‍ കടന്നുപോകുന്നത്.മായാത്ത മുറിവായി ഇത്തവണ 'ഗസ്സയും.കുട്ടികളും സ്ത്രീകളുമുള്‍പ്പടെയുള്ളവര്‍ മാനുഷികത നഷ്ടപ്പെട്ടവരാല്‍ നിഷ്‌ക്കരുണം കൊലചെയ്യപ്പെടുന്നു.യുദ്ധം ഒന്നിനും പരിഹാരമല്ല.സമാധാനം ലോകത്ത് നിറയണം.വിദ്യാര്‍ഥികളില്‍ യുദ്ധവിരുദ്ധ മനോഭാവം ഉണ്ടാകേണ്ടതുണ്ട്.ഹിരോഷിമാ ദിനത്തിലും നാഗസാക്കി ദിനത്തിലുമെല്ലാം സ്‌കൂളില്‍ ഇതോടൊപ്പം പ്രവര്‍ത്തനങ്ങള്‍ നടത്താം.ഏതാനും ചില പ്രവര്‍ത്തനങ്ങള്‍...

കഴിഞ്ഞ വര്‍ഷം ഈ ബ്ലോഗില്‍ ഹിരോഷിമാ ദിനത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച കുറിപ്പ്  ഇവിടെ നിന്നും വായിക്കാം.

ഏതാനും ചില പ്രവര്‍ത്തനങ്ങള്‍


1. യുദ്ധ വിരുദ്ധറാലി
2. പ്ലക്കാര്‍ഡ് നിര്‍മ്മാണം
3. യുദ്ധത്തിന്റെ ദൂഷ്യഫലങ്ങള്‍ വ്യക്തമാകുന്ന ചിത്ര രചന
4. ജലച്ഛായം
5. കൊളാഷ് നിര്‍മ്മാണം
6. ഫോട്ടോ പ്രദര്‍ശനം-പത്രങ്ങളിലെ ഫോട്ടോകള്‍ ഉപയോഗിക്കാം.
7. പോസ്റ്റര്‍ നിര്‍മ്മാണം
8. മുദ്രാവാക്യ രചന
9. NO WAE എന്ന രൂപത്തില്‍ വിദ്യാര്‍ഥികള്‍ അണിനിരക്കല്‍
      (വെള്ള നിറത്തില്‍)
10. മെഴുകുതിരിയുമേന്തി മരണപ്പെട്ടവരെ ഓര്‍ക്കല്‍

2014 ജൂലൈ 18, വെള്ളിയാഴ്‌ച

ചാന്ദ്ര ദിന പരിപാടികള്‍

ജൂലൈ 21.
ചാന്ദ്ര ദിനം.
മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയ ഇടം.അവിടന്നങ്ങോട് നിരവധി പര്യവേഷണങ്ങള്‍.ഇന്ത്യയുടെ ചന്ദ്ര ദൗത്യവുമായി ചന്ദ്രയാന്‍.

ചാന്ദ്ര ദിനം മിക്ക സ്‌കൂളുകളിലും വര്‍ണ്ണാഭമായി തന്നെ ആചരിക്കുന്നു.വിദ്യാര്‍ഥികളുടെ ശാസ്ത്രാഭിരുചി വളര്‍ത്താനും ശാസ്്ത്രീയ വീക്ഷണം വളരാനുമൊക്കെ ഏറെ സഹായകരമാകുന്ന ദിനാചരണം കൂടിയാണല്ലോ ഇത്.

ചാന്ദ്ര ദിനത്തില്‍ സ്‌കൂളില്‍ നടത്താന്‍ സാധിക്കുന്ന ചില കാര്യങ്ങള്‍.ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പരിപാടിയൊക്കെ ആസൂത്രണം ചെയ്യാം.

  1.  ബഹിരാകാശ യാത്രാനുഭവം പങ്കുവെക്കല്‍-മലയാളത്തിലും ഇംഗ്ലീഷിലും.(ഇതിനായി വിദ്യാര്‍ഥികള്‍ പരിവേഷകരുടെ വേഷത്തില്‍ ഓരോ ക്ലാസ് മുറിയിലുമെത്തുന്നു.നീല്‍ആംസ്‌ട്രോംഗ് ആയി വരുന്ന കൂട്ടുകാരന് കാര്യങ്ങള്‍ വിശദീകരിക്കാം.കൂടെയുള്ളവരുടെ കയ്യില്‍ പ്ലക്കാര്‍ഡുകളും ഏല്‍പ്പിക്കാം.
  2.  സ്‌കൂള്‍ മുറ്റത്ത് വൃത്തരൂപത്തിലുള്ള ഏതെങ്കിലും വസ്തുക്കള്‍ ഉപയോഗിച്ച് ചാന്ദ്രന്റെ പ്രതീകമുണ്ടാക്കാം.സാധിക്കുമെങ്കില്‍ ഇന്ത്യന്‍ പതാകയുമേന്തി ഒരു യാത്രികനെ മുകളില്‍ കയറ്റി നിറുത്താം.അവിടെ നിന്ന് ചെറിയ വിവരണങ്ങളും നല്‍കാം.
  3.  ചാന്ദ്രനിലേക്കുള്ള പറക്കലും സാധ്യമാണ്.അല്‍പ്പം സാഹസികത വേണമെന്ന് മാത്രം.
  4. ചന്ദ്രയാത്രയുമായി ബന്ധപ്പെട്ടുള്ള വീഡിയോ പ്രദര്‍ശിപ്പിക്കാം.
  5. ചന്ദ്രനുമായി ബന്ധപ്പെട്ടുള്ള ഗാനങ്ങള്‍ ശേഖരിക്കാം.അവതരിപ്പിക്കാം.
  6.  ചന്ദ്രന്റെ വിവിധ സഞ്ചാര പഥങ്ങള്‍ തെര്‍മോകോള്‍ ഉപയോഗിച്ച് രൂപങ്ങളുണ്ടാക്കി പ്രദര്‍ശിപ്പിക്കാം.
  7. ചാന്ദ്രദിന ക്വിസ് മത്സരം
  8. ചെറിയ ക്ലാസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ചിത്ര രചന (പൊന്നമ്പിളി), കളറിംഗ് etc..
  9. പേടകങ്ങളുടെയും ഗ്രഹങ്ങളുടെയും മോഡലുകളുണ്ടാക്കി പ്രദര്‍ശനം
  10. ബഹിരാകാശ യാത്രികരെ കുറിച്ചുള്ള പവര്‍പോയിന്റ് പ്രസന്റേഷന്‍.

2014 ജൂൺ 29, ഞായറാഴ്‌ച

സ്‌കൂള്‍ തിരഞ്ഞെടുപ്പ് സോഫ്ട്‌വെയര്‍





സ്‌കൂളുകളില്‍ തിരഞ്ഞെടുപ്പിന്റെ കാലമാണല്ലോ ഇപ്പോള്‍.കംപ്യൂട്ടര്‍ ഉപയോഗിച്ച് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിനെപോലെ തിരഞ്ഞെടുപ്പ് നടത്താനുള്ള സോഫ്ട്‌വെയറുകള്‍ ഇന്ന് ലഭ്യമാണ്.ഉബുണ്ടു ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സമ്മതി ഇന്ന് നിരവധി സ്‌കൂളുകളില്‍ ഉപയോഗിക്കുന്നുണ്ട്.സമ്മതി ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനെ കുറിച്ച് ഈ സോഫ്ട് വെയര്‍ തയ്യാറാക്കിയ നന്ദകുമാര്‍ ഇവിടെ വിവരിക്കുന്നുണ്ട്. പ്രസ്തുത സോഫ്ട് വെയര്‍ ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ഷന്‍ സോഫ്ട്‌വെയര്‍ ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശിയായ ബ്രിജേഷ് ആണ് ഇത് തയ്യാറാക്കിയിട്ടുള്ളത്.ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനെ കുറിച്ചുള്ള സഹായം ഇവിടെ നിന്നും ലഭിക്കും.

പ്രസ്തുത സോഫ്ട്‌വെയര്‍ 4share.com ല്‍ നിന്നാണ് ഡൗണ്‍ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ ശ്രദ്ധിക്കുക.

1. 4 Share.com സൈറ്റില്‍ അക്കൗണ്ട് ഇല്ലെങ്കില്‍ ഡൗണ്‍ലോഡ് ക്ലിക്ക് ചെയ്താല്‍ വരുന്ന ഡയലോഗ് ബോക്‌സുകള്‍ ഉടനെ ക്ലോസ് ചെയ്യുന്നതാണ് നല്ലത്.ഇതോടെ ഡൗണ്‍ലോഡ് ആകുന്നതാണ്.


പ്രസ്തുത സോഫ്ട്‌വെയര്‍ 4share.com ല്‍ നിന്നാണ് ഡൗണ്‍ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ ശ്രദ്ധിക്കുക.

1. 4 Share.com സൈറ്റില്‍ അക്കൗണ്ട് ഇല്ലെങ്കില്‍ ഡൗണ്‍ലോഡ് ക്ലിക്ക് ചെയ്താല്‍ വരുന്ന ഡയലോഗ് ബോക്‌സുകള്‍ ഉടനെ ക്ലോസ് ചെയ്യുന്നതാണ് നല്ലത്.ഇതോടെ ഡൗണ്‍ലോഡ് ആകുന്നതാണ്.

2. ഇന്‍സ്റ്റാള്‍ ചെയ്യുന്ന നേരം Path Error മെസേജ് വരികയാണെങ്കില്‍ ആന്റിവൈറസ് സോഫ്ട് വെയറിലെ വൈറസ് പ്രൊട്ടക്ഷന്‍ ഡിസേബിള്‍ ചെയ്താല്‍ മതി.

3. തുറക്കുന്ന നേരം Erron 366 വരികയാണെങ്കില്‍ മൗസിന്റെ വലതുവശം ക്ലിക്ക് ചെയ്ത് Run Administrator എന്ന ഒപ്ഷനിലൂടെ തുറന്നാല്‍ മതി.


2014 ജൂൺ 15, ഞായറാഴ്‌ച

വായനാവാര 14 ഇന പരിപാടികള്‍


ജൂണ്‍ 19-
വായനാദിനം ആചരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചുകാണും.വായനവാരത്തില്‍ നടത്താന്‍ ആലോചിക്കുന്ന ചില കാര്യങ്ങള്‍ പങ്കുവെക്കുന്നു.പതിനാലിന പരിപാടികള്‍.നിങ്ങള്‍ക്കും പട്ടിക വിപുലപ്പെടുത്താം.

1.    പ്രത്യേക അസംബ്ലി.
2.    വായനയുടെ പ്രസക്തിയെ കുറിച്ചുള്ള പ്രഭാഷണം.(സാഹിത്യകാരന് കൂടുതല്‍ പരിഗണന)
3.    ക്ലാസ് തലങ്ങളില്‍ വായനാമത്സരങ്ങള്‍
4.    ആസ്വാദന കുറിപ്പ് എഴുത്ത്
5.    വായന- മഹത് വചനങ്ങള്‍ ശേഖരിച്ച് പോസ്റ്ററുകള്‍
       (രചയിതാക്കളുടെ കാരിക്കേച്ചര്‍ സഹിതം.)
6.    ഓരോ ക്ലാസ് മുറികളും അക്ഷരങ്ങളെകൊണ്ട് നിറക്കല്‍.(അക്ഷരങ്ങള്‍ പ്രത്യേകം
       കട്ടിയുള്ള  കടലാസുകളില്‍ എഴുതി പ്രദര്‍ശിപ്പിക്കല്‍)
7.    സ്‌പോണ്‍സര്‍മാരെ കണ്ടെത്തി പത്രങ്ങള്‍ സൗജന്യമായി ക്ലാസ് മുറികളിലെത്തിക്കുന്ന
        പദ്ധതികളുടെ തുടക്കം
8.    ഓരോ ദിവസവും പ്രാര്‍ഥനക്ക് ശേഷം തിരഞ്ഞെടുത്ത കൃതികളിലെ കുറച്ചുഭാഗങ്ങള്‍
       മൈക്കിലൂടെ വായിച്ചു കേള്‍പ്പിക്കല്‍
9.    വായനാമൂല ആരംഭിക്കല്‍-പത്രങ്ങള്‍,ആനുകാലികങ്ങള്‍ ഇവിടെ ലഭ്യമാക്കല്‍
10.    ഉച്ചയുടെ ഇടവേളകളില്‍ വായനാമൂല കേന്ദ്രീകരിച്ച് ചര്‍ച്ചകള്‍
11.    പ്രസന്റേഷന്‍ തയ്യാറാക്കിയുള്ള പ്രശ്‌നോത്തരി മത്സരം.(ഓഡിയോ , വീഡിയോ ഫയലുകളും
          ഉള്‍പ്പെടുത്തിയാല്‍ നന്നാകുമായിരിക്കും.
12.    ഐടി പിരീയഡുകളില്‍ ഇ- വായനയെ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി
         ബ്ലോഗുകള്‍,വിക്കിപീഡിയ,ലോക സാഹിത്യ കൃതികളുടെ വായന
13.    വായനവാര പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ട് തയ്യാറാക്കി മാധ്യമങ്ങള്‍ക്ക്
          അയച്ചുകൊടുക്കല്‍.
14.    വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ ലൈബ്രറിയിലും പബ്ലിക് ലൈബ്രറികളിലും അംഗത്വമെടുപ്പിക്കല്‍.

2014 ജൂൺ 1, ഞായറാഴ്‌ച

നമ്മുടെ കുട്ടികള്‍ എവിടെ പഠിക്കണം?

ലോകപ്രശസ്തനായ എഴുത്തുകാരന്‍ ലിയോ ടോള്‍സ്‌റ്റോയിയുടെ കഥകളിലൊന്ന് നമ്മുടെ കുട്ടികള്‍ എട്ടാംതരത്തിലെ ഇംഗ്ലീഷ് പാഠപുസ്തകത്തില്‍ പഠിക്കുന്നുണ്ട്.സുശിലൂം സൂഭാലിന്റെയും ആ കഥ കുട്ടികള്‍ക്ക് ഏറെ പ്രിയങ്കരമാണ്.അച്ഛനായ സുഭാല്‍ ചന്ദ്രന് കുട്ടിയായി മാറാനും,സുഷീല്‍ ചന്ദ്രന്‍ എന്ന അദ്ദേഹത്തിന്റെ മകന് നേരെ തിരിച്ചുമാണ് ആഗ്രഹം.അച്ഛനെപോലെ വലിയവനായിരുന്നെങ്കില്‍ സ്‌കൂളിലൊന്നും പോകേണ്ടല്ലോ എന്നാണ് ആ കുട്ടി ചിന്തിക്കുന്നത്.ജീവിതത്തിന്റ ഒരു ഘട്ടത്തില്‍ കുട്ടികളായിരുന്ന നമ്മളും ചിലപ്പോള്‍ ഇങ്ങിനെ ചിന്തിച്ചിട്ടുണ്ടായിരിക്കാം.കാലവും കാര്യങ്ങളുമൊക്കെ എത്ര പുരോഗതി പ്രാപിച്ചിട്ടുണ്ടെങ്കിലും കുട്ടികള്‍ക്ക് ഇന്നും നമ്മുടെ വിദ്യാലയങ്ങയോടുള്ള ഒരു തരം അതൃപ്തി മാറിയിട്ടില്ല.

ഒരു കുട്ടിയുടെ സ്‌കൂളിലേക്കുള്ള പോക്കും വരവും ശ്രദ്ധിച്ചാല്‍ നമുക്ക് ഈ സത്യം ബോധ്യമാകും.വലിയ ഉത്സാഹമൊന്നുമില്ലാതെ ആര്‍ക്കോ വേണ്ടി പോകുന്ന കുട്ടി തിരിച്ചുവരുമ്പോള്‍ വലിയ സന്തോഷത്തിലാണ്.എല്ലാ സ്‌കൂളുകള്‍ക്കും ബസ് സൗകര്യങ്ങളൊക്കെ ആയ ഇക്കാലത്ത് ഓടിയും ചാടിയും ചെളിയില്‍ കളിച്ചും പക്ഷികളോടും ചെടികളോടും കിന്നാരംപറയാനുള്ള സാഹചര്യമൊന്നുമില്ലെങ്കിലും സ്‌കൂളിലേക്ക് പോകുന്നതിനേക്കാള്‍ എത്രയോ സന്തോഷത്തിലാണ് കുട്ടികള്‍ തിരിച്ചുവരുന്നത്.സ്‌കൂള്‍ വിടാന്‍ നേരം ദേശീയ ഗാനം അവസാനിക്കും മുമ്പെ സീറ്റില്‍ നിന്ന് ഓടാന്‍ ശ്രമിക്കുന്ന കുട്ടികളെ നിയന്ത്രിക്കല്‍ അധ്യാപകര്‍ക്ക് ഇന്നും അല്‍പം പ്രയാസം സൃഷ്ടിക്കുന്നുണ്ട്.എന്തുകൊണ്ടാണ് നമ്മുടെ കുട്ടികള്‍ക്ക് നമ്മുടെ സ്‌കൂളിനോട് ഇന്നും വലിയ താല്‍പ്പര്യം തോന്നാത്തത്.
എന്താണ് സ്‌കൂള്‍?

പ്രാചീന ലാറ്റിന്‍ പദം സ്‌കോള (Schola) അഥവാ വിശ്രമം എന്ന അര്‍ഥം വരുന്ന പദത്തില്‍ നിന്നാണ് സ്‌കൂള്‍ എന്ന പദത്തിന്റെ ഉത്ഭവം.
സ്‌കൂളിനെ വിശ്രമത്തിനുള്ള സ്ഥലം എന്ന് വിശേഷിപ്പിക്കാം.ഉത്സാഹം എന്നാണ്് സ്റ്റഡിയ എന്ന ഗ്രീക്ക് പദത്തിന്റെയും അര്‍ഥം.നിര്‍ഭാഗ്യവശാല്‍ ഈ പദങ്ങളുടെ അര്‍ഥം വ്യക്തമാക്കുന്ന രീതികള്‍ സ്‌കൂളുകളില്‍ നിന്ന് കാണുന്നില്ല.എന്താണ് വിശ്രമ വേള?.ചുമതലപ്പെട്ട പണി ഒഴിവാക്കിക്കിട്ടിയ സമയമാണിത്.ശരീരവും മനസ്സും സ്വസ്ഥമായിരിക്കുന്ന ഇത്തരം അന്തരീക്ഷത്തിലാണ് മനുഷ്യനില്‍ സൃഷ്ടിപരമായ സങ്കല്‍പ്പങ്ങള്‍ തേടിയെത്തുന്നത്.

ലോകപ്രശസ്തരായ പല ശാസ്ത്രജ്ഞരും അവരുടെ വലിയ കണ്ടുപിടുത്തങ്ങള്‍ നടത്തിയത് അവരുടെ വിശ്രമ വേളകളിലാണ്.ഒരാപ്പിള്‍ മരത്തിന്റെ ചുവട്ടില്‍ ചുമ്മാ ഇരിക്കുമ്പോഴാണ് ഐസക് ന്യൂട്ടണ്‍ ഗുരുത്വാകര്‍ഷണ സിദ്ധാന്തത്തിലേക്കുള്ള കണ്ടുപിടുത്തങ്ങളുടെ വഴി തുടക്കം കുറിച്ചതെന്ന കാര്യം നമ്മള്‍ ചെറിയ ക്ലാസുകളില്‍ വായിച്ചതാണല്ലോ.

പഠനത്തിനുള്ള വേദി എന്ന സങ്കല്‍പ്പത്തില്‍ നിന്ന് സ്‌കൂളുകള്‍ എന്ന സങ്കല്‍പ്പം മാറേണ്ടതുണ്ട് എന്ന് പറയാനാണ് ഇത്രയും എഴുതിയത്.
പഠനം പ്രധാനം തന്നെ.കുട്ടികളുടെ പൊതുവായ മാനസിക വളര്‍ച്ചയുടെ വേദികൂടിയാണ് സ്‌കൂളുകള്‍.ഒരു കുട്ടി വീട്ടില്‍ ചെലവഴിക്കുന്നതിനേക്കാള്‍ എത്രയോ മണിക്കൂറുകളാണു  വിദ്യാലയങ്ങളില്‍ ചെലവഴിക്കുന്നത്. മിക്ക സ്ഥലങ്ങളിലും രാവിലെ പത്ത് മണിക്ക് ആരംഭിച്ചാല്‍ വൈകീട്ട് നാല് വരെ അവന്‍ സ്‌കൂളില്‍ അവന്റെ അധ്യാപകരോടും കൂട്ടുകാരോടുമൊപ്പമാണ്.നിര്‍ഭാഗ്യവശാല്‍ അടുത്ത കാലത്തായി കുട്ടികള്‍ സ്‌കൂളിനകത്തും പൂര്‍ണ്ണമായും സുരക്ഷിതരല്ലെന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്തുവരുന്നു.
ശിശു സൗഹൃദമാകണം.

കുട്ടികള്‍ക്ക് പ്രിയങ്കരമായ സ്‌കൂള്‍ അന്തരീക്ഷം ഒരുക്കുന്നതില്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം.സ്‌കൂളിന്റെ പുറത്ത് കുറെ ചിത്രങ്ങള്‍വരച്ച് നിറം കൊടുത്തത് കൊണ്ട് വിദ്യാലയം ശിശുസൗഹൃദമാണെന്ന് പറയാനാകില്ല.കുട്ടികള്‍ക്ക് സ്‌കൂളില്‍ വിശ്രമവേളകള്‍ ലഭിക്കണം.നിറഞ്ഞുനില്‍ക്കുന്ന പീരിയഡുകള്‍ക്കിടയില്‍ വിശ്രമിക്കാനും അവസരം ലഭിക്കുന്ന സ്‌കൂളുകള്‍ അവര്‍ക്കായി നാം കണ്ടെത്തണം.ദൗര്‍ഭാഗ്യവശാല്‍ ആശുപത്രിക്ക് സമാനമായുള്ള സ്‌കൂളുകളും നമ്മുടെ നാട്ടില്‍ വരുന്നുണ്ട്.

ജപ്പാനിലെ  തെത്സുകൊകുറോയ നാഗിയുടെ ലോക പ്രശസ്ത കൃതിയാണ് 'ടോട്ടോച്ചാന്‍'.അല്‍പം കുസൃതി നിറഞ്ഞ ടോട്ടോച്ചാന്‍ എന്ന കുട്ടിയുടെ സ്‌കൂള്‍ ജിവിതമാണ് ഈ ഗ്രന്ഥത്തില്‍ പറയുന്നത്.അല്‍പം വികൃതിത്തരം കാണിക്കുന്ന ടോട്ടോച്ചാന്‍ എന്ന കുട്ടിയെ പല സ്‌കൂളുകളില്‍ നിന്നും ഒഴിവാക്കുന്നുണ്ട്.ഒടുവില്‍ അവള്‍ ടോമോ എന്ന സ്‌കൂളിലെത്തുന്നു.അവിടത്തെ പ്രധാനധ്യാപകനെ അവള്‍ക്ക് നന്നായി ഇഷ്ടപ്പെട്ടു.പേര് കോബയാക്ഷി മാസ്റ്റര്‍.

തീവണ്ടിബോഗി പോലുള്ള ക്ലാസ് മുറികള്‍,എല്ലാവരുമൊത്തൊരുമിച്ചുള്ള ഭക്ഷണ രീതികള്‍,നീന്തല്‍കുളങ്ങള്‍,അധ്യാപകരുടെ പെരുമാറ്റം തുടങ്ങിയവയാണ് അവള്‍ക്ക് ഏറെ പ്രിയങ്കരമായത്.ഒന്നാം ക്ലാസുകാരിയായ അവള്‍ മണിക്കൂറുകളോളം തന്റെ പ്രധാനധ്യാപകനോട് കുസൃതിക്കാര്യങ്ങള്‍ പങ്കുവെക്കുന്നത് ഏറെ രസകരമായിട്ടാണ് ടോട്ടോച്ചാന്‍ എന്ന പുസ്തകത്തില്‍ വര്‍ണ്ണിച്ചിട്ടുള്ളത്.

സ്വതന്ത്രമായി കളികളിലേര്‍പ്പെടാനും പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ക്രമബന്ധമായി നടത്തുന്ന സ്‌കൂളുകള്‍ നമ്മുടെ കുട്ടികളുടെ വളര്‍ച്ചയെ ഏറെ സഹായിക്കും.അതോടൊപ്പം കുട്ടിയെ ചേര്‍ക്കുമ്പോള്‍ ആ സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കാനും അധ്യാപകരുടെ പരിചയവും പ്രവര്‍ത്തനങ്ങളും വിലയിരുത്താനും രക്ഷിതാക്കള്‍ ശ്രമിക്കേണ്ടതുണ്ട്.എങ്കില്‍ മാത്രമെ നമ്മുടെ കുട്ടികള്‍ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്താനാകൂ.

ജനപ്രിയ പോസ്റ്റുകള്‍‌